മൂന്ന് വയസ്സും നാല് വയസ്സും വീതമുള്ള ഇരട്ടകളായ മക്കളെ ഒറ്റക്കാക്കി അമ്മ ഷോപ്പിങ്ങിന് പോയപ്പോള്‍ വീടിന് തീപിടിച്ചു; രക്ഷിക്കാന്‍ ആരുമെത്താതെ നാലു കുഞ്ഞുങ്ങളും വെന്തു മരിച്ചു; സട്ടനില്‍ മുപ്പതുകാരിയായ അമ്മക്ക് പത്ത് വര്‍ഷം തടവ്; യുകെ കോടതി വിധി ചര്‍ച്ചയാകുമ്പോള്‍

Update: 2025-01-25 03:43 GMT

ലണ്ടന്‍: നാല് മക്കളെ വീട്ടില്‍ ഒറ്റയ്ക്കാക്കി ഷോപ്പിംഗിന് അമ്മ പോയപ്പോള്‍ വീടിന് തീപിടിച്ച്, രക്ഷിക്കാനാരുമില്ലാതെ വെന്തു മരിച്ച കുരുന്നുകള്‍. മൂന്നും നാലും വയസ്സുകാരായ ഇരട്ടകളെ മരണത്തിന് വിട്ടുകൊടുത്ത അമ്മയ്ക് 10 വര്‍ഷം ജയില്‍ശിക്ഷയാണ് യുകെ കോടതി വിധിച്ചത്. നാല് വയസ്സുകാരായ കൈസണ്‍,ബ്രൈസണ്‍, മൂന്ന് വയസ്സുകാരായ ലെയ്ട്ടണ്‍, ലോഗന്‍ എന്നീ കുരുന്നുകളെയാണ് ഡെവെക റോസ് എന്ന അമ്മ മരണത്തിനു വിട്ടുകൊടുത്തത്. 2021 ഡിസംബറിലായിരുന്നു സംഭവം.

സൗത്ത് ലണ്ടനിലെ സട്ടണില്‍ താമസിക്കുന്ന 30 കാരിയായ ഈ സിംഗിള്‍ മദര്‍, ചവറുകളും മനുഷ്യ വിസര്‍ജ്ജ്യവും ഒക്കെയുള്ള ഒരു മുറിയിലായിരുന്നു മക്കളെ പൂട്ടിയിട്ട് പുറത്തു പോയത്. അത്ര അത്യാവശ്യവസ്തു ഒന്നുമല്ലാത്ത സാധനം വാങ്ങുവാന്‍ ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കായിരുന്നു പോയത്. ഇന്നലെ ഈ അമ്മയ്ക്ക് പത്തുവര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചപ്പോള്‍, അകാലമൃത്യുവരിച്ച കുരുന്നുകളുടെ സ്റ്റെപ് ഗ്രാന്‍ഡ്മദര്‍ പറഞ്ഞത് നീതി നടപ്പിലായി എന്നാണ്. എന്നാല്‍, ആ കുരുന്നുകളെ ഓര്‍ത്ത് അവര്‍ വിലപിക്കുകയും ചെയ്തു.

തങ്ങളുടെ നാല് കുട്ടികളെ അമ്മയായിട്ടു പോലും അവര്‍ അവഗണിക്കുകയായിരുന്നു എന്നാണ് മുത്തശ്ശി പറയുന്നത്. ഈ അവഗണന നാല് വര്‍ഷക്കാലം നീണ്ട വിചാരണയില്‍ എവിടേയും തെളിഞ്ഞു കണ്ടു. ധാരാളം നുണകളും, തെറ്റായാ വ്യഖ്യാനങ്ങളും, കാലതാമസവുമൊക്കെ നിറഞ്ഞ വിചാരണയ്ക്കൊടുവില്‍ സത്യം പുറത്തു വന്നതും അതുകൊണ്ടാണെന്നും അവര്‍ പറഞ്ഞു. കുട്ടികളെ, ബേബി സിറ്ററെ ഏല്‍പ്പിച്ചാണ് പുറത്തുപോയത് എന്നുവരെ വിചാരണ സമയത്ത് റോസ് അവകാശപ്പെട്ടു എന്നാണ് മുത്തശ്ശി പറയുന്നത്.

അണയ്ക്കാതെ ഇട്ട ഒരു സിഗരറ്റു കുറ്റിയില്‍ നിന്നോ താഴെ വീണ ടീ ലൈറ്റില്‍ നിന്നോ ആയിരിക്കാം തീ പടര്‍ന്നത് എന്നാണ് നിഗമനം. തീ പടര്‍ന്നതോടെ ഈ കുരുന്നുകള്‍ വീടിന്റെ മുകളിലെ നിലയിലേക്കോടി രക്ഷിക്കാനായി നിലവിളിക്കുകയായിരുന്നു. ഇതു കേട്ട അയല്‍ക്കാരിലൊരാള്‍ അവരെ രക്ഷിക്കാനായി താഴത്തെ നിലയിലെ വാതില്‍ തകര്‍ത്ത് അകത്തു കയറുകയും ചെയ്തു. പക്ഷെ അപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു. പിന്നീടെത്തിയ അഗ്‌നിശമന പ്രവര്‍ത്തകര്‍ ആ കുരുന്നുകളുടെ കിടക്കയുടെ അടിയില്‍ നിന്നും അബോധാവസ്ഥയില്‍ കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു.

ഉടനടി അവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു. പുക ശ്വസിച്ചതാണ് മരണകാരണം എന്നാണ് രേഖകളില്‍ ഉള്ളത്. നിറയെ ചപ്പുചവറുകളും മറ്റും നിറഞ്ഞതായിരുന്നു ആ വീട്. അതാണ് തീ പെട്ടെന്ന് പടരാന്‍ കാരണമായത്. അഗ്നിബാധ ഉണ്ടയതിന് തൊട്ടു മുന്‍പുള്ള മൂന്നാഴ്ചക്കാലം കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്നില്ലെന്നും കണ്ടെത്തി. മുഖം മൂടുന്ന രീതിയിലുള്ള ശിരോവസ്ത്രമണിഞ്ഞായിരുന്നു റോസ് വിധി കേള്‍ക്കാനായി കോടതിയിലെത്തിയത്.

അത് റോസ് തന്നെയാണെന്നും മെഡിക്കല്‍ കാരണങ്ങളാണ് മുഖം മൂടിയിരിക്കുന്നതെന്നും ഉള്ള അപേക്ഷ ജഡ്ജി സ്വീകരിച്ചു. നാല് നരഹത്യ കേസുകളാണ് ഇവര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ടിരുന്നത്. നാലിലും കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെയാണ് പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചത്.

Similar News