'ചെറുപ്പത്തില്‍ അദ്ദേഹം എനിക്ക് ഒരു കത്തു തന്നു; കത്തില്‍ ചുവന്ന മേല്‍ക്കൂരയുള്ള ഒരു വീടിന്റെ ചിത്രവും വരച്ചിരുന്നു; വിവാഹശേഷം എനിക്കുവേണ്ടി വാങ്ങുന്ന വീടാണതെന്നും പറഞ്ഞിരുന്നു; ആ പ്രണയ ലേഖനത്തിന് ഞാന്‍ മറുപടി നല്‍കിയില്ല'; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെക്കുറിച്ചുള്ള അമേലിയയുടെ വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍

മാര്‍പ്പാപ്പയെക്കുറിച്ചുള്ള അമേലിയയുടെ വെളിപ്പെടുത്തല്‍ വീണ്ടും വാര്‍ത്തകളില്‍

Update: 2025-04-21 13:12 GMT

ബ്യൂണസ് ഐറിസ്: ഫ്രാന്‍സിസ് മാര്‍പ്പാപ്പ കൗമാരകാലത്ത് ദൈവവഴിയിലേയ്ക്കു തിരിയാന്‍ കാരണമായതു പ്രണയനിരാസം മൂലമാണോ? എഴുപത്തിയാറുകാരിയായ അമേലിയ ഡാമൊന്‍ടിയുടെ വെളിപ്പെടുത്തലാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കൗമാരപ്രായത്തില്‍ ജോര്‍ജ് മരിയോ ബെര്‍ഗോളിയോ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും തനിയ്ക്ക് അത് നിരസിക്കേണ്ടിവരുകയും ചെയ്തുവെന്ന് അമേലിയ പറയുന്നു.

അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസിലെ മെംബ്രില്ലര്‍ സ്ട്രീറ്റിലെ കുട്ടിക്കാലത്ത് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ തന്റെ തൊട്ടടുത്തെ വീട്ടില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ പ്രണയിച്ചു- അമാലിയ ഡാമൊന്‍ടി എന്നായിരുന്നു അവളുടെ പേര്. എല്ലാം തുടങ്ങിയത് ആ ഒരു കത്തില്‍ നിന്നാണ്. ആ കൊച്ചു കൗമാരക്കാരന്റെ കത്ത് പെണ്‍കുട്ടി തിരസ്‌കരിച്ചു, അനന്തരം വിഷാദവും ഹൃദയവേദനയും ഉണ്ടായി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം, അസോസിയേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍, അമാലിയ ആണ് ആക്കാര്യം തുറന്നുപറഞ്ഞത്. കത്തിനൊപ്പം'ചുവന്ന മേല്‍ക്കൂരയുള്ള ഒരു ചെറിയ വെളുത്ത വീട് അദ്ദേഹം എനിക്കായി വരച്ചുല്‍കി. ഞാനത് നന്നായി ഓര്‍ക്കുന്നു. 'നമ്മള്‍ വിവാഹിതാരുമ്പോള്‍ ഇത് സ്വന്തമാക്കും' അദ്ദേഹം എഴുതി. 'ഞാന്‍ നിന്നെ വിവാഹം കഴിച്ചില്ലെങ്കില്‍, ഞാന്‍ ഒരു പുരോഹിതനാകാന്‍ പോകുന്നു' അദ്ദേഹം അമാലിയ്ക്ക് എഴുതിയിരുന്നു.

ബെര്‍ഗോളിയോ വിവാഹാഭ്യര്‍ത്ഥന നടത്തുമ്പോള്‍ രണ്ടുപേര്‍ക്കും 12 വയസ്സായിരുന്നുവത്രേ പ്രായം. കാര്യമറിഞ്ഞ അമേലിയയുടെ വീട്ടുകാര്‍ ഇക്കാര്യത്തില്‍ വലിയ എതിര്‍പ്പു പ്രകടിപ്പിച്ചു. അതുകൊണ്ടുതന്നെ അമേലിയയ്ക്ക് ഈ അഭ്യര്‍ത്ഥന സ്വീകരിക്കാനും കഴിഞ്ഞില്ല. ബ്യൂണസ് ഐറിസിനു സമീപമുള്ള ഫ്‌ളോറസിലെ വീട്ടില്‍വച്ചാണ് അമേലിയ പഴയകഥകള്‍ പറഞ്ഞത്.

ചെറുപ്പത്തില്‍ അദ്ദേഹം എനിക്ക് ഒരു കത്തു തന്നു. ഞാന്‍ മറുപടി നല്‍കിയില്ല. കത്തില്‍ ചുവന്ന മേല്‍ക്കൂരയുള്ള ഒരു വീടിന്റെ ചിത്രവും വരച്ചിരുന്നു. വിവാഹശേഷം എനിക്കുവേണ്ടി വാങ്ങുന്ന വീടാണതെന്നും പറഞ്ഞിരുന്നു. എന്നാല്‍ എന്റെ മാതാപിതാക്കള്‍ എന്നെ അദ്ദേഹത്തില്‍നിന്ന് അകറ്റി. ഞങ്ങള്‍ തമ്മില്‍ അടുക്കാതിരിക്കാനും ശ്രമിച്ചു. പിന്നീട് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ല രണ്ടു കുട്ടികള്‍ തമ്മിലുള്ള നിഷ്‌കളങ്കവും പരിശുദ്ധവുമായ അടുപ്പമാണ് അന്നുണ്ടായത്- അമേലിയ പറഞ്ഞു.

വീട്ടില്‍ കണ്ട മാതൃക പിന്തുടര്‍ന്ന് ഒരു കുടുംബമുണ്ടാക്കാനുള്ള ആഗ്രഹംകൊണ്ടാകാം അദ്ദേഹം അന്നു വിവാഹഭ്യര്‍ഥന നടത്തിയത്. ആ പ്രായത്തില്‍ പ്രേമത്തെപ്പറ്റിയൊന്നും അറിയില്ലായിരുന്നെന്നും മുതിര്‍ന്ന ശേഷമാണ് താന്‍ പ്രേമത്തെപ്പറ്റി മനസിലാക്കിയതെന്നും അമേലിയ പറഞ്ഞു. യുവതിയുടെ മാതാപിതാക്കള്‍ ബെര്‍ഗോഗ്ലിയോയില്‍ നിന്ന് ഇനി കത്തുകള്‍ സ്വീകരിക്കുന്നത് വിലക്കി, അതോടെ അത് അവസാനിക്കുകയായിരുന്നുവെന്നും അമാലിയ വെളിപ്പെടുത്തിയിരുന്നു.

അദ്ദേഹം എഴുതിയ കത്ത് വീട്ടുകാര്‍ പിടിക്കപ്പെട്ടതായും അമ്മ കത്ത് പൊട്ടിച്ചുവായിച്ചതായും അമാലിയ അഭിമുഖത്തില്‍ പറയുന്നു. കത്ത് കണ്ടതിന് പിന്നാലെ ആണ്‍കുട്ടിയില്‍ നിന്ന് പ്രണയലേഖനം ലഭിച്ചോയെന്ന് അമ്മ ചോദിച്ചതായും അതിനുശേഷം പരസ്പരം അകറ്റി നിര്‍ത്താന്‍ മാതാപിതാക്കള്‍ കഴിയുന്നതെല്ലാം ചെയ്തായും അവര്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

അധികം താമസിയാതെ മെംബ്രില്ലര്‍ സ്ട്രീറ്റില്‍ നിന്നും ജോര്‍ജ് മരിയോ ബെര്‍ഗോളിയോ താമസം മാറി. പിന്നീട് അവിടെ നിന്ന് താമസം മാറിയ അമോലിയ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്തു. ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം ബ്യൂനസ് ഐറിസ് സര്‍വകലാശാലയില്‍ ചേര്‍ന്നു. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം. പൗരോഹിത്യത്തിലേക്കുള്ള ഉള്‍വിളി തോന്നിയതോടെ കാമുകിയുമായി വേര്‍പിരിഞ്ഞു. സെമിനാരിയില്‍ ചേര്‍ന്ന് ജോര്‍ജ് മരിയോ ബെര്‍ഗോളിയോ പറഞ്ഞ വാക്ക് യാഥാര്‍ത്ഥ്യമാക്കുകുയും ചെയ്തു.

താന്‍ ആ അഭ്യര്‍ത്ഥന സ്വീകരിച്ചിരുന്നങ്കില്‍ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നിരസിച്ചുവെന്ന് ഒരിക്കല്‍ അമാലിയ വ്യക്തമാക്കിയിരുന്നു. അമാലിയ തന്നെയായിരുന്നു ഇക്കാര്യത്തെക്കുറിച്ച് മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ ആ നിരസിക്കല്‍ ചരിത്രത്തിലേക്ക് തന്നെ ഇടംപിടിക്കുന്ന തരത്തിലേക്ക് എത്തുകയായിരുന്നു.ബെര്‍ഗോളിയോ പിന്നീട് പൗരോഹിത്യം സ്വീകരിക്കുക മാത്രമല്ല, റോമന്‍ കത്തോലിക്കാ സഭയുടെ തലവനായി മാറുകയും ചെയ്തു.

Tags:    

Similar News