എനിക്ക് ഇപ്പോ സെക്‌സ് വേണം, വീട്ടില്‍ പോകണം; കഴുത്ത് മുതല്‍ കാല്‍വിരല്‍ത്തുമ്പ് വരെ തരിക്കുന്നു; ഉദ്യോഗസ്ഥയുടെ ഭാവമാറ്റവും സംസാരവും കണ്ട് കണ്ണുതളളി സഹപ്രവര്‍ത്തകര്‍; ചിക്കാഗോ ഹൗസിങ് അതോറിറ്റി ഉന്നതതല യോഗത്തെ അവതാളത്തിലാക്കി ഉദ്യോഗസ്ഥയുടെ വെപ്രാളം
എനിക്ക് ഇപ്പോ സെക്‌സ് വേണം, വീട്ടില്‍ പോകണം
ചിക്കാഗോ: തനിക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സമയമായി എന്ന് പറഞ്ഞ് ഉന്നത ഉദ്യോഗസ്ഥ അമേരിക്കയിലെ പ്രമുഖ സ്ഥാപനത്തിലെ സുപ്രധാന യോഗം അവതാളത്തിലാക്കിയ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ചിക്കാഗോ ഹൗസിംഗ് അതോറിറ്റിയിലെ ഉദ്യോഗസ്ഥയായ ഫ്രാന്‍സിന്‍ വാഷിംഗ്ടണ്‍ ആണ് സഹപ്രവര്‍ത്തകരെ അമ്പരപ്പിച്ചത്.
ഒടുവില്‍ പ്രശ്നം ഉണ്ടായ സമയത്ത് അവര്‍ മറ്റ് ജീവനക്കാരുടെ മുന്നില്‍ അങ്ങേയറ്റം ലൈംഗികത മുറ്റി നില്‍ക്കുന്ന കാര്യങ്ങളാണ് വിവരിച്ചത് എന്നാണ് ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടില്‍ ഇവരുടെ പേര്പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഫ്രാന്‍സിന്‍ വാഷിംഗ്ടണ്‍ മാധ്യമങ്ങളോട് താനാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ജീവനക്കാരി എന്ന് വെളിപ്പെടുത്തി.
യോഗത്തില്‍ അങ്ങനെ തന്നെയാണ് പറഞ്ഞതെന്നും ഇക്കാര്യം നിഷേധിക്കാന്‍ ഒരുക്കമല്ല എന്നുമാണ് ഫ്രാന്‍സിന്‍ വ്യക്തമാക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ടില്‍ സംഭവത്തെ കുറിച്ച് വിശദമായി വിവരിക്കുന്നില്ല. പൊതുവേദിയില്‍ വെച്ച് ഒന്നിലധികം ജീവനക്കാരുമായി തെറ്റായ രീതിയില്‍ ആശയവിനിമയം നടത്തിയിരിക്കാം എന്നാണ് അതില്‍ പറയുന്നത്.
2023 ജനുവരിയിലാണ് സംഭവം നടന്നത്. യോഗത്തില്‍ നിരന്തരമായി സ്ഥാപനത്തിലെ യൂണിയന്‍ നേതാവിനെ കുറിച്ച് ആക്ഷേപം ഉന്നയിച്ച അഭിഭാഷകനോട് അതൃപ്തി തോന്നിയിട്ടാണ് താന്‍ അത്തരത്തില്‍ സംസാരിച്ചതെന്നാണ് ഫ്രാന്‍സിന്‍ വിശദീകരിക്കുന്നത്. ക്ഷമ കെട്ടിട്ടാണ് തനിക്ക് അത്യാവശ്യമായി വീട്ടില്‍ പോയി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്ന് പറഞ്ഞതെന്നുമാണ് അവര്‍ വാദിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും അവര്‍ പറയുന്നു.
അഭിഭാഷകന്‍ വെളുത്ത വര്‍ഗ്ഗക്കാരന്‍ ആണെന്ന രീതിയില്‍ നിഷേധാത്മകമായിട്ടാണ് പെരുമാറിയത് എന്നും ഫ്രാന്‍സിന്‍ കുറ്റപ്പെടുത്തി. ചിക്കാഗോ ഹൗസിംഗ് അതോറിറ്റിയുടെ ഇടക്കാല ചെയര്‍മാന്‍ മാത്യൂ ബ്രൂവറിനെ കണ്ട അവര്‍ ഇനി ഇത്തരത്തില്‍ പെരുമാറുക
ഇല്ലെന്ന് ഉറപ്പ് നല്‍കി. സംഭവത്തിന് ശേഷം ബ്രൂവര്‍ തന്നോട് സംസാരിച്ചു എങ്കിലും സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ഓര്‍മ്മിക്കുന്നില്ലെന്ന് ഫ്രാന്‍സിന്‍ പറഞ്ഞു.
സ്ഥാപനത്തിലെ ഒരു എ്ച്ച് .ആര്‍ മാനേജരാണ് തനിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. സ്ഥാപനത്തിലെ എല്ലാ ബോര്‍ഡ് അംഗങ്ങള്‍ക്കും തന്നെ അറിയാമെന്നും തരത്തിനൊത്ത് കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഒരാള്‍ അല്ല താനെന്നും അവര്‍ വ്യക്തമാക്കി. 2014 ജൂണിലാണ് വാഷിംഗ്ടണിനെ ചിക്കാഗോ ഹൗസിംഗ് അതോറിറ്റി ബോര്‍ഡ് ഓഫ് കമ്മീഷണേഴ്‌സില്‍ നിയമിച്ചത്. ഇപ്പോള്‍ സ്ഥാപനം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.
ജീവനക്കാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെങ്കിലും അവരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റം ഉണ്ടായാല്‍ അത് ഗൗരതരമായി തന്നെ കാണും എന്നാണ് ചിക്കാഗോ ഹൗസിംഗ് അതോറിറ്റി വെളിപ്പെടുത്തിയിരിക്കുന്നത്.