ഹീത്രു എയർപോർട്ടിൽ നിന്നും സ്മൂത്ത് ടേക്ക്ഓഫ്; 20,000 അടിയിലേക്ക് കുതിച്ച് വിമാനം; ആകാശത്ത് ഒരു വട്ടം ചുറ്റി അറ്റ്ലാൻ്റിക് സമുദ്രം ലക്ഷ്യമാക്കി യാത്ര; ഇടയ്ക്ക് ഫ്ലൈറ്റിലെ ചെറു കുലുക്കം ശ്രദ്ധിച്ച് പൈലറ്റ്; വിൻഡോ ഹീറ്റിങ്ങിന് തകരാർ; എമർജൻസി വാർണിംഗിന് പിന്നാലെ നടന്നത്; ഇനി ഇങ്ങനെ ഉണ്ടാവില്ലെന്ന് ക്യാബിൻ ക്രൂ!

Update: 2025-03-21 15:12 GMT

ന്യൂയോർക്ക്: ഹീത്രു എയർപോർട്ടിൽ നിന്നും സ്മൂത്തായി ടേക്ക്ഓഫ് നടത്തിയ വിമാനത്തിന് ഒടുവിൽ അടിയന്തിര ലാൻഡിംഗ്. ഡെൽറ്റ എയർലൈൻസിലാണ് യാത്രക്കാരെ ഭീതിയിലാക്കിയ സംഭവം നടന്നത്. അറ്റ്ലാൻ്റിക് സമുദ്രം ലക്ഷ്യമാക്കിയുള്ള യാത്രക്കിടെയാണ് വിമാനത്തിന് തകരാർ കണ്ടെത്തിയത്. ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് പറക്കുകയായിരുന്ന 'ഡെൽറ്റ' എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അയർലന്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു.

യാത്രയ്ക്കിടെ അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനത്തിലെ ഫ്ലൈറ്റ് ഡെക്ക് വിൻഡോ ഹീറ്റിങ് സംവിധാനത്തിന് തകരാർ സംഭവിച്ചതായി പൈലറ്റുമാർക്ക് മനസിലായത്. തുടർന്ന് വിമാനം വഴിതിരിച്ചു വിടുകയും ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

ലണ്ടൻ ഹീത്രു വിമാനത്താവളത്തിൽ നിന്ന് പ്രാദേശിക സമയം 4.24ന് പറന്നുയർന്ന ഡിഎഎൽ 4 വിമാനം 9.23നാണ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ബോയിങ് 767-400 വിഭാഗത്തിൽപ്പെടുന്ന വിമാനത്തിൽ 129 യാത്രക്കാരും മൂന്ന് പൈലറ്റുമാരും ഒൻപത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സാങ്കേതിക പ്രശ്നം കാരണം ഏറ്റവും അടുത്തുള്ള സുരക്ഷിതമായ എയർപോർട്ട് എന്ന നിലയിൽ വിമാനം അയർലന്റിലെ ഷാനൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്.

സുരക്ഷിതമായ ലാൻഡിങ്ങിന് ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി ടെർമിനൽ കെട്ടിടത്തിനുള്ളിലേക്ക് മാറ്റി. ഉപഭോക്താക്കൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഡെൽറ്റ എയർലൈൻ, സുരക്ഷയേക്കാൾ വലുത് മറ്റൊന്നുമില്ലെന്നും ഓർമിപ്പിച്ചു. യാത്രക്കാർക്ക് വേണ്ട മറ്റ് സഹായങ്ങൾ എത്തിക്കുമെന്നും കമ്പനി അറിയിക്കുകയും ചെയ്തു.

അതേസമയം, ഡൽഹിയിൽ കഴിഞ്ഞ ദിവസം ഇൻഡിഗോ വിമാനം പറന്നുയർന്നതിന് പിന്നാലെ സീറ്റുകൾ മുന്നോട്ടും പിന്നോട്ടും ആടിയുലഞ്ഞതാണ് യാത്രക്കാരെ പൊടുന്നനെ ഭീതിയിലാക്കിയത്. സംഭവത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സഹിതം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു സീറ്റ് പോലും നേരെ പ്രവർത്തിക്കാത്ത വിമാനങ്ങളെ കുറിച്ച് കാഴ്ചക്കാര്‍ അടക്കം പരാതി പറയുന്നു. പിന്നാലെ ഖേദ പ്രകടനവുമായി ഇന്‍ഡിഗോ എയർലൈൻസും രംഗത്തെത്തുകയും ചെയ്തു.

'ആദ്യമായി അത് സംഭവിച്ചപ്പോൾ, ഭയാനകമായ ഒരു വികാരമായിരുന്നു. ഇതുപോലൊന്ന് ഒരിക്കലും അനുഭവിച്ചിട്ടില്ല. സീറ്റുകൾ അക്ഷരാർത്ഥത്തിൽ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുകയായിരുന്നു.' വീഡിയോ പങ്കുവച്ച് കൊണ്ട് ദക്ഷ് സേതി എഴുതി. സീറ്റുകൾ മുന്നോട്ടും പിന്നോട്ടും അക്ഷരാര്‍ത്ഥത്തില്‍ ഇളകുകയായിരുന്നു. വിമാനത്തിലെ ക്രൂ അംഗം തങ്ങളുടെ സീറ്റ് പിന്നിലെ സീറ്റിലേക്ക് മാറ്റിത്തന്നു. പിന്നീടാണ് അത് എന്ത് മാത്രം വലിയ പ്രശ്നമാണെന്ന് മനസിലായത്.

അവര്‍ മെന്‍ഡനന്‍സ് ടീമുമായി ബന്ധപ്പെടുകയും ലാന്‍റിംഗിന് ശേഷം പരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് ഒരു ഗുരുതരമായ ഇടപെടലായി തോന്നില്ലായിരിക്കാം. പക്ഷേ, ആരോഗ്യ പ്രശ്നമുള്ള ഒരു വൃദ്ധനുള്ള വിമാനത്തിൽ അത്തരമൊരു സീറ്റിൽ ഇരിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നില്ലെന്നും സേതു തന്‍റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

Tags:    

Similar News