ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് ലോക ആര്‍ട്ട് വിപണിയില്‍ വന്‍ ഡിമാന്‍ഡ്; എം എഫ് ഹുസൈന്റെ ഗ്രാമയാത്ര എന്ന പെയിന്റിങ് ന്യൂയോര്‍ക്ക് ലേലത്തില്‍ വിറ്റു പോയത് 118 കോടി രൂപയ്ക്ക്; ഈ വര്‍ഷത്തിലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പെയിന്റിങ് വിലയെന്ന് റിപ്പോര്‍ട്ടുകള്‍

ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് ലോക ആര്‍ട്ട് വിപണിയില്‍ വന്‍ ഡിമാന്‍ഡ്

Update: 2025-04-11 08:14 GMT

ലോക ആര്‍ട്ട് വിപണിയില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ളത് ഇന്ത്യന്‍ ചിത്രകാരന്‍മാര്‍ക്കാണ്. രവിവര്‍മ്മ ചിത്രങ്ങള്‍ക്കും മറ്റും ഇന്ന് കോടികളാണ് വില വരുന്നത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് എം.എഫ്.ഹുസൈന്റെ ഒരു പെയിന്റിംഗിന് ലഭിച്ച വിലയെ കുറിച്ചാണ്. എം.എഫ്.ഹുസൈന്റെ ഗ്രാമയാത്ര എന്ന പെയിന്റിംഗ് ന്യൂയോര്‍ക്കില്‍ വിറ്റുപോയത് 118 കോടി രൂപയ്ക്കാണ്. കിരണ്‍ നാടാര്‍ ആണ് ഈ മോഹവില നല്‍കി പെയിന്റിംഗ് സ്വന്തമാക്കിയത്.

എച്ച്.സി.എല്‍ ടെക്നോളജീസ് സ്ഥാപകനായ ശിവ് നാടാരുടെ പങ്കാളിയാണ് ഇദ്ദേഹം. എം.എഫ്.ഹുസൈന്റെ വിഖ്യാതമായ ഗ്രാമയാത്ര എന്ന ഈ പെയിന്റിംഗ് പതിമൂന്ന് ലെയറുകളിലായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. 1954 ലാണ് ഹുസൈന്‍ ഗ്രാമയാത്രയുടെ ജോലികള്‍ പൂര്‍ത്തിയായത്. പതിന്നാല് അടി നീളമുള്ള ഈ എണ്ണച്ഛായാ ചിത്രം സ്വാതന്ത്യാനന്തര ഇന്ത്യയുടെ നേര്‍ക്കാഴ്ചയായിട്ടാണ് കണക്കാക്കപ്പെടുന്നത്.


 



സ്വാതന്ത്യാനന്തര കാലഘട്ടത്തെ കുറിച്ചുള്ള ഹുസൈന്റെ കാഴ്ചപ്പാടാണ് ഈ ചിത്രത്തിലൂടെ പങ്കു വെച്ചത് എന്നാണ് കരുതപ്പെടുന്നത്. 2023 ല്‍ അമൃതാ ഷേര്‍ഗല്ലിന്റെ ഏറെ പേര് കേട്ട ദി സ്റ്റോറി ടെല്ലര്‍ എന്ന പെയിന്റിംഗ്് 61. 8 കോടി രൂപക്ക് വിറ്റു പോയതിന് ശേഷം ഒരു പെയിന്റിംഗിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണ് ഗ്രാമയാത്രക്ക് ലഭിച്ചിരിക്കുന്നത്. ഡോ.വോളോര്‍ഡോസ്‌കി ഓസ്ലോ യൂണിവേഴ്സിറ്റി

ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്നാണ് കിരണ്‍ നാടാര്‍ ഇത് സ്വന്തമാക്കുന്നത്. ലേലത്തില്‍ ലഭിച്ച തുക പുതിയ മെഡിക്കല്‍ പരിശാലന കേന്ദ്രം തുടങ്ങാന്‍ ഉപയോഗിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.


 



കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഒരു ലേലത്തില്‍ ഹുസൈന്റെ ഒരു ചിത്രം 3. 1 മില്യണ്‍ ഡോളറിനാണ് വിറ്റു പോയത്. അതേ സമയം 2018 ല്‍ രണ്ട് കോടി രൂപ വില ലഭിച്ച തയ്ബ് മേത്തയുടെ ഒരു ചിത്രത്തിന് ഇപ്പോള്‍ 3.22 കോടിയാണ് മതിപ്പു വില. കഴിഞ്ഞ ഏഴുപത് വര്‍ഷിത്തലേറെയായി ഓസ്ലോയിലെ യൂണിവേഴ്സിറ്റിയിലാണ് ഗ്രാമ യാത്ര സൂക്ഷിച്ചിരുന്നത്. നോര്‍വ്വേയിലെ ഒരാശുപത്രിയിലെ

ചുവരില്‍ പൊടി പിടിച്ച നിലയിലാണ് ഈ ചിത്രം ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. 2025 ല്‍ ഇതുവരെ ലേലം ചെയ്തതില്‍ വച്ച് ഏറ്റവും ചെലവേറിയ കലാസൃഷ്ടിയും ഗ്രാമയാത്രയാണ്.

പാശ്ചാത്യ ലോകത്തെ കലാകാരന്‍മാരെ പോലെ ഇന്ത്യയിലെ പ്രത്യേകിച്ച് തെക്കന്‍ ഏഷ്യയിലെ കലാകാരന്‍മാര്‍ക്ക് ഇത്തരം അംഗീകാരം

ലഭിക്കുന്നത് ഈയിടെയായി അപൂര്‍വ്വ സംഭവമാണ്. ന്യൂയോര്‍ക്കിലെ സൗത്ത് ഏഷ്യന്‍ മോഡേണ്‍ ആന്‍ഡ് കണ്ടംപററി ആര്‍ട്ടിന്റെ തലവനായ നിഷാദ് അവാരി പറയുന്നത് ഹുസൈന്റെ ചിത്രത്തിന് ലഭിച്ച റെക്കോര്‍ഡ് വില്‍പ്പന ഇന്ത്യന്‍ ചിത്രകാരന്മാര്‍ക്ക് ലോക ആര്‍ട്ട് വിപണിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വന്‍ ഡിമാന്‍ഡിനെയാണ് കാണിക്കുന്നത് എന്നാണ്. രണ്ടായിരം മുതല്‍ തന്നെ ഇന്ത്യന്‍ പെയിന്റിംഗുകള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ദ്ധിച്ചതായിട്ടാണ് കലാനിരൂപകര്‍ വിലയിരുത്തുന്നത്. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം ഇതെല്ലാം തകര്‍ന്നിരുന്നു.

Similar News