'ഔട്ട് ഔട്ട് ഔട്ട്... ഹമാസ് ഔട്ട്; അവര്‍ തീവ്രവാദികളാണ്, ഞങ്ങള്‍ക്ക് ഭക്ഷണം വേണം, ഞങ്ങള്‍ക്ക് സമാധാനം വേണം'; ഒടുവില്‍ സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ; ഗസ്സയില്‍ നടക്കുന്ന ഹമാസ് വിരുദ്ധ പ്രകടനങ്ങള്‍ ലോകത്തെ ഞെട്ടിക്കുമ്പോള്‍; മൗനം തുടര്‍ന്ന് മലയാള മാധ്യമങ്ങള്‍
സഹികെട്ട് ഫലസ്തീനികള്‍ ഹമാസിനെതിരെ
'ഔട്ട്, ഔട്ട്, ഔട്ട് ഹമാസ്, അവര്‍ തീവ്രവാദികളാണ്...ഞങ്ങള്‍ക്ക് ഭക്ഷണം വേണം...ഞങ്ങള്‍ക്ക് സമാധാനം വേണം'- ഒന്നുരണ്ടുമല്ല നൂറുകണക്കിന് ആളുകളാണ് വടക്കന്‍ ഗസ്സയിലെ ബെയ്റ്റ് ലാഹിയയയില്‍ പ്രതിഷേധവുമായ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഹമാസിന്റെ ശക്തി കേന്ദ്രത്തില്‍ ഗസ്സന്‍ ജനത തെരുവിലിറങ്ങിയത് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ അതിശയത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ഒക്ടോബര്‍ 7 ന് ശേഷം ഗസ്സയില്‍ ഹമാസിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറിയതായി ബിബിസി പറയുന്നു. ഹമാസ് ഇസ്രയേലിനെ മന:പ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്നും പ്രകടനക്കാര്‍ ഒരുപോലെ പറയുന്നു. മുഖംമൂടി ധരിച്ചെത്തുന്ന ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരുടെ ബാനറുകള്‍ പിടിച്ചു വാങ്ങുകയും അവരെ ബലം പ്രയോഗിച്ച് നേരിടുകയും ചെയ്യുന്നണ്ട്.
ചിലര്‍ തോക്കുകളും മറ്റു ചിലര്‍ ബാറ്റണുകളും ധരിച്ച്, ഇടപെട്ട് പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും അവരില്‍ പലരെയും ആക്രമിക്കുകയും ചെയ്തു. ഹമാസിനെ വിമര്‍ശിക്കുന്ന ആക്ടിവിസ്റ്റുകളുടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഇതിന്റെ വീഡിയോ പങ്കിടുന്നുണ്ട്. ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരെ രാജ്യദ്രോഹികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.
ഇസ്ലാമിക് ജിഹാദികള്‍, ഇസ്രായേലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്റെ പിറ്റേന്നാണ് വടക്കന്‍ ഗസ്സയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ഇത് ബെയ്റ്റ് ലാഹിയയുടെ വലിയൊരു ഭാഗം ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിന് കാരണമായി. ഇതാണ് പ്രദേശത്ത് പൊതുജനരോഷം അണപൊട്ടി ഒഴുകിയത്. അല്‍പ്പം സംയമനം ഹമാസ് പാലിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള യുഎസ് നിര്‍ദ്ദേശം നിരസിച്ചതിനും നാട്ടുകാര്‍ ഹമാസിനെ കുറ്റപ്പെടുത്തി. ഇതോടെ മാര്‍ച്ച് 18 ന് വ്യോമാക്രമണത്തോടെ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. അതോടെ നൂറുകണക്കിന് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു.
'ബ്രദര്‍ഹുഡ് ഭരണം തുലയട്ടെ'
പ്രതിഷേധക്കാരില്‍ ഒരാളായ ബെയ്റ്റ് ലാഹിയ നിവാസിയായ മുഹമ്മദ് ദിയാബിന്റെ വീട് യുദ്ധത്തില്‍ നശിപ്പിക്കപ്പെട്ടു, ഒരു വര്‍ഷം മുമ്പ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അദ്ദേഹത്തിന്റെ സഹോദരനെ നഷ്ടപ്പെട്ടു.-'ഏതെങ്കിലും പാര്‍ട്ടിയുടെ അജണ്ട്‌ക്കോ വിദേശ രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടി മരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഹമാസ് സ്ഥാനമൊഴിയുകയും ദുഃഖിതരുടെ ശബ്ദം കേള്‍ക്കുകയും വേണം, അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് ഉയരുന്ന ശബ്ദം. അത് ഏറ്റവും സത്യസന്ധമായ ശബ്ദമാണ്''- അദ്ദേഹം ബിബിസിയോട് പറഞ്ഞു.
പട്ടണത്തില്‍ നിന്നുള്ള ഫൂട്ടേജുകളില്‍ പ്രതിഷേധക്കാര്‍ 'ഹമാസ് ഭരണം താഴെയിറക്കുക, മുസ്ലീം ബ്രദര്‍ഹുഡ് ഭരണം തുലയട്ടെ' എന്ന് ആക്രോശിക്കുന്നത് വ്യക്തമാണ്. ഒരു വര്‍ഷം മുമ്പ് ഫലസ്തീന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും എതിരാളികളെ അക്രമാസക്തമായി പുറത്താക്കുകയും ചെയ്ത ശേഷം 2007 മുതല്‍ ഗാസയിലെ ഏക ഭരണാധികാരിയാണ് ഹമാസ്. യുദ്ധത്തിന് വളരെ മുമ്പുതന്നെ ഹമാസിനെതിരെ എതിര്‍പ്പുണ്ടായിരുന്നു, പ്രതികാര നടപടികളെ ഭയന്ന് അതില്‍ ഭൂരിഭാഗവും മറഞ്ഞിരുന്നു.
ഗാസയില്‍ നിന്നുള്ള മുഹമ്മദ് അല്‍-നജ്ജാര്‍ തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ പോസ്റ്റ് ചെയ്തു: 'ക്ഷമിക്കണം, പക്ഷേ ഹമാസ് യഥാര്‍ത്ഥത്തില്‍ എന്തിനെക്കുറിച്ചാണ് പന്തയം വെക്കുന്നത്? അവര്‍ നമ്മുടെ രക്തത്തിന്മേലാണ് പന്തയം വെക്കുന്നത്, ലോകം മുഴുവന്‍ വെറും സംഖ്യകളായി കാണുന്ന രക്തം.'ഹമാസ് പോലും ഞങ്ങളെ എണ്ണമായി കണക്കാക്കുന്നു. ഇറങ്ങിവരൂ, ഞങ്ങളുടെ മുറിവുകള്‍ക്ക് ചികിത്സ നല്‍കാം.'- അദ്ദേഹം പറയുന്നു.
വാര്‍ത്ത മുക്കി കേരളാ മാധ്യമങ്ങള്‍
ലോകമാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയ ഈ സംഭവം, പതിവുപോലെ കേരളത്തിലെ ഇസ്ലാലോ ലെഫറ്റ് മാധ്യമങ്ങള്‍ മുക്കുകയായിരുന്നു. ഹമാസിനെ പോരാളികളായും വിപ്ലവകാരികളായും സമാധാനത്തിന്റെ വെള്ളരിപ്രാവുകളായുമൊക്കെ ചിത്രീകരിക്കുന്ന ഇന്നാട്ടിലെ കപട മാനവികവാദികള്‍ ഈ ദൃശ്യങ്ങള്‍ കാണില്ല എന്ന് ഉറപ്പാണ്.
ഇതോടെ ആരാണ് ഗസ്സയുടെ ശത്രു എന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയയിലും കാമ്പയിന്‍ സജീവമാണ്. അത് ഇസ്രയേല്‍ അല്ല....അത് ഇസ്ലാം എന്ന ഐഡിയോളജിയും, അതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഹമാസുമാണ് എന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ഗസ്സയിലേക്ക്, വെള്ളം, വൈദ്യുതി, മരുന്ന് തൊഴില്‍ എന്നിവയെല്ലാം നല്‍കുന്നത് ഇസ്രയേലാണ്. 17 കൊല്ലത്തോളം ഭരണത്തിലിരുന്നിട്ടും രാജ്യത്താകമാനം തുരങ്കങ്ങള്‍ ഉണ്ടാക്കിയതും, സാധാരണക്കാരെ 'മനുഷ്യ കവചങ്ങ'ളാക്കി മരണത്തിന് വിട്ടുകൊടുത്തുതുമാണ് ഹമാസിന്റെ സംഭാവന. ഈ പ്രതിഷേധത്തെക്കുറിച്ച് ഹമാസ് നേരിട്ട് അഭിപ്രായം പറഞ്ഞിട്ടില്ല, എന്നാല്‍ പ്രസ്താവനയില്‍ യുദ്ധം പുനരാരംഭിച്ചതിന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കുറ്റപ്പെടുത്തുന്നുണ്ട്.
2023 ഒക്ടോബര്‍ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണമാണ് ഗസ്സയില്‍ യുദ്ധത്തിന് തുടക്കമിട്ടത്, ഈ ആക്രമണത്തില്‍ ഏകദേശം 1,200 പേര്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തു. ഇതിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിലാണ് ഏകദേശം അമ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടത്. ഗസ്സയിലെ 2.1 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും പലായനം ചെയ്ത നിലയിലാണ്.ഗസ്സയില്‍ 70% കെട്ടിടങ്ങളും തകരാറിലായോ നശിപ്പിക്കപ്പെട്ടതായോ കണക്കാക്കപ്പെടുന്നു, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങള്‍ തകര്‍ന്നു, ഭക്ഷണം, ഇന്ധനം, മരുന്ന്, പാര്‍പ്പിടം എന്നിവയുടെ ക്ഷാമം നിലനില്‍ക്കുന്നു