''ഞാന്‍ മതം വിട്ടതിന്റെ പേരില്‍ സഹോദരങ്ങളെ വേട്ടയാടുന്നു; പള്ളി സെക്രട്ടറിയും ഷഫീന ബീവി എന്ന യുട്യൂബറും വീട്ടുകാരെ ഭീഷണിപ്പെടുത്തി; 92 വയസുള്ള മാതാവിനെ അപമാനിച്ചു; ഇതിനെതിരെ ശക്തമായ നടപടി വേണം''- കുടുംബത്തെ ആക്രമിക്കുന്നതിനെതിരെ പോര്‍മുഖം തുറന്ന് ജാമിത ടീച്ചര്‍

കുടുംബത്തെ ആക്രമിക്കുന്നതിനെതിരെ പോര്‍മുഖം തുറന്ന് ജാമിത ടീച്ചര്‍

Update: 2025-03-13 13:33 GMT

കോഴിക്കോട്: ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീയുടെ നേതൃത്വത്തില്‍ ജുമുഅ നമസ്‌ക്കാരം നടത്തിയതിലുടെ ലോക ശ്രദ്ധ പിടിച്ചു പറ്റിയ വനിത. ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ പ്രവര്‍ത്തകയായ അവര്‍, മതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയതോടെ, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വരികയായിരുന്നു. 2019 മുതല്‍ കേരളത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ജാമിത ടീച്ചര്‍ എന്ന മുന്‍ മുജാഹിദ് ആശയക്കാരിയായ അധ്യാപികയുണ്ട്. ഖുര്‍ആനിലെയും ഹദീസിലെയും വൈരുധ്യങ്ങളും, തെറ്റുകളും ചൂണ്ടിക്കാട്ടി, ലിംഗനീതിക്കും, സ്ത്രീയുടെ തുല്യാവകാശത്തിനുമൊക്കെ അവര്‍ ഇന്നും പോരാട്ടം നടത്തുകയാണ്.

അതുകൊണ്ടുതെന്നെ വലിയ ഭീഷണികളും ജാമിതയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പല തവണ വീട് ആക്രമിക്കപ്പെട്ടു. വ്യാജ കേസുകളുടെ ഒരു പരമ്പരതന്നെയാണ് അടുത്തകാലത്തായി അവര്‍ക്ക് നേരെയുള്ളത്. കഴിഞ്ഞ കുറേക്കാലമായി ജാമിതയെ നിശബ്ദയാക്കാന്‍, ഇസ്ലാമിക മതമൗലികവാദികള്‍ അതി കഠിനമായി ശ്രമിച്ചുവരികയാണ്. പക്ഷേ അതെല്ലാം ജാമിതക്ക് നേരെയായിരുന്നു. പക്ഷേ ഇപ്പോള്‍ മറ്റൊരു അജണ്ടയാണ് മതവാദികള്‍ പയറ്റുന്നത്. താന്‍ മതം ഉപേക്ഷിച്ചതിന്റെപേരില്‍ ബന്ധുക്കളെ ഭീഷണിപ്പെടുത്തുക. അവരുടെ സൈര്യം കെടുത്തുക, ജോലി തെറുപ്പിക്കാന്‍ നോക്കുക തുടങ്ങിയ പരിപാടികളുമുണ്ട്. ഇതിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുമെന്നും ജാമിത ടീച്ചര്‍, സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചുണ്ട്.

മാതാവിനെപ്പോലും വെറുതെ വിടുന്നില്ല

ജാമിത ടീച്ചര്‍ തന്റെ യുട്യൂബ് ചാനലിലൂടെ തനിക്ക് നേരിട്ട് ദുരനുഭവങ്ങള്‍ ഇങ്ങനെ പറയുന്നു. -'പ്രിയമുള്ളവരേ......ഞാന്‍ മതം വിട്ടിട്ട് വര്‍ഷങ്ങളായി. മത വിമര്‍ശനവും വര്‍ഷങ്ങളായി നടത്തുന്നു. എന്നാല്‍ 11 - 3- 2025 ചൊവ്വാഴ്ച രാവിലെ ഷഫീന ബീവി എന്നറിയപ്പെടുന്ന യൂട്യൂബ് ഗുണ്ട എന്ന തെറിത്താത്ത, വക്കീലാണ് എന്ന രൂപത്തില്‍, തിരുവനന്തപുരം മണക്കാട് പരുത്തിക്കുഴി പള്ളിയിലെ സെക്രട്ടറിയും കൂടി നെടുമങ്ങാട് താമസിക്കുന്ന എന്റെ സിസ്റ്ററിന്റെ വീട്ടില്‍ പോയി . അവരെ ഭീഷണിപ്പെടുത്തി ജാമിതയുമായി ബന്ധമില്ല എന്ന് പറയാന്‍ നിര്‍ബന്ധിച്ചു.അവരുടെ വീടിന്റെ ഫോട്ടോയും വീഡിയോയും അവരുടെ അനുവാദം കൂടാതെ എടുത്ത് സോഷ്യല്‍ മീഡിയയിലിട്ട് അപമാനിച്ചു.

വര്‍ഷങ്ങളായി തിരുവനന്തപുരം സ്റ്റാച്ചു ഊറ്റുകുഴി സലഫി സെന്ററില്‍ ജോലി ചെയ്യുന്ന വ്യക്തിയാണ് എന്റെ സിസ്റ്ററുടെ ഭര്‍ത്താവ്. മതവിധികള്‍ അനുസരിച്ച് ജീവിക്കുന്ന കുടുംബത്തെ അവിടെ പോയി മതം വിട്ട ജാമിത മുസ്ലീങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. മുസ്ലീങ്ങള്‍ക്ക് എയര്‍പോര്‍ട്ടില്‍ പോകാന്‍ പറ്റുന്നില്ല എന്നൊക്കെ പറഞ്ഞ് ബഹളം വച്ച് ആ പരിസരം മുഴുവന്‍ മന:പൂര്‍വ്വം അപമാനിച്ചു.പരുത്തിക്കുഴിയുമായി യാതൊരു ബന്ധവും ഇല്ലാത്ത നെടുമങ്ങാട് താമസിക്കുന്ന എന്റെ സിസ്റ്ററുടെ വീട്ടില്‍ എങ്ങനെ ഇവര്‍ ഞാന്‍ മതം വിട്ടതിന്റെ പേരില്‍ അവിടെ പോയി പ്രശ്നം ഉണ്ടാക്കും?

മതം വിട്ടവരുടെ സഹോദരങ്ങളുടെ കുടുംബത്തെ വേട്ടയാടാന്‍ ഞാന്‍ അനുവദിക്കില്ല. ഈ ഭരണഘടനാ ലംഘനത്തിനെതിരെ കേരളത്തിലെ മതേതര വിശ്വാസികള്‍ പ്രതികരിക്കണം. എനിക്ക് മാധ്യമങ്ങളുടെയും നിയമപാലകരുടെയും സഹായ സഹകരണങ്ങള്‍ വേണം.ഇവിടെ മതം വിശ്വസിച്ചും നിരാകരിച്ചും ജീവിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കെ പള്ളിക്കാരുടെ ഈ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

റെക്കോര്‍ഡ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും എന്റെ സിസ്റ്ററുടെ മകന്റെ വോയ്സ് റെക്കോര്‍ഡ് ചെയ്ത് ഫോണ്‍ നമ്പര്‍ പറയിപ്പിച്ച് അതെല്ലാം സോഷ്യല്‍ മീഡിയയില്‍ ഇട്ടു.ഇപ്പോള്‍ ആ ഫോണില്‍ കോളുകള്‍ വന്നിട്ട് നല്ലപോലെഒന്നുറങ്ങാന്‍ പോലും സാധിക്കുന്നില്ല.ആ വീട്ടിലുള്ള 92 വയസുകാരിയായ എന്റെ മാതാവിനെ ആ സ്ത്രീ വളരെ മോശമായി അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍ എന്റെ ആദ്യഭര്‍ത്താവ് ഉണ്ടെന്നും സംശയമുണ്ട്.

പരുത്തിക്കുഴി പള്ളിക്കെന്ത് കാര്യം 25 കിലോമീറ്റര്‍ അപ്പുറം നെടുമങ്ങാട് പത്താം കല്ലില്‍ പോയി മതം വിട്ട ജാമിതയുമായി ഉള്ള ബന്ധത്തെ കുറിച്ച് സെന്‍സസ് നടത്താന്‍ ? ഈ നടപടിക്കെതിരെ പ്രതിഷേധ നടപടികള്‍ തുടങ്ങാന്‍ ഞാന്‍ ഇറങ്ങുന്നു. സഹകരിക്കണം.''- ഇങ്ങനെയാണ് ടീച്ചര്‍ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.

വ്യാജകേസുകളുടെ പെരുമഴ

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ഡസനോളം വ്യാജകേസുകളാണ് ജാമിതയുടെ പേരില്‍ ചുമത്തപ്പെട്ടത്. ഏറ്റവും വിചിത്രം മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടുയുള്ളവര്‍ ജാമിതക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നതാണ്്. തന്നെയും ഭാര്യയെയും സോഷ്യല്‍ മീഡിയയിലുടെ അപമാനിച്ചുവെന്ന് പറഞ്ഞ്, മുഹമ്മദ് റിയാസ് നല്‍കിയ പരാതിയില്‍, കോഴിക്കോട് കൊയിലാണ്ടി പൊലീസ് കഴിഞ്ഞ വര്‍ഷം ജാമിത ടീച്ചര്‍ക്കെതിരെ കേസ് എടുത്തിരുന്നു. ലഹള ഉണ്ടാക്കണമെന്നും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോട് കൂടിയും, മന്ത്രി റിയാസിനെയും ഭാര്യയെയും പറ്റിയും ജാമിദ ടീച്ചര്‍ ഫേസ്ബുക്കിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് എഫ്ഐആറില്‍ പറഞ്ഞിരിക്കുന്നത്.

്എന്നാല്‍ ഇത് കള്ളക്കേസ് ആണെന്നും, മുമ്പ് ക്രൈം നന്ദകുമാറും, മറിയക്കുട്ടിയും തമ്മില്‍ നടന്ന ഒരു അഭിമുഖത്തില്‍ വീഡിയോ റിവ്യൂ ചെയ്ത് താന്‍ നടത്തിയ പരാമര്‍ശം വളച്ചൊടിക്കയാണെന്നുമാണ് ജാമിദ ടീച്ചര്‍ പ്രതികരിച്ചത്്.

''ആറുമാസം മുന്‍പ് മറിയക്കുട്ടി നടത്തിയ പരാമര്‍ശങ്ങളില്‍ ഒരു റിവ്യൂ പോലെ ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പരാതിക്ക് ആധാരം. മറിക്കുട്ടിച്ചേട്ടത്തി ചെയ്ത വീഡിയോയിലെ പരാമര്‍ശം ഇങ്ങനെയായിരുന്നു,- 'പിണറായി വിജയന്‍ അല്ല മറ്റൊരു മുഖ്യമന്ത്രിയാണ് വരുന്നതെങ്കില്‍ വീണയെ ഒഴിവാക്കി ഇനി വരുന്ന മുഖ്യമന്ത്രിക്ക് ഒരു മകളുണ്ടെങ്കില്‍ അതിന്റെ പിന്നാലേയും റിയാസ് പോകും'. ഇത്തരത്തിലൊരു പരമാര്‍ശത്തില്‍ റിവ്യൂ നടത്തിയ തനിക്കെതിരെ കേസ് എടുത്തിരിക്കയാണ്. എന്നാല്‍ മറിയക്കുട്ടിക്ക് നേരെ കേസില്ല.

റിയാസ് മുസ്ലീമാണ്. ശരിയത്ത് നിയമപ്രകാരം അവര്‍ക്ക് നാല് കെട്ടാം, ഇവര്‍ക്ക് അധികാരവും പണവം ഉണ്ട്. ഇത് മാത്രമേ ഞാന്‍ പറഞ്ഞിട്ടുള്ളു. ഇത് മതസ്പര്‍ദ്ധ അല്ല, എന്റെ മതത്തെക്കുറിച്ച് ഞാന്‍ പറയുന്നത് എങ്ങനെ കലാപമാകും. അവര്‍ കുടുക്കാന്‍ ശ്രമിച്ച കേസുകളിലെല്ലാം ഞാന്‍ രക്ഷപെട്ടു, ഇസ്ലാമിസ്റ്റുകള്‍ നല്‍കുന്ന കേസുകളെല്ലാം പൊളിഞ്ഞുപോയി അതൊന്നും അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് മന്ത്രിയൊകൊണ്ട്വരെ കേസ് കൊടുപ്പിക്കുന്നത്''- ജാമിദ ടീച്ചര്‍ പറയുന്നു.

''ഒരു ഇസ്ലാമത പ്രചാരകയായാണ് എന്റെ ജീവിതം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഹദീസുകള്‍ തെറ്റാണെന്നും ഖുര്‍ആന്‍ മാ്രതമാണ് ശരിയെന്നും വിശ്വസിക്കുന്ന രീതിയില്‍, ഞാന്‍ ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയിലേക്ക് മാറി. പക്ഷേ പിന്നീട് കൂടുതല്‍ പഠിച്ചപ്പോഴാണ് ഇസ്ലാമിലെ സ്ത്രീവിരുദ്ധതയും, മനുഷ്യത്യവിരുദ്ധതയും, മതേതര വിരുദ്ധതയും ബോധ്യപ്പെടുന്നത്. അതോടെ 9 വര്‍ഷം മുമ്പ് ഞാന്‍ ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രയായി. അതിനുശേഷം ഞാന്‍ ചില്ലറ ജോലികള്‍ ചെയ്ത് കുടുംബം പുലര്‍ത്താനാണ് നോക്കിയത്. പക്ഷേ എവിടെപോയാലും ഇസ്ലാമിസ്റ്റുകള്‍ വേട്ടയാടും. എന്ത് ബിസിനസ് ചെയ്താലും അതില്‍ പ്രശ്നങ്ങളുണ്ടാക്കി പൂട്ടിക്കും. അങ്ങനെ ഗത്യന്തരമില്ലാതെയാണ് ഞാന്‍ മതവിമര്‍ശനത്തിലേക്ക്് കടന്നത്. അതിന്റെ പേരില്‍ കുരുപൊട്ടിയാണ്, നിരന്തരമായി കേസുകള്‍ വരുന്നത. പക്ഷേ കോടതില്‍ എല്ലാം ചീട്ടുകൊട്ടാരം പോലെ പൊട്ടുകയാണ്. ന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വതന്ത്ര്യത്തില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കും''- ജാമിദ ടീച്ചര്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു.

Tags:    

Similar News