യുകെ യിൽ നിന്ന് ഈജിപ്തിലേക്കുള്ള ഫ്ലൈറ്റിലിരുന്ന് യുവതിയുടെ മദ്യപാനം; പാട്ടൊക്കെ പാടി വൈബായിരുന്ന് മൂഡ്; ബില്ലുമായി ക്യാബിൻ ക്രൂ വന്നതും സ്വഭാവം മാറി; പാതി ബോധത്തിൽ യാത്രക്കാരെ ചീത്തവിളിച്ച് ശല്യം; വിമാനത്തിനുള്ളിൽ മുഴുവൻ ബഹളം; ശാന്തമായിരിക്കുവെന്ന് പറഞ്ഞിട്ടും കേട്ടില്ല; സഹികെട്ട് വിസ്സ് എയറിലെ പൈലറ്റ് ചെയ്തത്!
ഗ്രീസ്: വിമാനയാത്രക്കിടെ ചില യാത്രക്കാരുടെ പെരുമാറ്റം വളരെ മോശമാണ്. ആവശ്യമില്ലാതെ മറ്റുള്ളവരെ കാര്യങ്ങളിൽ ഏർപ്പെട്ട് വലിയ കുഴപ്പത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നു. വിമാനത്തിനുള്ളിലെ തമ്മിലടി കാരണം ചില ഫ്ലൈറ്റുകൾ ക്യാൻസൽ ആക്കുകയും. ചിലത് അടിയന്തിരമായി ലാൻഡ് ചെയ്യുന്നതും പതിവ് കാഴ്ചയാണ്. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ വിസ്സ് എയറിൽ സംഭവിച്ചിരിക്കുന്നത്. വിമാനത്തിനുള്ളിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ യുവതിയെ വിമാനത്തിനുള്ളിൽ നിന്നും പുറത്താക്കിയതാണ് സംഭവം. യുകെ യിൽ നിന്ന് ഈജിപ്തിലേക്ക് പറന്നുയർന്ന് രണ്ടു മണിക്കൂർ കഴിയുമ്പോൾ ആണ് ഫ്ലൈറ്റിനുള്ളിൽ നാടകീയ സംഭവങ്ങൾ അരങേറിയത്.
യുകെ യിൽ നിന്ന് ഈജിപ്തിലേക്കുള്ള ലോങ്ങ് ഫ്ലൈറ്റിലിരുന്ന് ഏകദേശം 40 വയസ് തോന്നിക്കുന്ന യുവതിയിരുന്ന് മദ്യപിക്കുകയായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതി പാട്ടൊക്കെ പാടി ബാക്കി യാത്രക്കാരെ ശല്യം ചെയ്യുന്ന രീതിയിലാണ് പെരുമാറി കൊണ്ടിരുന്നത്. കുറച്ച് കഴിഞ്ഞതും ക്യാബിൻ ക്രൂ മദ്യപിച്ചതിന്റെ ബില്ലുമായി എത്തുകയായിരുന്നു. ബിൽ കണ്ടതും ക്യാബിൻ ക്രൂ ആയിട്ട് തർക്കത്തിൽ ഏർപ്പെട്ടു. 5,000 പൗണ്ട് ബില്ലാണ് ലഭിച്ചത്. പിന്നാലെ ഇതിൽ മറ്റൊരു കുടുംബവും കൂടി ഇടപ്പെട്ടതും പെട്ടെന്ന് കാര്യങ്ങൾ വഷളായി.
തുടർന്ന് മദ്യത്തിന്റെ പാതി ബോധത്തിൽ വിമാനത്തിനുള്ളിൽ ഇവർ മുഴുവൻ ബഹളമായിരുന്നു ബാക്കി യാത്രക്കാരെ ചീത്തവിളിച്ചും കൈയ്യകളിയിൽ വരെ ഒടുവിലെത്തി. ജീവനക്കാർ ശാന്തമായിരിക്കുവെന്ന് പറഞ്ഞിട്ട് കുടി യുവതി കൂട്ടാക്കിയില്ല. വിമാനത്തിനുള്ളിൽ മുഴുവൻ ബഹളം ആയതും ശല്യം സഹിക്കാൻ കഴിയാതെ പൈലറ്റ് അടിയന്തിര ലാൻഡിംഗ് നടത്തുകയും ചെയ്തു. ഗ്രീസിലെ ഏതൻസ് വിമാനത്താവളത്തിലാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്. പിന്നാലെ അധികൃതരെ വിവരം അറിയിച്ച് യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. സംഭവത്തിന് ശേഷം വിമാനത്തിലെ ജീവനക്കാർ ബാക്കി യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു.
അതേസമയം, കഴിഞ്ഞ ദിവസം ഈസി ജെറ്റ് വിമാനത്തിലും സമാന സംഭവം നടന്നു. യാത്രയ്ക്കിടെ ബോറടി മാറ്റാനായി അഞ്ച് വയസ്സുകാരൻ തന്റെ ഐപാഡിൽ ലോക പ്രശസ്തനായ ജാക്കിച്ചാനും വിൽ സ്മിത്തിന്റെ മകൻ ജേഡൻ സ്മിത്തും തകർത്തഭിനയിച്ച 'ദി കരാട്ടെ കിഡ്' സിനിമ പ്ലേയാക്കിയത്. അതും കാതടിപ്പിക്കുന്ന ശബ്ദത്തിലാണ് കുട്ടി സിനിമ കണ്ടുകൊണ്ട് ഇരുന്നത്. ഉടനെ ഇത് ചോദ്യം ചെയ്തെത്തിയ മറ്റൊരു കുടുംബമായിട്ടാണ് ഇവർ വാക്ക് തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് കാര്യങ്ങൾ കൈയ്യകളിയിലേക്കും പോവുകയും ചെയ്തു.
പിന്നാലെ സഹികെട്ട് പൈലറ്റ് വിമാനം അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. ശേഷം രണ്ട് കുടുംബങ്ങളെ വിമാനത്തിൽ നിന്ന് അധികൃതർ പുറത്താക്കുകയും ചെയ്തു. അതുപോലെ ഇരു കുടുംബങ്ങളും നിയമനടപടിയുമായി മുൻപോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്. അതിലൊരു കുടുംബത്തിനെ വംശീയമായി അധിക്ഷേപ്പിച്ചതായും പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുന്നതായും അറിയിച്ചു.