'തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റി'ന് ഉള്ള കമ്മീഷന്‍; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയെ പരിചയപ്പെടുന്നതും ലൈംഗിക ഇടപാടിലൂടെ; ലഹരി ഇടപാടില്‍ ബന്ധമില്ല'; എക്‌സൈസിന്റെ ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ സൗമ്യ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ സൗമ്യ

Update: 2025-04-28 13:34 GMT

ആലപ്പുഴ: ഹ്രൈബിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ എക്‌സൈസിന് മുന്നില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോഡല്‍ സൗമ്യ. കേസിലെ പ്രതി തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാട് 'റിയല്‍ മീറ്റ്' കമ്മീഷനെന്നാണ് പാലക്കാട് സ്വദേശി സൗമ്യ മൊഴി നല്‍കിയത്. തസ്ലിമയെ അഞ്ച് വര്‍ഷമായി അറിയാമെന്നും സൗമ്യം സമ്മതിച്ചു.

ലൈംഗിക ഇടപാടിന് ഇവര്‍ ഉപയോഗിക്കുന്ന പദമാണോ 'റിയല്‍ മീറ്റ്' എന്നും വ്യക്തമായിട്ടുണ്ട്. സിനിമാ താരങ്ങളായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും അറിയാമെന്നും സൗമ്യ പറഞ്ഞതായാണ് വിവരം. താരങ്ങള്‍ സുഹൃത്തുക്കളാണെന്നും ലഹരി ഇടപാട് അറിയില്ലെന്നുമാണ് അവര്‍ വ്യക്തമാക്കിയത്. എന്നാല്‍ തസ്ലീമയുടെ ലഹരി ഇടപാട് അറിയില്ലെന്ന മോഡലിന്റെ മൊഴി എക്‌സൈസ് വിശ്വാസത്തിലെടുത്തില്ല. ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് ചോദ്യം ചെയ്യലിനിടെ സൗമ്യ നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലൈംഗിക ഇടപാടിന് ഇവര്‍ ഉപയോഗിക്കുന്നത് 'റിയല്‍ മീറ്റ്' എന്ന വാക്കാണെന്നും സൗമ്യ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തസ്ലിമയെ 5 വര്‍ഷമായി അറിയാമെന്നും മോഡല്‍ ആയ സൗമ്യ പറഞ്ഞു. ലൈംഗിക ഇടപാടിലൂടെയാണ് തസ്ലിമയെ പരിചയപ്പെടുന്നതെന്നും മൊഴിയില്‍ പറയുന്നുണ്ട്.

അതേ സമയം സൗമ്യയുടെ അറസ്റ്റ് ഇന്ന് ഉണ്ടാകില്ല. ചോദ്യം ചെയ്ത് വിട്ടയ്ക്കാനാണ് എക്‌സൈസിന്റെ തീരുമാനം. പിന്നീട് വീണ്ടും സൗമ്യയെ ചോദ്യം ചെയ്യും. നിലവില്‍ ഇടപാടിന്റെ കൂടുതല്‍ തെളിവുകള്‍ എക്‌സൈസിന് ലഭിച്ചിട്ടുണ്ട്. തസ്ലീമയുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പ്രധാന തെളിവായി ലഭിച്ചിട്ടുണ്ട്. നടന്‍ ഷൈന്‍ ടോം ചാക്കോയുമായി പണമിടപാട് ഉണ്ടെന്നും സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. അക്കൗണ്ട് ട്രാന്‍സാക്ഷന്‍ വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പിടിയിലായ തസ്ലീമയുമായുള്ള സാമ്പത്തിക ഇടപാടില്‍ വ്യക്തത വരുത്താന്‍ നടന്മാരായ ശ്രീനാഥ് ഭാസിയും ഷൈന്‍ ടോം ചാക്കോയും ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. അലപ്പുഴ എക്സൈസ് കമ്മീഷണര്‍ ഓഫീസില്‍ ആണ് ഇവരെത്തിയത്. രാവിലെ 7.30ഓടെയാണ് ഷൈന്‍ ഹാജരായത്. 8.15ന് ശ്രീനാഥ് ഭാസി എത്തി. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കാറില്ലെന്നാണ് ഷൈന്‍ ടോം ചാക്കോ നല്‍കിയ മൊഴി. മെത്താംഫിറ്റമിന്‍ ആണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഷൈന്‍ എക്സൈസിനോട് പറഞ്ഞു. ലഹരി വിമുക്തിക്കായി ഷൂട്ട് വരെ മാറ്റി വെച്ച് ഡി അഡിക്ഷന്‍ സെന്ററില്‍ ആണ് താനെന്നും ഷൈന്‍ പറഞ്ഞു.

തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍. ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമ സുല്‍ത്താനയെ അറസ്റ്റ് ചെയ്തത്. ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്ന് തസ്ലീമ മൊഴി നല്‍കിയിരുന്നു. തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.

Tags:    

Similar News