അനുസരണകേട് കാട്ടിയതിന് ദത്തു പുത്രന്റെ പുറത്ത് കയറി ഇരുന്ന് 154 കിലോ ഭാരമുള്ള അമ്മ; പത്ത് വയസ്സുകാരന് ദാരുണാന്ത്യം: വധശിക്ഷയ്ക്ക് വിധിച്ച് കോടതി
പുത്രന്റെ പുറത്ത് കയറി ഇരുന്ന് 154 കിലോ ഭാരമുള്ള അമ്മ; പത്ത് വയസ്സുകാരന് ദാരുണാന്ത്യം: വധശിക്ഷയ്ക്ക് വിധിച്ച് കോടതി
ഇന്ത്യാന: അനുസരണകേട് കാട്ടിയതിന് പത്തുവയസ് പ്രായമുള്ള ദത്തുപുത്രന്റെ പുറത്ത് കയറിയിരുന്നു ക്രൂരമായി കൊലപ്പെടുത്തിയ 48കാരിക്ക് വധശിക്ഷ വിധിച്ച് കോടതി. 154 കിലോ ഭാരമുള്ള സ്ത്രീയാണ് മകന്‍ അനുസരണ കാട്ടിയതിന് അതിക്രൂരമായ ശിക്ഷ നടപ്പിലാക്കിയത്. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. അമിത ഭാരമുള്ള ഇവര്‍ കുഞ്ഞിന്റെ പുറത്ത് കയറി ഇരുന്നതിന് പിന്നാലെ കുഞ്ഞ് മരണപ്പെടുക ആയിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഡകോട്ട സ്റ്റീവന്‍സണ്‍ എന്ന കുഞ്ഞ് മരിച്ചത്. മകന്‍ മരിച്ചതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ ഒക്ടോബറിലാണ് ജെന്നിഫര്‍ ലീ വില്‍സണ്‍ കുറ്റസമ്മതം നടത്തിയത്.
ഇതോടെ ദത്തു പുത്രനെ കൊലപ്പെടുത്തിയ കേസില്‍ 48കാരിക്ക് ഇന്ത്യാനയിലെ കോടതി വധശിക്ഷ വിധിക്കുക ആയിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യാനയിലെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്. അനുസരണക്കേട് കാട്ടിയതിന് വളര്‍ത്തുപുത്രന്റെ പുറത്ത് അഞ്ച് മിനിറ്റോളം സമയം കയറി ഇരുന്നതായാണ് 48കാരി കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. മകന്‍ ചലിക്കുന്നില്ലെന്നും പള്‍സ് ലഭിക്കുന്നില്ലെന്നും പരാതിപ്പെട്ട് 48കാരി തന്നെയാണ് വൈദ്യ സഹായം തേടിയത്.
ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. ഇതോടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള അന്വേഷണം പോലിസ് ആരംഭിച്ചു. കുട്ടി പതിവായി 48കാരിയുടെ അയല്‍വാസിയോട് തന്നെ ദത്തെടുക്കാമോയെന്ന് അന്വേഷിച്ചിരുന്നു. പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ ശരീരത്തില്‍ പരിക്കുകളും കണ്ടതോടെയാണ് യുവതി കുട്ടിയെ മര്‍ദ്ദിച്ചതായുള്ള സംശയം രൂക്ഷമായത്. നാലടി 10 ഇഞ്ച് ഉയരമുണ്ടായിരുന്ന 10 വയസുകാരന് മരണപ്പെടുമ്പോള്‍ 40 കിലോ ഭാരമായിരുന്നു ഉണ്ടായിരുന്നത്.