തലവേദനയും ശരീരവേദനയുമായി ഹോസ്പിറ്റലിലെത്തി; വെറും പനിയെന്ന് ഡോക്ടർമാർ വിധി എഴുതി; പിന്നാലെ കണ്ണിൽ നിന്നും രക്തമൊഴുകി 20 കാരിക്ക് ദാരുണാന്ത്യം; പരിശോധനയിൽ മരണകാരണം മറ്റൊന്ന്; ആശുപത്രിക്കെതിരെ കുടുംബം; കരഞ്ഞ് തളർന്ന് ഉറ്റവർ

Update: 2025-02-20 06:55 GMT

ലണ്ടൻ: ചെറിയ തലവേദനയും ശരീരവേദനയുമായി ആശുപത്രിയിലെത്തി പിന്നാലെ കണ്ണിൽ നിന്നും രക്തം വാർന്നൊഴുകി 20 കാരിക്ക് ദാരുണാന്ത്യം. ലണ്ടനിലാണ് അതിദാരുണമായ സംഭവം നടന്നത്. പെൺകുട്ടി തലവേദനയും ശരീരവേദനയുമായിട്ടാണ് ഹോസ്പിറ്റലിലെത്തിയത് ശേഷം നടന്ന പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. അങ്ങനെ വെറും പനിയെന്ന് പറഞ്ഞ് വിധി എഴുതി പെൺകുട്ടിയെ ആശുപത്രി അധികൃതർ തിരിച്ച് വീട്ടിൽ പറഞ്ഞ് വിടുകയായിരുന്നു.

ശേഷം വീട്ടിൽ മടങ്ങിയെത്തിയ കുട്ടിയുടെ നില വഷളാവുകയും കണ്ണിൽ നിന്നും രക്തമൊഴുകി 20 കാരി അതിദാരുണമായി മരിക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. ഡോക്ടർമാരുടെ അനാസ്ഥ കാരണമാണ് തങ്ങളുടെ മകൾ മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ പറഞ്ഞു.

'മെനിഞ്ചൈറ്റിസ്' എന്ന രോഗം ഇല്ലെന്ന് സ്ഥിരീകരിച്ച് ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് പറഞ്ഞു വിട്ട 20 കാരി കണ്ണിൽ നിന്നും രക്തം വാർന്നൊഴുകി അതിദാരുണമായി മരണത്തിനു കീഴടങ്ങി. ലണ്ടനിൽ നിന്നുള്ള വിദ്യാർത്ഥിയായ സോഫി വാർഡിനാണ് ഈ ദുര്യോഗമുണ്ടായത്. മെനിഞ്ചൈറ്റിസിൻ്റെ പതിനൊന്ന് വ്യത്യസ്‌ത ലക്ഷണങ്ങൾ പ്രദർശിപ്പിച്ചിട്ടും ബാർനെറ്റ് ഹോസ്പിറ്റൽ വിധിയെഴുതിയത് യുവതിയുടെ രോഗം ഫ്ലൂ ആണെന്നായിരുന്നു. വൈറസ് ബാധയാണ് അവരുടെ തലവേദനക്കും ശരീരവേദനക്കും കാരണമെന്നും ഹോസ്‌പിറ്റൽ വ്യക്തമാക്കി.

വീട്ടിലായിരിക്കും കൂടുതൽ സുരക്ഷിതത്വം എന്ന് ഉപദേശിച്ചായിരുന്നു ഈ ഇരുപതുകാരിയെ ഹോസ്‌പിറ്റലിൽ നിന്നും തിരികെ വിട്ടത്. എന്നാൽ, വീട്ടിലെത്തിയതോടെ യുവതിയുടെ നില ഗുരുതരമാവുകയായിരുന്നു. ഉടനടി അടിയന്തിര ചികിത്സാ വിഭാഗത്തിൽ എത്തിച്ചെങ്കിലും അവരുടെ ജീവൻ രക്ഷിക്കാനായില്ല.

മെനിഞ്ചൈറ്റിസ് സെപ്റ്റിസെമിയ എന്ന രോഗമാണ് മരണകാരണം. വടക്കൻ ലണ്ടനിലെ ബാർനെറ്റ് കൊറോണർ കോടതിയിൽ ഈയാഴ്‌ച ഈ മരണത്തെ കുറിച്ചുള്ള ഇൻക്വെസ്റ്റ് നടന്നു. മരണം ഒഴിവാക്കാമായിരുന്ന ഒന്നാണോ എന്നാണ് കോടതി കണ്ടെത്താൻ ശ്രമിക്കുന്നത്.

Tags:    

Similar News