രണ്ടാഴ്ച്ച മൊബൈല്‍ ഫോണിലെ നെറ്റ് ഓഫാക്കിയാല്‍ നിങ്ങളുടെ തലച്ചോറിന് പത്ത് വര്‍ഷം പ്രായം കുറയും; അത്ഭുതകരമായ കണ്ടെത്തല്‍ നടത്തിയത് കാനഡയിലെ യൂണിവേഴ്സിറ്റി ഗവേഷണം; സ്മാര്‍ട്ട് ഫോണ്‍ മാരകായുധമാകുന്നത് ഇങ്ങനെ
സ്മാര്‍ട്ട് ഫോണ്‍ മാരകായുധമാകുന്നത് ഇങ്ങനെ

രണ്ടാഴ്ച നിങ്ങളുടെ മൊബൈല്‍ ഫോണിലെ നെറ്റ് ഓഫാക്കിയാല്‍ തലച്ചോറിന് പത്ത് വര്‍ഷം പ്രായം കുറയും. അത്ഭുതകരമായ ഈ കണ്ടെത്തല്‍ നടത്തിയത് കാനഡയിലെ ഒരു സര്‍വ്വകലാശാലയിലെ ഗവേഷകരാണ്. വിദ്യാര്‍ത്ഥികളും ജോലി ചെയ്യുന്ന പ്രായത്തിലുള്ളവരുമായ 400 പേരില്‍ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്റര്‍നെറ്റ് ആക്‌സസ് തടയുന്ന ഒരു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഗവേഷകര്‍ ഈ പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ കോളുകള്‍ ചെയ്യാനും ടെക്സ്റ്റുകള്‍ അയയ്ക്കാനും അവരെ അനുവദിച്ചിരുന്നു. പഠനത്തിന് മുമ്പും ശേഷവും പങ്കെടുക്കുന്നവരില്‍ അവരുടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മാനസിക വികാസവും അളക്കുന്നതിനായി സര്‍വ്വേകളും നടത്തിയിരുന്നു. പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് അവരുടെ ശ്രദ്ധ, ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്നിവ വളരെയധികം വര്‍ദ്ധിച്ചു എന്നാണ്. തൊണ്ണൂറ് ശതമാനം ആളുകളും തങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെട്ടതായും വെളിപ്പെടുത്തി.
അത് പോലെ തന്നെ വ്യക്തിപരമായും തങ്ങള്‍ ഏറെ മെച്ചപ്പെട്ടതായി അവര്‍ വ്യക്തമാക്കി. ആളുകള്‍ സമയം ചെലവഴിക്കുന്ന
രീതിയില്‍ ഉണ്ടായ മാറ്റമാണ് തലച്ചോറിനും അതിന് ആനുപാതികമായി മാറ്റം ഉണ്ടായതെന്നാണ് ഗവേഷകര്‍ പറയുന്നത്. പഠനത്തിന് വിധേയരാക്കിയവര്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ കുറച്ച് സമയം ചെലവഴിക്കുകയും വ്യക്തിപരമായും സാമൂഹ്യപരമായും ഇടപഴകുകയും ചെയ്യാന്‍ സമയം കണ്ടൈത്തിയിരുന്നു.
കൂടാതെ അവര്‍ വ്യായാമം ചെയ്യുകയും പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും ചെയ്തു. നേരത്തേ 5 മണിക്കൂര്‍ 14 മിനിട്ട് ഇന്റര്‍നെറ്റിന് മുന്നില്‍ സമയം ചെലവഴിച്ചിരുന്നവര്‍ ഇതിന് ശേഷം ശരാശരി രണ്ട് മണിക്കൂറും 41 മിനിട്ടുമായി അത് കുറച്ചു. ബ്രിട്ടീഷ് കൊളംബിയ സര്‍വ്വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത് മൊബൈല്‍ ഫോണിലെ ഇന്റര്‍നെറ്റ് കൊണ്ട് ആളുകള്‍ക്ക് നിരവധി പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും ഡിജിറ്റല്‍ ലോകവുമായുള്ള ബന്ധം കുറയ്ക്കുന്നത് പോസിറ്റീവായ ഫലം നല്‍കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പഠനത്തിന് വിധേയരാക്കിയവരുടെ ശരാശരി പ്രായം 32 ആയിരുന്നു. ശരാശരി 32 വയസ്സ് പ്രായമുള്ളവരായിരുന്നു, 63 ശതമാനം സ്ത്രീകളും 29 ശതമാനം വിദ്യാര്‍ത്ഥികളും 42 ശതമാനം മുഴുവന്‍ സമയ ജോലിക്കാരുമാണ്. അമേരിക്കയിലെ കാലിഫോര്‍ണിയ, ഫ്ളോറിഡ, ഒഹായോ എന്നിവയുള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളെങ്കിലും ക്ലാസ് മുറികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ക്ലാസ് മുറികളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ നിരോധിച്ച യു.കെയിലെ സ്‌കൂളുകളില്‍ കുട്ടികളുടെ പഠനത്തിലും പെരുമാറ്റത്തിലും പുരോഗതി ഉണ്ടായതായി അധ്യാപകര്‍ പറയുന്നു. സിലിക്കണ്‍വാലിയിലെ ഏറ്റവും വലിയ ഫൗണ്ടേഷനായ സിലിക്കണ്‍വാലി കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് ഈ പഠനത്തിന് ധനസഹായം നല്‍കിയത്.