അതൊരു ഭീകര നിമിഷമായിരുന്നു; തല ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ; നട്ടെല്ലിന് ഏറ്റത് ഗുരുതര പരിക്ക്; ജിം ക്ലാസിനിടെ ഉണ്ടായ ആ കുതിച്ചുചാട്ടം ജീവിതം മാറ്റിമറിച്ചു; തോളില്‍ മാത്രമായി 22 ശസ്ത്രക്രിയകള്‍ നടത്തിയെന്ന് യുവതി; ഇത് മേഗന്റെ അസാധാരണമായ അതിജീവന കഥ!

Update: 2025-04-12 17:27 GMT

ഇല്ലിനോയി: അസാധാരണമായ പല അതിജീവന കഥകളാണ് നമുക്ക് ചുറ്റും സംഭവിക്കുന്നത്.അങ്ങനെയൊരു അത്ഭുത സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ഭീകരമായ അപകടാവസ്ഥയിലുടെ കടന്നുപോയതായി തുറന്നുപറയുകയാണ് മേഗന്‍ കിംഗ് എന്ന യുവതി. ഇപ്പോഴും അപകടത്തില്‍ നിന്ന് അവര്‍ മോചിതയായിട്ടില്ല. ജിം പരിശീലന ക്ലാസിനിടെ ഉണ്ടായ അപകടം, പാതി ശിരഛേദം ചെയ്യപ്പെടുന്നതിന്റെ വക്കിലെത്തിച്ചതായി തുറന്നുപറഞ്ഞിരിക്കുകയാണ്, അമേരിക്കയിലെ ഇല്ലിനോയിസിലെ മെഗന്‍ കിങ്ങ്.

2005-ല്‍ ജിം പരിശീലന ക്ലാസിനിടെയാണ് അപകടം ഉണ്ടാകുന്നത്. ഫുട്‌ബോള്‍ പിടിക്കാനായി ആകാശത്തേക്ക് കുതിച്ചുചാടിയപ്പോള്‍ ആണ് അപകടം പറ്റുന്നത്. മേഗന്‍ നിമിഷനേരം കൊണ്ട് അതേ സ്പീഡില്‍ നിലത്തു തെന്നി വീഴുകയായിരുന്നു. ഉടനെ കൂടി നിന്നവരെല്ലാം ഓടിയെത്തി അവളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തില്‍ വലതു കണങ്കാലിനും നട്ടെല്ലിനും മാരകമായി പരിക്കേല്‍ക്കുകയും, രണ്ട് തോളിലെയും പേശികള്‍ കീറുകയും ചെയ്തപ്പോള്‍ അവള്‍ക്ക് അന്ന് വെറും 16 വയസ് മാത്രമായിരുന്നു പ്രായം.


ഒരു വര്‍ഷത്തിലേറെയായി ആ കൗമാരക്കാരി ക്രച്ചസില്‍ തന്നെ ചെലവഴിച്ചു. ആദ്യം കുറയുമെന്ന് കരുതി എങ്കിലും ആരോഗ്യനില വീണ്ടും വഷളായി. കിംഗിന്റെ സന്ധികള്‍ ദുര്‍ബലമാവുകയും, പേശികളില്‍ കീറി മുറിക്കുന്ന വേദന അനുഭവപ്പെടുകയും ചെയ്തു. ഇപ്പോള്‍ അപകടം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും അവളുടെ തോളില്‍ മാത്രമായി 22 ശസ്ത്രക്രിയകള്‍ നടത്തി. ശരീരം മുഴുവനായും സുഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

2015-ല്‍ കിംഗിന് ഹൈപ്പര്‍മൊബൈല്‍ എഹ്ലേഴ്സ്-ഡാന്‍ലോസ് സിന്‍ഡ്രോം (എച്ച്ഇഡിഎസ്) ഉണ്ടെന്ന് കണ്ടെത്തുകയും അതിനുള്ള ചികിത്സകള്‍ തുടങ്ങുകയും ചെയ്തു. തുടര്‍ന്ന് കഴുത്ത് അനങ്ങാതിരിക്കാന്‍ തലയോട്ടിയില്‍ നേരിട്ട് സ്‌ക്രൂ ഘടിപ്പിക്കുകയും ചെയ്തു. ശേഷം ഉപകരണം നീക്കം ചെയ്യുന്നതിനിടയില്‍, തലയോട്ടി നട്ടെല്ലില്‍ നിന്ന് വേര്‍പെട്ട അവസ്ഥ ഉണ്ടായതായും അവര്‍ വെളിപ്പെടുത്തുന്നു. ഇന്റേണല്‍ ഡെക്കപിറ്റേഷന്‍ അല്ലെങ്കില്‍ അറ്റ്‌ലാന്റോ-ആന്‍സിപിറ്റല്‍ ഡിസ്‌ലൊക്കേഷന്‍ (AOD) എന്ന് വിളിക്കപ്പെടുന്ന മാരകമായ ഒരു അവസ്ഥയിലേക്ക് പോവുകയും ചെയ്തു.


ഇപ്പോള്‍ 35 വയസ്സുള്ള കിംഗിന് ഒരുവിധം മാറ്റങ്ങള്‍ അനുഭവപ്പെടുന്നുമുണ്ടെന്നും വ്യക്തമാക്കുന്നു.ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ അനുഭവവും അവര്‍ തുറന്നുപറഞ്ഞു. അതൊരു ഹൊറര്‍ നിമിഷം ആയിരിന്നുവെന്നും. തല ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഞാന്‍ ഉണര്‍ന്നുവെന്നും അവര്‍ പറഞ്ഞു.

ഇപ്പോള്‍ 37 ശസ്ത്രക്രിയകള്‍ക്ക് വിധേയയായ അവള്‍ക്ക് തലയോട്ടി സപൈനുമായി ചേര്‍ത്തുനിര്‍ത്താന്‍ ഡോക്ടമാര്‍ക്ക് ഏറെ പണിപ്പെടേണ്ടിവന്നു. അവള്‍ക്ക് ആസമയത്ത് തല മുകളിലേക്കും താഴേക്കും ഇടത്തോട്ടും വലത്തോട്ടും ചലിപ്പിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല.

ഇപ്പോഴും, മേഗന് ഒന്ന് കുനിയാനോ വളയാനോ സാധിക്കില്ല. എന്നിരുന്നാലും ജീവിതത്തെ അവര്‍ കൂടുതല്‍ ആനന്ദകരമാക്കാന്‍ ശ്രമിക്കുകയാണ്. ഔട്ടിങ്ങിന് ഇറങ്ങിയും വളര്‍ത്തുനായയെ കളിപ്പിച്ചും, പുസ്തകങ്ങങള്‍ വായിച്ചും, ജീവിതത്തെ തളരാതെ മുന്നോട്ട് കൊണ്ടുപോകുന്നു. കൂട്ടുകാരോടൊപ്പം സമയം ചിലവഴിക്കാനും മെഗന്‍ ശ്രമിക്കാറുണ്ട്.



 


Tags:    

Similar News