റൺവേയിൽ നിന്നും യാത്രക്കാരുമായി കുതിച്ചുയർന്ന് വിമാനം; 10,000 അടി ഉയരത്തിലേക്ക് പറക്കവേ ബോയിങ് ആടിയുലഞ്ഞു; പെട്ടെന്ന് കോക്ക്പിറ്റിനുള്ളിൽ എമർജൻസി അലാറം മുഴങ്ങി; ഹൈഡ്രോളിക് സിസ്റ്റം തകരാറിലെന്ന് പൈലറ്റ് മനസ്സിലാക്കി; പിന്നാലെ യുണൈറ്റഡ് എയർലൈൻ ലാൻഡ് ചെയ്തത് ഇങ്ങനെ!
ഹീത്രു: ഇപ്പോൾ ഏവിയേഷൻ മേഖലയിൽ ആശങ്കകൾ മാത്രമാണ് ഉള്ളത്. അതുപ്പോലെ വിമാന യാത്രയെ കുറിച്ച് ആലോചിക്കുമ്പോൾ യാത്രക്കാർക്കും ഉള്ളിൽ വലിയ ഭീതിയാണ്. ഇപ്പോഴിതാ അങ്ങനെയൊരു സംഭവമാണ് യുണൈറ്റഡ് എയർലൈൻസിൽ സംഭവിച്ചിരിക്കുന്നത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന് ഗുരുതര എൻജിൻ തകരാർ. ഉടനെ 73 യാത്രക്കാരുമായി എമർജൻസി ലാൻഡിംഗ് ചെയ്ത് യുഎ 941 ബോയിംഗ് 767 -300 വിമാനം. ടേക്ക് ഓഫിന് പിന്നാലെ ഹൈഡ്രോളിക് സിസ്റ്റത്തിലുണ്ടായ തകരാറിന് പിന്നാലെ വിമാനം എമർജൻസി ലാൻഡിംഗ് നടത്തുകയായിരുന്നു.
യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ കാർഗോ ഹോൾഡിൽ അപകടകരമായ വസ്തുക്കൾ ഉണ്ടാവുക കൂടി ചെയ്തതോടെ വലിയ രീതിയിലുള്ള സുരക്ഷാ സജ്ജീകരണത്തോടെയായിരുന്നു എമർജൻസി ലാൻഡിംഗ്. 63 യാത്രക്കാരും 10 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വൈകുന്നേരം ആറ് മണിയോടെ പറന്നുയർന്ന യുണൈറ്റഡ് വിമാനം ആറേ കാലോടെയാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. നയൂയോർക്കിലേക്കായിരുന്നു വിമാനത്തിന്റെ ലക്ഷ്യസ്ഥാനം.
അഗ്നിരക്ഷാ സേന, ആംബുലൻസ്, ആരോഗ്യ വിദഗ്ധർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു എമർജൻസി ലാൻഡിംഗ്. അമിത അപകടം എന്ന വിഭാഗത്തിലായിരുന്നു ഹീത്രുവിലെ എമർജൻസി ലാൻഡിംഗ്. വിമാനം സുരക്ഷിതമായി ഇറങ്ങുകയും യാത്രക്കാരെ സുരക്ഷിതമായി ഡീ ബോർഡ് ചെയ്തതായുമാണ് വിമാനത്താവള അധികൃതർ വിശദമാക്കുന്നത്. യാത്രക്കാർക്ക് അവർക്ക് എത്തേണ്ട ഇടങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.
സമാനമായ മറ്റൊരു സംഭവത്തിൽ ഫെബ്രുവരി 25ന് യുണൈറ്റഡ് എയർലൈൻ വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയിരുന്നു. എൻജിൻ തകരാറിനേ തുടർന്നായിരുന്നു ഇത്. ലാസ് വേഗസിലേക്ക് പുറപ്പെട്ട വിമാനം നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിലാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. ഇതിനിടെ, മറ്റൊരു വാര്‍ത്ത കൂടി വൈറലായി.യാത്രക്കാരന്‍ വിമാനത്തിന്‍റെ എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിച്ചതായിരുന്നു കാര്യങ്ങൾ വഷളാക്കിയത്. അതും 35,000 അടി ഉയരത്തില്‍ വിമാനം അറ്റ്ലാന്‍റിക്ക് കടലിന് മുകളില്‍ കൂടി പറക്കുമ്പോൾ. യാത്രക്കാർ എല്ലാം ഒന്നടങ്കം ഭയന്ന് നിലവിളിക്കുകയായിരുന്നു.
സ്പെയിനിലെ മാഡ്രിഡ് ബരാജാസ് എയർപോർട്ടില്‍ നിന്നും വെനിസ്വലന്‍ തലസ്ഥാനമായ കാരാക്കസിലേക്ക് പോവുകയായിരുന്ന ട്രാന്‍സ്അറ്റ്ലാന്‍റിക്കിന്‍റെ പ്ലസ് അൾട്രാ ഫ്ലൈറ്റിലാണ് സംഭവം നടന്നതെന്ന് ഡെയ്ലി മെയിൽ റിപ്പോര്‍ട്ട് ചെയ്തു.
ദൃക്സാക്ഷികൾ പറഞ്ഞതനുസരിച്ച് വിമാനത്തില്‍ എമർജന്‍സി ഡോറിന് സമീപത്ത് ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് പെട്ടെന്ന് ചാടി എഴുന്നേറ്റ് എമർജന്‍സി ഡോർ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാൾ ഡോറിന്‍റെ ലിവർ വലിക്കാന്‍ ശ്രമിക്കുന്നത് കണ്ട് മറ്റ് യാത്രക്കാര്‍ ബഹളം വയ്ക്കുകയും തുടർന്ന് വിമാനത്തിലെ ക്രു അംഗങ്ങൾ എത്തി ഇയാളെ ഒടുവിൽ പിടികൂടുകയായിരുന്നു.