ചൈനയിൽ ജനനം; 'ടൈറ്റാനിക്' മുങ്ങുമ്പോൾ അവൾക്ക് അന്ന് പത്ത് വയസ്സ്; ഏഴ് കുട്ടികളുടെ അമ്മയായ സ്ത്രീ; വാർദ്ധക്യം മൂലം കാഴ്ച നഷ്ടപ്പെട്ടെങ്കിലും എല്ലാം സ്വന്തമായി തന്നെ പരിപാലിച്ച ധൈര്യം; 'പ്രചോദനം' എന്ന വാക്കിന് പര്യായമായവൾ; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി 'ലിൻ ഷെമു' അന്തരിച്ചു; അന്ത്യം 122–ാം വയസിൽ!
ഹോങ്കോങ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി എന്ന് വിശേഷിക്കപ്പെടുന്ന ചൈനയിലെ 'ലിൻ ഷെമു' അന്തരിച്ചു.122–ാം വയസിലാണ് അവർക്ക് അന്ത്യം സംഭവിച്ചത്. ചൈനയിലെ ഫുജിയാനിലാണ് ലിൻ ഷെമു ജനിച്ചത്. ഉറക്കത്തിനിടെ സമാധാനപരമായി ലോകത്തോട് വിടവാങ്ങിയെന്നാണ് ലിൻ ന്റെ കുടുംബം പറഞ്ഞത്. ചൈനയിൽ 1902 ജൂൺ 18 ന് ആണ് ലിൻ ഷെമു ജനിച്ചത്. അതായത് രേഖകൾ കൃത്യമാണെങ്കിൽ അവർ 122 വർഷവും 197 ദിവസവും ജീവിച്ചിരുന്നു എന്ന് അർത്ഥം.
ലിൻ ഷെമു വിന്റെ നിര്യാണത്തിൽ കുടുംബം അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. കാരണം 'പ്രചോദനം' എന്ന വാക്കിന് തന്നെ പര്യായമാണ് അവരുടെ ജീവിതം. ഒരിക്കലും അടിപതറാത്ത ജീവിതത്തിൽ അവസാനകാലഘട്ടം വരെ അവർ സ്വന്തമായി തന്നെയാണ് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റി ജീവിച്ചത്.
ക്വിങ് രാജവംശത്തിലെ ഗംഗ്‌സു കാലഘട്ടത്തിലാണ് ഇവർ ജനിക്കുന്നത്. അതായത് അകാലഘട്ടത്തിലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായിരുന്ന തിയോഡോർ റൂസ്‌വെൽറ്റും യുഎസ് പ്രസിഡന്റ് ലോർഡ് സാലിസ്ബറി കാലത്താണ് അവർ ജനിച്ചത്. 'ടൈറ്റാനിക്' എന്ന ചരിത്ര സംഭവം മുങ്ങുമ്പോൾ അവൾക്ക് അന്ന് വെറും 10 വയസ് മാത്രം ആയിരുന്നു പ്രായം. വിവാഹ ശേഷം ഏഴ് കുട്ടികൾക്ക് ജന്മം നൽകിയ സ്ത്രീയും കൂടിയാണ് ലിൻ. അതിനുശേഷം തന്റെ ജീവിതകാലം മുഴുവൻ ചൈനയിലെ ഷാങ്ഹായ്ക്കും ഹോങ്കോങ്ങിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ചൈനീസ് പ്രവിശ്യയായ ഫുജിയാനിലാണ് ജീവിച്ചു വന്നത് .
ശേഷം,വാർദ്ധക്യം മൂലം കാഴ്ച നഷ്ടപ്പെട്ടെങ്കിലും അവർ അവസാനം വരെയും അവരുടെ പ്രഥമിക ആവശ്യങ്ങൾ നിറവേറ്റി തന്നെയാണ് ജീവിച്ചത്. ഒരിക്കൽ കാൽ വഴുതി ഉണ്ടായ വീഴ്ചയിൽ രണ്ട് കാലുകൾക്കും പരിക്കേറ്റതും ഒഴിച്ചാൽ, ലിൻ ന് മറ്റ് ആരോഗ്യപരമായ ഒരു പ്രശ്നങ്ങളും തന്നെ ഉണ്ടായിരുന്നില്ല. ജീവിതകാലം മുഴുവൻ സ്വയം പരിപാലിക്കാൻ അവർക്ക് കഴിഞ്ഞു എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ബന്ധുക്കൾ പറയുന്നതനുസരിച്ച്, അവർക്ക് മരിക്കുന്നത് വരെ മികച്ച കേൾവിശക്തിയും വിശപ്പ് വരുമ്പോൾ സ്വന്തമായി തന്നെ ആഹാരം കൈകൊണ്ട് വാരി കഴിക്കുകയും ചെയ്തിരുന്നു.
അവർ എപ്പോഴും നല്ല സംതൃപ്തയും കളി ചിരി തമാശകൾ ഒക്കെ പറയുമായിരുന്നുവെന്നും 77 വയസ്സുള്ള അവരുടെ ഇളയ മകൻ വ്യക്തമാക്കി.അതുപോലെ എപ്പോഴെങ്കിലും ചെറിയ വിഷമം തോന്നിയാൽ പെട്ടെന്ന് തന്നെ ധൈര്യം എങ്ങനെയേലും കണ്ടെത്തുമെന്ന് അദ്ദേഹം പറയുന്നു. അവർ ആരുമായും ഇതുവരെയും വഴക്കിടുന്നത് താൻ കണ്ടിട്ടില്ലെന്നും മകൻ കൂട്ടിച്ചേർത്തു.
അവർ മക്കളോട് എപ്പോഴും പറയുമായിരുന്നു. ജീവിതത്തിൽ ഒരിക്കലും മറികടക്കാൻ പറ്റാത്ത ഒരു തടസവും ഇല്ലെന്നും എല്ലാം ധൈര്യപൂർവം നേരിടണമെന്നും അവർ പറഞ്ഞിരിന്നു.ഒരിക്കൽ അവരോട് നിങ്ങളുടെ ദീർഘായുസ്സിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ലിൻ മറുപടി പറഞ്ഞത് ഇങ്ങനെ. ഭക്ഷണം ഒറ്റയ്ക്ക് കഴിക്കാനും വെള്ളം കുടിക്കാനും നല്ലവണ്ണം ഉറങ്ങാനും കഴിയുന്നു അത് തന്നെയാണ് ഏറ്റവും വലിയ അനുഗ്രഹം എന്ന് അവർ കൂട്ടിച്ചേർത്തു.
ലിൻ ന്റെ പ്രായം പരിശോധിക്കാൻ അവരുടെ കുടുംബം ഒരിക്കലും ഗിന്നസ് വേൾഡ് റെക്കോർഡിന് അപേക്ഷിച്ചിരുന്നില്ല എന്നതാണ് മറ്റൊരു കാര്യം. ജെറന്റോളജി റിസർച്ച് ഗ്രൂപ്പിന്റെ കണക്കനുസരിച്ച്, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി കണക്കാക്കപ്പെടുന്നത് 116 വയസ്സുള്ള ബ്രസീലിയൻ കന്യാസ്ത്രീ ആയിരുന്ന 'ഇനാ കനബാരോ ലൂക്കാസ്' ആണ്.
അതേസമയം, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഗിന്നസ് അംഗീകരിച്ച ജപ്പാനിലെ ടോമിക്കോ ഇറ്റൂക്ക ഡിസംബർ 29 ന് അന്തരിച്ചതിന് പിന്നാലെയാണ് ലിൻ ന്റെ മരണം. 1875 മുതൽ 1997 വരെ ജീവിച്ചിരുന്ന ജീൻ കാൽമെന്റ്, ഇതുവരെ ജീവിച്ചിരുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി അംഗീകരിക്കപ്പെടുകയും 122 വർഷവും 164 ദിവസവും പ്രായമുള്ളപ്പോൾ അന്തരിക്കുകയും ചെയ്തു. ലിൻ ഷെമുവിന്റെ മരണത്തിൽ കുടുംബം അതീവ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു.