പത്രോസ് എന്ന പേരുള്ളയാള്‍ അടുത്ത മാര്‍പ്പാപ്പ ആകുമെന്ന് ചിലര്‍; ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരിക്കും അവസാന പോപ്പ് എന്ന് മറ്റുചിലര്‍; വിശുദ്ധനായ മലാച്ചിയുടെ പ്രവചനത്തെച്ചൊല്ലി ചര്‍ച്ചകള്‍; പതിനാറാം നൂറ്റാണ്ടിലെ വ്യാജരേഖയെന്ന് പരിഹാസം
വിശുദ്ധനായ മലാച്ചിയുടെ പ്രവചനത്തെച്ചൊല്ലി ചര്‍ച്ചകള്‍
തൊള്ളായിരം വര്‍ഷം പഴക്കമുള്ള പ്രവചനങ്ങള്‍ അടങ്ങിയ ഒരു പുസ്തകം വത്തിക്കാനില്‍ കണ്ടെടുത്തിരിക്കുന്നു. അന്ത്യവിധി ദിനം എന്നായിരിക്കും എന്ന് ഈ പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. വത്തിക്കാനിലെ രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവിലാണ് ഈ പുസ്തകം ഉള്ളത്. യേശുക്രിസ്തു ഭൂമിയിലേക്ക് മടങ്ങി വരുമ്പോള്‍ ആരൊക്കെയാണ് രക്ഷിക്കപ്പെടുക ആരൊക്കെയാണ് ശിക്ഷിക്കപ്പെടുക എന്നത് ക്രൈസ്തവരുടെ വിശ്വാസമാണ്. 2027 ല്‍ ഇത് സംഭവിക്കുമെന്നാണ് ഒരു വിശുദ്ധന്‍ പ്രവചിച്ചിട്ടുള്ളത്.
പ്രോഫസി ഓഫ് പോപ്പ്സ് എന്ന പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രന്ഥത്തിലാണ് ഈ വിവരങ്ങളെല്ലാം അടങ്ങിയിരിക്കുന്നത്. വിശുദ്ധനായ മലാച്ചിയുടെ പ്രവചനങ്ങളാണ് ഇതില്‍ ഉള്ളത്. 1143 ലെ മാര്‍പ്പാപ്പയായ സിസ്‌റ്റൈന്‍ മുതല്‍ നിലവിലെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ വരെ കുറിച്ചുള്ള വിശേഷണങ്ങള്‍ ഇതില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 112 ഓളം ഹ്രസ്വവും നിഗൂഢവുമായ വാക്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പുസ്തകം 1595 ല്‍ ബെനഡിക്ടന്‍ സന്യാസിയായ ആര്‍നോള്‍ഡ് വിയോണ്‍ ആണ് കണ്ടെത്തിയത്.
വിശുദ്ധ മലാച്ചിയുടെ രചനകള്‍ കണ്ടെത്തിയതായി അദ്ദേഹം നേരത്തേ അവകാശപ്പെട്ടിരുന്നു. റോമില്‍ പത്രോസ് വാഴുമെന്നും അതിന് ശേഷം
ഏഴ് കുന്നുകളുള്ള നഗരം നശിപ്പിക്കപ്പെടുമെന്നും പുസ്തകത്തിന്റെ അവസാന ഭാഗത്തില്‍ പറയുന്നു. ഇതിനെ പലരും പല രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.
നിലവില്‍ ശ്വാസകോശ രോഗം കാരണം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ പത്രോസ് എന്ന പേരുള്ളയാള്‍ അടുത്ത മാര്‍പ്പാപ്പ ആകുമെന്ന് ചിലര്‍ വ്യാഖ്യാനിക്കുമ്പോള്‍ മറ്റ് ചിലര്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആയിരിക്കും അവസാനത്തെ പോപ്പ് എന്നാണ് വിശുദ്ധ മലാച്ചി വിശേഷിപ്പിക്കുന്നത്, എന്നാണ് വ്യാഖ്യാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഒരു ഡോക്യുമെന്ററിയില്‍ 1585 ല്‍ പോപ്പ് സിക്സറ്റസ് അഞ്ചാമന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയതായി ചൂണ്ടിക്കാട്ടിയിരുന്നു.
ആദ്യ മാര്‍പ്പാപ്പ ചമുതലയേറ്റ് 442 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് സിക്സ്റ്റസ് ആറാമന്‍ പദവിയില്‍ എത്തുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കണ്ടെത്തിയ ഈ പുസ്തകം, 88 വയസ്സുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് ശ്വാസകോശത്തില്‍ വലിയ തോതില്‍ മ്യൂക്കസ് അടിഞ്ഞുകൂടുന്നതും ശ്വാസകോശ സംബന്ധമായ രോഗാവസ്ഥ ഉണ്ടാകുന്നതും എല്ലാം കൃത്യമായി തന്നെ പ്രവചിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തിലാണ് ഈ പുസ്തകത്തിന്റ പ്രസക്തി വന്‍ തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നതും. മാര്‍പ്പാപ്പ രണ്ടാഴ്ചയിലധികമായി റോമിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
എന്നാല്‍ ഇതിനെ പതിനാറാം നൂറ്റാണ്ടിലെ വ്യാജരേഖ എന്നാണ് ചില പണ്ഡിതന്‍മാര്‍ കുറ്റപ്പെടുത്തുന്നത്. റോം സന്ദര്‍ശിച്ച വേളയില്‍ ലഭിച്ച ഒരു ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലാണ് വിശുദ്ധ മലാച്ചി 1139 ല്‍ പോപ്പുമാരെ കുറിച്ചുള്ള ഈ പ്രവചനം എഴുതിയത് എന്നാണ് പറയപ്പെടുന്നത്. ഏറെ മതപരിഷ്‌ക്കാരങ്ങള്‍ കൊണ്ടു വന്ന ഒരു ഐറിഷ് ആര്‍ച്ച്, ബിഷപ്പായിരുന്നു വിശുദ്ധ മലാച്ചി.
റോമിലെ ആചാരങ്ങളുമായി ഐറിഷ് ചര്‍ച്ചിനെ ഏറെ ബന്ധിപ്പിച്ച വ്യക്തി കൂടിയായിരുന്നു അദ്ദേഹം. എന്നാല്‍ ഭാവിയിലെ പോപ്പുമാരെ കുറിച്ചുള്ള വാക്യങ്ങള്‍ മറ്റൊരാളാണ് എഴുതിയതെന്നും ചിലര്‍ പറയുന്നുണ്ട്. സണ്‍ഡേ കൂള്‍ എന്ന് പോഡകാസ്റ്റിലും കഴിഞ്ഞ ദിവസം ഈ പുസ്തകത്തെ കുറിച്ച് ചര്‍ച്ച നടത്തിയിരുന്നു.
ലോകത്ത് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ചില പ്രശ്നങ്ങളാണ് ഇതിനൊക്കെ ആധാരം എന്നാണ് പലരും കരുതുന്നത്. ഉക്രെയ്‌നിലെ നിലവിലെ യുദ്ധം, അമേരിക്കയും ചൈനയും തമ്മിലുള്ള വര്‍ദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍, പശ്ചിമേഷ്യയിലെ നിരന്തരമായ അസ്ഥിരത എന്നിവ ലോകമഹായുദ്ധം സമീപഭാവിയില്‍ ഉണ്ടാകുമെന്ന് പലരെയും ഭയപ്പെടുത്തുന്നു. ലോകത്തെ വന്‍ ശക്തികള്‍ അവരുടെ ആണവായുധ പദ്ധതികള്‍ പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്, ഇതൊക്കെ ആയിരിക്കാം അന്ത്യവിധി ദിനത്തെക്കുറിച്ചുള്ള ഭയം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി തീര്‍ന്നത് എന്നും കരുതാം.