കൊടുംമഞ്ഞിൽ റൺവേയിൽ നിന്ന് കുതിച്ചുയരാൻ പാഞ്ഞ് ഫ്ലൈറ്റ്; ജെർക്കിങ്ങ് സ്പീഡ് വർധിച്ചു; എൻജിൻ തകരാറിലായി; നിലവിളിച്ച് യാത്രക്കാർ; ടേക്ക് ഓഫ് റദ്ദാക്കി പൈലറ്റ്; എമർജൻസി വാതിലിലൂടെ യാത്രക്കാർ ഇറങ്ങിയോടി; നിരവധി പേർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം; ഡെൽറ്റ എയർലൈൻസിൽ നടന്നത്!

Update: 2025-01-11 13:40 GMT

അറ്റ്ലാൻറ: ഇപ്പോൾ വിമാനയാത്ര ചെയ്യുന്നത് ആളുകൾക്ക് പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. പ്രധാനമായി കഴിഞ്ഞ വർഷം അവസാനമായി നടന്ന രണ്ട് മേജർ ഫ്ലൈറ്റ് ക്രഷസ് കാരണമാണ്. ഇപ്പോഴിതാ മറ്റൊരു വിമാനാപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് യാത്രക്കാർ. ഡെൽറ്റ എയർ ലൈൻസിൽ ആണ് നാടകീയ സംഭവങ്ങൾ അരങേറിയത്. സംഭവം ഇങ്ങനെ..

കൊടും മഞ്ഞിൽ പൈലറ്റ് ടേക്ക് ഓഫ് റദ്ദാക്കിയതാണ് സംഭവം, എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങേണ്ടി വന്ന യാത്രക്കാർക്ക് പരിക്ക്. 200ഓളം യാത്രക്കാർക്കാണ് അമേരിക്കയിലെ അറ്റ്ലാൻറ വിമാനത്താവളത്തിലാണ് വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്. അറ്റ്ലാൻറയിൽ നിന്ന് മിനെപോളിസിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. ടേക്ക് ഓഫ് ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് എൻജിൻ തകരാറ് പൈലറ്റ് ശ്രദ്ധിക്കുന്നത്. പിന്നാലെ ടേക്ക് ഓഫ് ശ്രമങ്ങൾ റദ്ദാക്കുകയായിരുന്നു.

അപകടത്തിന് പിന്നാലെ റൺവേയിൽ തന്നെ എമർജൻസി വാതിലുകളിലൂടെ യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കുകയായിരുന്നു. മഞ്ഞ് വീഴ്ച രൂക്ഷമായതിന് പിന്നാലെ അറ്റ്ലാൻറയിൽ നിന്നുള്ള നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കപ്പെട്ടിരുന്നു. ബോയിംഗ് 757-300 വിമാനത്തിൽ നിന്ന് 201 യാത്രക്കാരും രണ്ട് പൈലറ്റുമാരും അഞ്ച് എയർ ഹോസ്റ്റസുമാരുമാണ് അടിയന്തരമായി പുറത്തിറങ്ങിയത്.

എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ നാല് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിയന്തര പ്രോട്ടോക്കോൾ അനുസരിച്ചാണ് യാത്രക്കാർക്ക് എമർജൻസി വാതിലുകളിലൂടെ പുറത്തേക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് വിമാനക്കമ്പനി പറയുന്നത്.

അതേസമയം, ഖേദപ്രകടനവുമായി ഡെൽറ്റ എയർലൈൻസും മുന്നോട്ട് വന്നു. യാത്രക്കാരുടെ സംരക്ഷണമാണ് ഏറ്റവും പ്രധാനമെന്നും സംഭവിച്ച ബുദ്ധിമുട്ടുകൾക്ക് ക്ഷമാപണം നടത്തുന്നതുമായി ഡെൽറ്റ എയർലൈൻ സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അറ്റ്ലാൻറ വിമാനത്താവളത്തിലെ അഞ്ച് റൺവേകളും മണിക്കൂറുകളോളമാണ് അടച്ചിടേണ്ടി വന്നത് ഇതിനോടകം അറ്റ്ലാൻറയിൽ നിന്നുള്ള 500 വിമാനങ്ങളാണ് റദ്ദാക്കിയതെന്നാണ് ഡെൽറ്റ എയർലൈൻ പറയുന്നത്. ഒരു വൻ അപകടത്തിൽ നിന്നാണ് തങ്ങൾ രക്ഷപ്പെട്ടതെന്ന് യാത്രക്കാർ പറയുന്നു.

Tags:    

Similar News