റഷ്യന്‍ സൈന്യം പൂര്‍ണമായി വളഞ്ഞിരിക്കുന്ന യുക്രെയിന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണം; ഭീകരവും രക്തരൂക്ഷിതവുമായ യുക്രെയിന്‍- റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ നല്ല സാധ്യത തെളിഞ്ഞിരിക്കുന്നു; ശുഭപ്രതീക്ഷ പങ്കുവച്ച് ഡൊണള്‍ഡ് ട്രംപ്

ശുഭപ്രതീക്ഷ പങ്കുവച്ച് ഡൊണള്‍ഡ് ട്രംപ്

Update: 2025-03-14 18:26 GMT

വാഷിങ്ടണ്‍: റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ നല്ല സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായുളള ക്രിയാത്മകമായ ചര്‍ച്ചയ്ക്ക് ശേഷമാണ് ട്രംപിന്റെ പ്രതികരണം.

' പുടിനുമായി ഇന്നലെ വളരെ നല്ലതും ക്രിയാത്മകവുമായ ചര്‍ച്ച നടന്നു. ഈ ഭീകരമായ രക്തരൂക്ഷിതമായ യുദ്ധം ഒടുവില്‍ അവസാനിപ്പിക്കാന്‍ വളരെ വലിയ സാധ്യതയാണ് കാണുന്നത്'- തന്റെ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു. റഷ്യന്‍ സൈന്യം പൂര്‍ണമായി വളഞ്ഞിരിക്കുന്ന യുക്രെയിന്‍ സൈനികരുടെ ജീവന്‍ രക്ഷിക്കണമെന്ന് താന്‍ പുടിനോട് അഭ്യര്‍ഥിച്ചതായും ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയില്‍ വച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പുടിനും ട്രംപും ഫോണ്‍ വഴി സംസാരിച്ചുവോ എന്ന് ട്രൂത്ത് സോഷ്യല്‍ പോസ്റ്റ് വ്യക്തമാക്കിയില്ല.

മൂന്നാം ലോക മഹായുദ്ധത്തിലേക്ക് വഴുതി വീഴാതെ എത്രിയും വേഗം ഇരുപക്ഷവും വെടിനിര്‍ത്തലിലേക്ക് നീങ്ങണമെന്നാണ് തന്റെ താല്‍പര്യമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.


Tags:    

Similar News