കടൽ കണ്ടതും ഒന്ന് നീന്താൻ മോഹം; എടുത്തുചാടി രസിക്കവെ കാലിൽ എന്തോ..തട്ടുന്നത് ശ്രദ്ധിച്ചു; പൊടുന്നനെ മുതലയുടെ ആക്രമണം; യുവാവിനെ കടിച്ചുപറിച്ച് അലിഗേറ്റർ; രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; മൃതദേഹം താടിയെല്ലിൽ കടിച്ചു പിടിച്ചുകൊണ്ട് ഭീമൻ തീരം വിടാൻ ശ്രമിച്ചപ്പോൾ നടന്നത്; കണ്ടു നിന്നവർ നിലവിളിച്ചു;ചിലരുടെ തലകറങ്ങി; നടുക്കും ദൃശ്യങ്ങൾ പുറത്ത്
ജക്കാർത്ത: കടൽ തീരം ആസ്വദിക്കാനെത്തിയ വിനോദ സഞ്ചാരിയെ മുതല കടിച്ചുകീറി കൊന്നു. ഇന്തോനേഷ്യയിലെ സെൻട്രൽ സുലവേസിയിലെ താലിസ് ബീച്ചിന് സമീപമാണ് ഈ നടുക്കും സംഭവം അരങേറിയത്. 51 വയസ്സുള്ള സദർവിനാറ്റ എന്ന വിനോദ സഞ്ചാരിയാണ് ഭീമൻ മുതലയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്. ഇയാൾ ഇന്തോനേഷ്യ സന്ദർശിക്കാൻ എത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
കടൽ കണ്ടതും ഇയാൾക്ക് ഒന്ന് നീന്താൻ മോഹം ഉദിക്കുകയായിരുന്നു. ഉടനെ ഒന്നും നോക്കാതെ എടുത്തുചാടി നീന്തുകയായിരിന്നു. കുറച്ച് കഴിഞ്ഞതും ഇയാളുടെ കാലിൽ എന്തോ തട്ടുന്നത് പോലെ തോന്നുകയായിരുന്നു. പൊടുന്നനെ സഞ്ചാരിയുടെ നേരെ മുതല ചാടി അടുക്കുകയായിരുന്നു. ശേഷം കടിച്ചു പറിച്ച് ആക്രമിച്ച് 51 കാരനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം താടിയെല്ലിൽ കടിച്ചു പിടിച്ചുകൊണ്ട് മുതല തീരം വിടുകയും ചെയ്തു. ഈ നടുക്കും ദൃശ്യങ്ങൾ കണ്ട് ആളുകൾ പലരും നിലവിളിച്ചു. ചിലർ തലകറങ്ങി വീണു. ഉടനെ തന്നെ പോലീസിനെയും അധികൃതരെയും വിളിച്ച് അറിയിക്കുകയും ഏറെ നേരെത്തെ തിരച്ചിലിനൊടുവിൽ മുതലയെ വെടിവെച്ചിട്ടാണ് മൃതദേഹം പുറത്തെടുത്തത്.
സഞ്ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്ന കാഴ്ചകൾ കണ്ട് എല്ലാവരുടെയും കണ്ണ് നിറഞ്ഞുവെന്നും ഒരു രക്ഷാപ്രവർ ത്തനത്തിൽ ഏർപ്പെട്ട ആൾ പറഞ്ഞു.ശേഷം ഇയാളെ ചുഴറ്റി വലിച്ച് ഭീമൻ അലിഗേറ്റർ തീരം വിടാൻ ശ്രമിക്കുകയായിരുന്നു.ഏറെ നേരെത്തെ പരിശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം പുറത്തെടുത്തത് ശേഷം പോസ്റ്റ്മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഇതുപോലെയുള്ള സമാനമായ മുതല ആക്രമണങ്ങൾ തടയാൻ സംരക്ഷകർ സ്ഥലത്തുണ്ടായിരുന്നുവെന്നും അധികൃതർ പറയുന്നു. കടൽത്തീരത്ത് നീന്തുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സന്ദർശകർക്ക് മുന്നറിയിപ്പ് നേരെത്തെ നൽകിയിരുന്നതായും പോലീസ് വ്യക്തമാക്കി.
അതേസമയം, ഇന്തോനേഷ്യൻ ദ്വീപ് സമൂഹത്തിൽ 14 തരം മുതലകൾ ഉണ്ട്. വളരെ വലുതും അക്രമാസക്തവുമായ 'എസ്റ്റുവാറിൻ' മുതലകളുടെ ഒരു വലിയ കൂട്ടം തന്നെ ഈ അപകടം നടന്ന പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. അമിതമായ മത്സ്യബന്ധനം മുതലകളുടെ ഭക്ഷണ ലഭ്യത കുറയ്ക്കുന്നു. ഇത് തന്നെയാണ് പ്രധാന കാരണം. സംഭവത്തിൽ അധികാരികൾ നടുക്കം രേഖപ്പെടുത്തുകയും. ഇനി ഇതുപോലെയുള്ള ദുരന്തങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുമെന്നും അവർ വ്യക്തമാക്കി.