വിമാനം പറന്നിറങ്ങാനായി വരുന്നു; ഹെലികോപ്ടര്‍ ഇടതുവശത്ത് നിന്ന് വന്ന് നേരേ വിമാനത്തില്‍ ഇടിക്കുന്നു; ബ്ലാക്ക് ഹോക്കിന്റെ അലാം മുഴങ്ങാതിരിക്കുക, മൂന്നു സൈനികര്‍ ഒരു യാത്രാ വിമാനം വരുന്നത് കാണാതിരിക്കുക, വിചിത്രം, അവിശ്വസനീയം! ഗൂഢാലോചന സിദ്ധാന്തം പെരുകുന്നതിനിടെ സൈന്യത്തെ പഴിച്ച് അമേരിക്കന്‍ എയര്‍ലൈന്‍സ്; ഒഴിവാക്കാമായിരുന്ന അപകടമെന്ന ട്രംപിന്റെ വാക്കിന് വിലയേറുന്നു
ഒഴിവാക്കാമായിരുന്ന അപകടമെന്ന ട്രംപിന്റെ വാക്കിന് വിലയേറുന്നു
വാഷിങ്ടണ്‍ ഡിസി: വന്‍ വിമാന അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍ പ്രചരിക്കുക പതിവാണ്. വാഷിങ്ടണിലെ റീഗണ്‍ ദേശീയ വിമാനത്താവളത്തില്‍ പറന്നിറങ്ങാനായി ബുധനാഴ്ച രാത്രി 9 മണിയോടെ വന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് 5342 എങ്ങനെ ആകാശത്ത് വച്ച് സൈനിക ഹെലികോപ്ടറുമായി( ബ്ലാക്ക് ഹോക്ക്) ഇടിച്ച് പോട്ടോമാക് നദിയില്‍ വീഴാന്‍ ഇടയായി. നാല് വിമാന ജീവനക്കാരും 60 യാത്രക്കാരും അടക്കം ആരും രക്ഷപ്പെട്ടിട്ടില്ല. 28 ഓളം മൃതദേഹങ്ങള്‍ പോട്ടോമാക് നദിയില്‍ നിന്ന് കണ്ടെടുത്തു. തിരച്ചില്‍ തുടരുന്നു.
സൈന്യവും പ്രതിരോധ വകുപ്പും ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി കഴിഞ്ഞു. കൂട്ടയിടി ഒഴിവാക്കാന്‍ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഉള്ള വിമാനം തൊട്ടടുത്ത് ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ഉള്ളപ്പോള്‍ സൈനിക ചോപ്പറുമായി കൂട്ടിയിടിച്ച് രാജ്യ തലസ്ഥാനത്ത് തകര്‍ന്നുവീഴുക എന്നത് പലര്‍ക്കും അവിശ്വസനീയമാണ്. സോഷ്യല്‍ മീഡിയയില്‍ ഗൂഢാലോചന സിദ്ധന്തങ്ങള്‍ പ്രചരിക്കാനും കാരണം അതാണ്.
ഒഴിവാക്കാമായിരുന്ന അപകടം
ഒഴിവാക്കാമായിരുന്ന അപകടം എന്നാണ് ഗതാഗത സെക്രട്ടറി സീന്‍ ഡഫ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സാകട്ടെ, സൈനിക ഹെലികോപ്ടര്‍ ദിശ തെറ്റി വന്ന് ഇടിക്കാന്‍ കാരണമായി പഴിക്കുന്നത് ചോപ്പറിന്റെ പൈലറ്റിനെയാണ്. സൈനിക ഹെലികോപ്ടര്‍ പരിശീലന പറക്കലിനിടെ ഇരുട്ടിന്റെ മറവില്‍ എതിര്‍ദിശയില്‍ വന്ന് നേരേ വിമാനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുകൂട്ടരും മറ്റുള്ളയാളുടെ വരവ് അറിഞ്ഞില്ല.
വിമാനത്തിന്റെ ദിശയില്‍ എന്തുകൊണ്ട് ചോപ്പര്‍ വന്നുവെന്ന് ഇപ്പോള്‍ നമുക്ക് അറിയില്ല, അമേരിക്കന്‍ എയര്‍ലൈന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് റോബര്‍ട്ട് ഇസം പറഞ്ഞു. അപകടം ഒഴിവാക്കാമായിരുന്നു എന്ന ട്രംപിന്റെ അഭിപ്രായത്തോട് ഗതാഗത സെക്രട്ടറി സീന്‍ ഡഫി യോജിച്ചു.
ആശയവിനിമയ തകരാര്‍ ഉണ്ടായെന്ന് പറയാനാവില്ല. വിമാനം ആ മേഖലയില്‍ ഉണ്ടെന്ന് ഹെലികോപ്ടറിന് ധാരണയുണ്ടായിരുന്നു. കൂടുതല്‍ വിവിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളു. ഇതുവരെ കിട്ടിയ വിവരം വച്ചുനോക്കുമ്പോള്‍, ഒഴിവാക്കാമായിരുന്ന അപകടം തന്നെ, സീന്‍ ഡഫി പ്രതികരിച്ചു. ഹെലികോപ്ടറും വിമാനവും സ്റ്റാന്‍ഡേഡ് ഫ്‌ളൈറ്റ് പാറ്റേണിലാണ് പറന്നുകൊണ്ടിരുന്നത്. അസാധാരണമായി ഒന്നും ഉണ്ടായിരുന്നില്ല, ഡഫി പറഞ്ഞു.
ഗൂഢാലോചന സിദ്ധാന്തങ്ങള്‍
1. വളരെ സംശയകരമായ അപകടം. ഇത്തരം സാഹചര്യങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പരിശീലനം സിദ്ധിച്ച പൈലറ്റുമാര്‍ക്ക് അറിയാവുന്നതാണ്.
2. വളരെ വിചിത്രം, ഒരു ബ്ലാക്ക് ഹോക്കിന്റെ അലാം മുഴങ്ങാതിരിക്കുക, മൂന്നു സൈനികര്‍ ഒരു വാണിജ്യ വിമാനം വരുന്നത് കാണാതിരിക്കുക
3 . ഒരു വിമാനത്താവളത്തിന് അടുത്ത് ഹെലികോപ്ടര്‍ എങ്ങനെ പറത്തണമെന്ന് അറിയാത്ത സൈനിക പൈലറ്റോ? എന്തോ മോശം കാര്യം മണക്കുന്നു
4. ഹെലികോക്ടറുകള്‍ വിമാനങ്ങളില്‍ ഇടിക്കാറില്ല, വിമാനങ്ങള്‍ ഹെലികോപ്ടറുകളിലും ഇടിക്കാറില്ല
5. ആരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്? ആരാണ് ചോപ്പറില്‍ ഉണ്ടായിരുന്നത് ?ആരെങ്കിലും പരിശോധിക്കണം. എന്തോ സംശയം തോന്നുന്നു
6. ഇതുമനപൂര്‍വമാണെന്ന് എനിക്ക് തോന്നുന്നു. വീഡിയോ കണ്ടുനോക്കൂ, വിമാനം ലാന്‍ഡ് ചെയ്യാനായി വരുന്നു, ഹെലികോപ്ടര്‍ ഇടതുവശത്ത് നിന്ന് പറന്ന് വന്ന് നേരേ പോയി വിമാനത്തില്‍ ഇടിക്കുന്നു.
6. വിമാനങ്ങളെ അപേക്ഷിച്ച് ചോപ്പറുകളുടെ ദിശ വളരെ വേഗം മാറ്റാം. ഈ വീഡിയോയില്‍ ചോപ്പര്‍ തിരിക്കാന്‍ ശ്രമിക്കാതെ നേരേ വിമാനത്തില്‍ വന്നിടിക്കുന്നു. വിചിത്രം.
7. സൈനിക ചോപ്പറിന് ഇതൊഴിവാക്കാനുള്ള ബുദ്ധി ഇല്ലേ, വിശ്വസിക്കാന്‍ പ്രയാസം.