സുരക്ഷിതമായി താഴെയെത്താൻ കിടക്ക വിരിച്ചു; വസ്ത്രങ്ങൾ കൊണ്ടുവന്നു; ഓടി നടന്ന് ഒരുക്കങ്ങൾ; 'ജെൻ-സി' യുടെ പ്രവർത്തികൾ കൗതുകത്തോടെ നോക്കി നിന്ന് ആളുകൾ; ലക്ഷ്യം ഭാരമേറിയ ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുന്നത് കാണണം; അഞ്ചാം നിലയില്‍ നിന്നും 'വാഷിംഗ് മെഷ്യൻ' തള്ളിയിട്ടപ്പോൾ നടന്നത്; വൈറലായി വീഡിയോ
ബെർലിൻ: തിരക്കേറിയ ജീവിതത്തിനിടയിൽ കുറച്ച് റിലേക്സ് ചെയ്യാനാണ് സോഷ്യൽ മീഡിയ നമ്മൾ ഉപയോഗിക്കുന്നത്. ഇൻസ്റ്റാഗ്രാം എന്ന സോഷ്യൽ മീഡിയ പ്ലേറ്റ് ഫോമിലെ ഫീഡിൽ കൗതുകമുണർത്തുന്ന നിരവധി വീഡിയോകളാണ് വരുന്നത്. ഇപ്പോൾ അങ്ങനെയൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ജർമ്മന്‍ തലസ്ഥാനമായ ബെർലിനിലെ ഉംസുഗെയില്‍ നിന്നുള്ള വീഡിയോയാണ് ചര്‍ച്ചാ വിഷയം. ഫിസിക്സിന്‍റെ അടിസ്ഥാന തത്വങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള പരീക്ഷണം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. മിക്കയാളുകളും ചോദിച്ചത് 'എന്തിനിത് ചെയ്തു' എന്നായിരുന്നു.
സുരക്ഷിതമായി താഴെ എത്തുമെന്ന് കരുതി വസ്ത്രം നിറച്ച വാഷിംഗ് മെഷ്യന്‍ ഒന്ന് രണ്ട് യുവാക്കൾ ചേര്‍ന്ന് കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്നും താഴെ വിരിച്ച കിടക്കയിലെക്ക് തള്ളിയിട്ടു. സ്വാഭാവികമായും വലിയ ഭാരത്തോടു കൂടി താഴേയ്ക്ക് എത്തിയ വാഷിംഗ് മെഷ്യന്‍ പല കഷ്ണങ്ങളായി ചിന്നിച്ചിതറി. ഭാരം കൂടിയത് കാരണം ആഞ്ഞ് തള്ളിയതിനാല്‍ വാഷിംഗ് മെഷ്യന്‍ കിടക്കയിൽ വീഴേണ്ടതിന് പകരം റോഡിലേക്കാണ് വീണത്. ഉയരം കൂടിയ സ്ഥലത്ത് നിന്നും ഭാരമേറിയ ഒരു വസ്തു ഭൂമിയിലേക്ക് പതിക്കുമ്പോൾ എന്താണ് സംഭവിക്കുക? അത് തന്നെയായിരുന്നു ആ വാഷിംഗ് മെഷ്യന്‍റെ ഗതിയും.
ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച് വെറും മണിക്കൂറുകൾ കൊണ്ട് വീഡിയോ ഒന്നേകാല്‍ ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. അഞ്ചാമത്തെ ഫ്ലോറില്‍ നിന്നും വസ്ത്രം നിറച്ച വാഷിംഗ് മെഷ്യന്‍ സുരക്ഷിതമായി താഴെ ഇറക്കാനുള്ള ശ്രമം എന്ന കുറിപ്പോടെ ക്രേസി ക്ലിപ്സ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ജർമ്മന്‍ എഞ്ചിനീയറിംഗ് എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
എന്തുകൊണ്ടാണ് ഈ വീഡിയോ ഇത്രയും ദൈർഘ്യമേറിയത്? വളരെ സംതൃപ്തി നൽകുന്ന ശബ്ദം. ഇത് എന്‍റെ ആഴ്ച മുഴുവൻ സ്വന്തമാക്കിയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ഇനി അത് കിടക്കയിൽ വീണിരുന്നെങ്കിൽ പോലും, അത് പൊട്ടിപ്പോകുമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരന്‍ യഥാര്‍ത്ഥ്യബോധത്തോടെ കുറിച്ചു. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.