ജര്‍മനിയെയും ജപ്പാനെയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പത് വ്യവസ്ഥയാകാന്‍ ഇന്ത്യ മത്സരിക്കുമ്പോള്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി ഒരു അമേരിക്കന്‍ കമ്പനിയുടെ കുതിപ്പ്; ആപ്പിളിനെ മറികടന്ന് ലോകത്തെ ആദ്യത്തെ നാല് ബില്യണ്‍ കമ്പനിയാകാന്‍ എന്‍വിഡിയ

Update: 2025-01-15 06:10 GMT

ഗോള സാമ്പത്തിക രംഗത്ത് ജര്‍മ്മനിയേയും ജപ്പാനേയും മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകാന്‍ ഇന്ത്യ മല്‍സരിക്കുമ്പോള്‍ അതിന് ഭീഷണിയായി ഒരു അമേരിക്കന്‍ കമ്പനി കുതിക്കുന്നു. ആപ്പിളെന്ന ആഗോള ഭീമനെ മറികടന്ന് ലോകത്തെ ആദ്യത്തെ നാല് ബില്യണ്‍ കമ്പനിയാകാന്‍ മുന്നേറുകയാണ് എന്‍വിഡിയ എന്ന സ്ഥാപനം. ചിപ്പ് നിര്‍മ്മാണ മേഖലയിലെ ഏറ്റവും പ്രമുഖ സ്ഥാപനമായി മാറിയിരിക്കുകയാണ് എന്‍വിഡിയ. ഒഹരി വിപണിയില്‍ കമ്പനി വന്‍ കുതിച്ചു കയറ്റമാണ് നടത്തിയിരിക്കുന്നത്.

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള സംരംഭങ്ങള്‍ ഏറെ വിജയമായി മാറുന്ന കാലഘട്ടത്തില്‍ വളരെ ശക്തമായ സാന്നിധ്യമായി മാറുകയാണ് എന്‍വിഡിയ. ഇപ്പോള്‍ കമ്പനിയുടെ മൂല്യം 3.3 ട്രില്യണ്‍ ഡോളറാണ്. എന്നാല്‍ ആഗോളഭീമനായ മൈക്രോസോഫ്റ്റിന്റെ മൂല്യം 3.1 ട്രില്യണ്‍ ഡോളറാണ്. അമേരിക്കയിലെ മാത്രമല്ല ആഗോളതലത്തില്‍ തന്നെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ശക്തികളായി ഈ രണ്ട് സ്ഥാപനങ്ങളും മാറിക്കഴിഞ്ഞു. ടെസ്ലയും മെറ്റയും എല്ലാം ഇവര്‍ക്ക് പിന്നിലായി മാറി എന്നത് ചെറിയ കാര്യമല്ല എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ആപ്പിള്‍ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നതെങ്കിലും തൊട്ട് പിന്നിലായി എന്‍വിഡിയുണ്ട് എന്നുള്ളത് ഓഹരി വിപണിയെ സംബന്ധിച്ച് വളരെ പ്രധാനമായ ഒരു കാര്യമാണ്. ആപ്പിളിന് വളര്‍ച്ചാനിരക്കില്‍ കുറവുണ്ടായി എന്നതും ശ്രദ്ധേയമാണ്. ഐ-ഫോണ്‍ ഉള്‍പ്പെടെ ആപ്പിളിന് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങള്‍ ഉണ്ടെങ്കിലും എന്‍വിഡിയ ചിപ്പ് നിര്‍മ്മാണത്തിന്റെ മേഖലയില്‍ കൈവരിച്ച നേട്ടം വന്‍ കുതിപ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്. എന്‍വിഡിയയുടെ മൂല്യം ഒരുട്രില്യണ്‍ ഡോളറാകാന്‍ 24 വര്‍ഷമാണ് എടുത്തതെങ്കില്‍ അടുത്ത ഒരു വര്‍ഷം കൊണ്ട് രണ്ട്ട്രില്യനാകാനും തുടര്‍ന്ന് 96 ദിവസം കൊണ്ട് മൂന്ന് ട്രില്യനാക്കാനും കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയായി മാറാന്‍ എന്‍വിഡിയക്ക് കഴിഞ്ഞിരുന്നു. കമ്പനിയുടെ വിപണി മൂല്യം 3,00,000 കോടി കടന്നതോടെയാണ് ഈ നേട്ടത്തിന് അര്‍ഹമായത്. ആപ്പിളിനെ മറികടന്നാണ് എന്‍വിഡിയ ഈ നേട്ടം കൈവരിച്ചത്. സിലിക്കണ്‍ വാലിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായൊരു സംഭവവികാസമാണിത്. 2007-ല്‍ ഐഫോണ്‍ പുറത്തിറക്കിയതിന് ശേഷം ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കമ്പനിയെന്ന നേട്ടം ആപ്പിളിന്റെ കൈവശമായിരുന്നു. കമ്പനിയുടെ ഓഹരി 5.2 ശതമാനം ഉയര്‍ന്ന് 1224.40 ഡോളറിലെത്തി.

ഇതോടെ മൂല്യം 3,01,200 കോടി ഡോളറിലെത്തി. ആപ്പിളിന്റെ വിപണി മൂല്യം 0.8 ശതമാനം ഉയര്‍ന്ന് ഏറ്റവും ഒടുവില്‍ 3,00,300 കോടി ഡോളറായിരുന്നു. മൈക്രോസോഫ്റ്റും ആപ്പിളും ഓപ്പണ്‍ എഐയും ഗൂഗിളും മെറ്റയും ഉള്‍പ്പടെ ലോകത്തെ മുന്‍നിര എ.ഐ. കമ്പനികളെല്ലാം ഗ്രാഫിക് പ്രൊസസിങ് യൂണിറ്റുകള്‍ക്കായി ആശ്രയിക്കുന്നത് പ്രധാനമായും എന്‍വിഡിയയെയാണ്. 2024-ല്‍ എന്‍വിഡിയയുടെ ഓഹരിയില്‍ 147 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. അധികം വൈകാതെ മൈക്രോസോഫ്റ്റിനെയും എന്‍വിഡിയ മറികടന്നേക്കുമെന്ന് അന്ന് പലരും പ്രവചിച്ചിരുന്നു.

Similar News