ഒന്ന് അടങ്ങിയിരിക്ക് മോനെ..തരാം; ആഹാരത്തിനായി വാശി പിടിക്കുന്ന കടുവ കുഞ്ഞ്; വിളമ്പി വാരി കൊടുത്ത് യുവാവ്; എല്ലാം അകത്താക്കി ടൈഗർ കബ്; ഒരു പൂച്ചകുട്ടിയെ പോലെ ഇണങ്ങി ഓമന; അമ്പരന്ന് ആളുകൾ; ക്യൂട്ട് ആയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ; വൈറൽ വീഡിയോക്ക് പിന്നിൽ!

Update: 2024-12-14 05:32 GMT

ജക്കാർത്ത: ഓമന മൃഗങ്ങളുടെ വീഡിയോസ് സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. അവരുടെ കുട്ടിത്തവും സ്നേഹപ്രകടനങ്ങളുമൊക്കെ കാണാൻ തന്നെ ഭംഗിയാണ്. അതുപ്പോലെ കാഴ്ച്ചക്കാരാണ് ഇതുപോലെയുള്ള ക്യൂട്ട് വീഡിയോസിന് ഉള്ളത്.

ചിലർ പൂച്ചയുടെയും പട്ടിയുടെയും ഓമനത്തം തുളുമ്പുന്ന വീഡിയോസ് ചെയ്യുമ്പോൾ. മറ്റു ചിലർ മൃഗങ്ങളെ വച്ച് വീഡിയോസ് ചെയ്യുന്നു. അതൊക്കെ അൽപ്പം അമ്പരപ്പോടെയാണ് ആളുകൾ കാണുന്നത്. ഇപ്പോൾ അങ്ങനെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഒരു ഇന്തോനേഷ്യൻ വ്‌ളോഗറുടെ പേജിലെ കടുവ കുഞ്ഞാണ് വീഡിയോയിലെ താരം. ഒരു പൂച്ചക്കുഞ്ഞിനെ പോലെ ഇണങ്ങിയ ടൈഗർ കബിനെയാണ് വിഡിയോയിൽ കാണാൻ സാധിക്കുന്നത്. സംഗതി രണ്ട് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണെങ്കിലും കടുവയും മനുഷ്യരും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല.

പക്ഷെ, അങ്ങനെയല്ലെന്നും അവയും പൂച്ചകളെ പോലെ മനുഷ്യരുമായി ഇണങ്ങുമെന്നും തെളിയിക്കുന്ന ഒരു വീഡിയോ അടുത്തിടെ നവമാധ്യമ ഉപയോക്താക്കളെ ഞെട്ടിച്ചു. ഒരു യുവാവ് ഭക്ഷണം തയ്യാറാക്കുമ്പോള്‍ അതിന് വേണ്ടി പൂച്ചക്കുഞ്ഞുങ്ങളെ പോലെ വാശി പിടിക്കുന്ന ഒരു കടുവ കുഞ്ഞിന്‍റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

https://www.instagram.com/reel/DDJZ8xBycfp/?utm_source=ig_embed&utm_campaign=loading

'കെന്‍സോ ദി ടൈഗര്‍' എന്ന പേരില്‍ സ്വന്തമായി ഇന്‍സ്റ്റാഗ്രാം പേജ് പോലുമുള്ള കടുവ കുഞ്ഞാണ് താരം. ഇന്തോനേഷ്യയിലെ ഇർവാന്‍ ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്‍ത്തു കടുവയാണ് കെന്‍സോ എന്ന കടുവ കുഞ്ഞ്. കെന്‍സോയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച് തയ്യാറാക്കുന്നതിനിടെ കെന്‍സോ തന്‍റെ മുന്‍ കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു.

ഈ സമയം ഇർവാന്‍ അല്പം ഭക്ഷണം എടുത്ത് കെന്‍സോയും വായില്‍ വച്ച് കൊടുക്കുന്നും അവന് അത് ആസ്വദിച്ച് കഴിക്കുന്നതും കാണാം. സമാനമായ രീതിയില്‍ ഇർവാന്‍റെ ഭാര്യയുടെ കൈയില്‍ നിന്നും ഭക്ഷണം വാങ്ങിക്കഴിക്കുന്ന കെന്‍സോയുടെ മറ്റ് വീഡിയോകളും ഇർവാന്‍ നവമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിട്ടുണ്ട്. സംഭവം ഇപ്പോൾ ടൈഗർ കബ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Tags:    

Similar News