കാറിൽ പാഞ്ഞെത്തി പബ്ബിന് ഉള്ളിൽ കയറി; കണ്ണിൽ കണ്ടവർക്ക് നേരെ തുരുതുരാ വെടിയുതിര്‍ത്തു; പൊട്ടിത്തെറി ശബ്ദത്തിൽ ആളുകൾ നിലവിളിച്ചോടി; കാനഡയെ ഞെട്ടിച്ച് വെടിവെയ്പ്പ്; 12 പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അക്രമിക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്

Update: 2025-03-08 15:44 GMT

ടോറന്റോ: കാനഡയെ വീണ്ടും ഞെട്ടിപ്പിച്ച് വെടിവെയ്പ്പ്. കാറിൽ കുതിച്ചെത്തിയ അക്രമി പബ്ബിന് ഉള്ളിലേക്ക് കയറിയാണ് അക്രമം അഴിച്ചുവിട്ടത്. കണ്ണിൽ കണ്ടവരെയെല്ലാം അക്രമി തുരുതുരാ വെടിയുതിര്‍ത്തു. സംഭവത്തിൽ പരിക്ക് പറ്റിയവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അക്രമി വെടിയുതിർത്തതും പബ്ബിന് ഉള്ളിൽ ഉണ്ടായിരുന്നവരെല്ലാം നിലവിളിച്ചോടി. സംഭവത്തിൽ അക്രമിയെ ഇതുവരെ പൊലീസിന് പിടികൂടാനും സാധിച്ചിട്ടില്ല.

കാനഡയിലെ ടോറോന്റോയിലാണ് വെടിവെയ്പ്പ് നടന്നത്. ആക്രമണത്തിൽ 12 പേർക്ക് പരിക്ക്. കാറിൽ എത്തിയ അക്രമി പബ്ബിൽ കടന്ന് കണ്ണിൽ കണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തി. അക്രമിയെ പിടികൂടാൻ ആയില്ലെന്നാണ് സൂചന. ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും പലരുടെയും പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ടൊറന്റോയിലെ സ്കാർബറോ ജില്ലയിലുള്ള ഒരു പബ്ബിലാണ് തോക്കുധാരിയായ അജ്ഞാതൻ വെടിയുതിർത്തത്.

കോർപ്പറേറ്റ് ഡ്രൈവിനും പ്രോഗ്രസ് അവന്യൂവിനും സമീപമുള്ള പബിലെ നിശാ പാര്‍ട്ടിക്കിടെയാണ് അക്രമി എത്തിയത്. വെടിയുതിര്‍ത്ത ശേഷം ഇയാൾ ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തോക്ക് കയ്യിലുള്ളതിനാൽ കൂടുതൽ ആക്രമണങ്ങൾ പ്രതീക്ഷിച്ച് ഇയാൾക്കായി വ്യാപക തെരച്ചിൽ നടത്തുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു.

നിശ ക്ലബിൽ വെള്ളിയാഴ്ച രാത്രി കൂട്ട വെടിവെയ്പ്പ് നടന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ടൊറന്റോയിലെ സ്കാർബറോ ജില്ലയിലെ പബ്ബിലാണ് അജ്ഞാതനായ തോക്കുധാരി വെടിയുതിർത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പ്രോഗ്രസ് അവന്യൂവിനും കോർപ്പറേറ്റ് ഡ്രൈവിനും സമീപമാണ് പബ് സ്ഥിതി ചെയ്യുന്നത്. വെടിവെച്ച ശേഷം അക്രമി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവർക്ക് ഉടൻ വൈദ്യസഹായം നൽകുകയും അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News