'ടാ..മോനെ പിടിവിട് അത് ആവശ്യമുള്ളതാണെ!'; പാമ്പുമായി വ്‌ളോഗ് ചെയ്യുന്നതിനിടെ ഇൻഫ്ലുവൻസർക്ക് എട്ടിന്റെ പണി; കടിച്ചത് മർമ്മസ്ഥാനത്ത് തന്നെ; വേദന കൊണ്ട് പുളഞ്ഞ് യുവാവ്; ഇരുന്നും കിടന്നും രക്ഷപ്പെടാൻ ശ്രമം; പിടിവിടില്ലെന്ന മട്ടിൽ പാമ്പും; വൈറലായി വീഡിയോ; സ്വകാര്യഭാഗത്ത് പാമ്പ് കടി കിട്ടിയ വ്‌ളോഗർക്ക് സംഭവിച്ചത്!

Update: 2025-01-22 14:51 GMT

ജക്കാർത്ത: പാമ്പുമായി വ്‌ളോഗ് ചെയ്യുന്നതിനിടെ ഇൻഫ്ലുവൻസർക്ക് കിട്ടിയത് ജീവിതത്തിൽ തന്നെ മറക്കാൻ പറ്റാത്ത അനുഭവം. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യുവാവിന്റെ മർമ്മസ്ഥാനത്തിട്ട് തന്നെ പാമ്പ് കടിച്ചു. വിഡിയോയിൽ സ്വകാര്യഭാഗത്ത് പാമ്പ് കടിയേ​റ്റ് വേദന കൊണ്ട് പുളയുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഉള്ളത്.

ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ അൻഗാര സോജിയ്ക്കാണ് പാമ്പ് കടിയേ​റ്റത്. സോഷ്യൽ മീഡിയയിൽ പാമ്പുകളുടെയും മ​റ്റ് ഉരഗങ്ങളുടെയും ചിത്രങ്ങളും സാഹസിക വീഡിയോകളുമാണ് യുവാവ് സാധാരണയായി പങ്കുവയ്ക്കാറുണ്ട്. പക്ഷെ ഇപ്പോൾ സംഭവിച്ചത് പാമ്പിനെ പിടിക്കുന്നതിനുളള ശ്രമത്തിനിടയിൽ അപ്രതീക്ഷിതമായി സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ചുളള വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല.

വീഡിയോയിൽ മഞ്ഞയും കറുപ്പും നിറത്തിലുളള പാമ്പ് ഇയാളുടെ ഒരു കാലിൽ പൂർണമായും ചുറ്റി വരിഞ്ഞു. യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാമ്പ് ഒന്നിലധികം തവണ കടിക്കുകയായിരുന്നു. ഇതോടെ വേദന സഹിക്കാൻ വയ്യാതെ ഇയാൾ നിലത്തിരുന്നു. എന്നിട്ടും പാമ്പിനെ പിന്തിരിപ്പിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട് 17 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. വിവിധ തരത്തിലുളള പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്.

https://www.instagram.com/reel/DE10I1UTLQj/?utm_source=ig_embed&ig_rid=ff766e42-0ce2-4042-9db0-ce27561f75d7

ചിലർ പാമ്പിന് വിഷമുളളതാണോ എന്ന് ചോദിക്കുന്നുണ്ട്. മറ്റുചിലർ യുവാവിനെ കടിച്ചത് കണ്ടൽ പാമ്പാണെന്ന് അഭിപ്രായപ്പെടുന്നുണ്ട്. കണ്ടൽക്കാടുകൾ ഉളള ഭാഗത്താണ് കൂടുതലായും ഇത്തരത്തിലുളള പാമ്പുകൾ കാണപ്പെടുന്നത്. ഇത് പൂച്ച പാമ്പ് എന്ന പേരിലും അറിയപ്പെടുന്നു. വലിയ കണ്ണുകളോടുകൂടിയ ഈ പാമ്പ് ദക്ഷിണേന്ത്യ മുതൽ ഓസ്‌ട്രേലിയ വരെയുളള ഭാഗങ്ങളിലാണ് കാണപ്പെടുന്നത്. ഈ പാമ്പിന് ചെറിയ അളവിൽ വിഷവും ഉണ്ട്.

വീഡിയോ വൈറലായതോടെ നിരവധിപ്പേർ പാമ്പിന്റെ ഇനം വിശദീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. ബോയിഗ ഡെൻഡ്രോഫില എന്ന ഇനത്തിൽപ്പെട്ട കണ്ടൽ പാമ്പുകളാണ് ഇവയെന്നാണ് കൂടുതലാളുകളും അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇവയുടെ വിഷം അത്ര അപകടകരമല്ലെങ്കിലും കടിയുടെ ദൈർഘ്യം കൂടുന്നതനുസരിച്ച് ശരീരത്തിൽ പ്രവേശിക്കുന്ന വിഷത്തിന്റെ അളവ് കൂടുമെന്നാണ് ആളുകൾ പറയുന്നത്. ദക്ഷിണേഷ്യ മുതൽ ഓസ്‌ട്രേലിയ വരെയുള്ള വിവിധ പ്രദേശങ്ങളിൽ ഈ ഇനം പാമ്പുകൾ കാണപ്പെടുന്നതായാണ് ബ്രിട്ടാനിക്ക റിപ്പോർട്ട് ചെയ്യുന്നത്.

ഇൻസ്റ്റഗ്രാമിൽ അംഗാര ഷോജി എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചത്. ഇഴജന്തുക്കളുടെ വായ്ക്കുള്ളിൽ നാവ് കടത്തിവിടുന്നത് ഉൾപ്പടെയുള്ള അപകടകരമായ പ്രകടനങ്ങൾ ഇയാൾ പതിവായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

Tags:    

Similar News