ഈ ചങ്ങാതിക്കോ അന്തങ്ങള്‍ക്കോ അറിയാത്ത കാര്യം നാളെ സഖാക്കള്‍ ഇന്ത്യ മുഴുവന്‍ പിടിച്ചെടുക്കുകയും റിയാസ് പ്രതിരോധമന്ത്രി ആകുകയും ചെയ്താലും ഭാര്യ വീണ തൈക്കണ്ടിയായിരിക്കും അന്ന് ഉദ്ഘാടനത്തിന് പോയാല്‍ കപ്പല്‍ നീറ്റിലിറക്കുക; ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന മാരിടൈം ആചാരം! ആന്റണിയുടെ ഭാര്യ എലിസബത്ത് അന്ന് കപ്പല്‍ നീറ്റിലിറക്കിയത് എന്തുകൊണ്ട്? സിപിഎം നേതാവിന്റെ പോസ്റ്റ് പൊളിയുമ്പോള്‍
കൊച്ചി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്ത്് നീറ്റിലിറങ്ങിയത് എകെ ആന്റണിയുടെ ഭാര്യ എലിസബത്താണ്. ഇതിനേയും വിഴിഞ്ഞത്തെ മുഖ്യമന്ത്രിയുടെ കുടുംബ സമേതമുള്ള യാത്രയേയും ബന്ധപ്പിക്കുകായണ് സൈബര്‍ സഖാക്കള്‍. എലിസബത്ത് കപ്പല്‍ നീറ്റിലിറക്കിയ ഫോട്ടോ സഹിതമിട്ട് മുതിര്‍ന്ന സിപിഎം നേതാവ് അനില്‍കുമാര്‍ തന്നെ പോസ്റ്റുമിട്ടു. ആന്റണിയുടെ ഭാര്യ പ്രതിരോധ വകുപ്പില്‍ ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം തെയ്യുന്നു. മനോരമ പത്രത്തില്‍ വന്ന വാര്‍ത്ത. വിഴിഞ്ഞം തുറമുഖം കാണാന്‍ മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. അത് ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്ന പാപം ആയാല്‍ എലിസബത്തിനെ കോണ്‍ഗ്രസുകാര്‍ എന്തു ചെയ്യും: ബിജെപിയുടെ ദേശീയ സെക്രട്ടറിയുടെ അമ്മയാണെന്ന കാര്യം കാവിപ്പട മറക്കരുത്-ഇതായിരുന്നു അനില്‍കുമാറിന്റെ കുറിപ്പ്. കപ്പല്‍ നീറ്റിലിറക്കുന്ന ചിത്രവുമുണ്ടായിരുന്നു. ഈ പോസ്റ്റാണ് വസ്തുതാപരമായ ചര്‍ച്ചകളിലേക്ക് വഴിമാറുന്നത്. ഇന്ത്യയിലെ പ്രതിരോധ മന്ത്രിയായിരുന്നു ആന്റണി. കൂടുതല്‍ കാലം പ്രതിരോധ മന്ത്രിയായിരുന്ന വ്യക്തി. മാരിടൈം നയമനുസരിച്ച് പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ ഭാര്യയാണ് കപ്പലുകള്‍ നീറ്റിലിറക്കുന്നത്. അതുകൊണ്ടാണ് എലിസബത്തിന് കപ്പല്‍ നീറ്റിലിറക്കേണ്ടി വന്നത്. അതു മറച്ചുവച്ചാണ് അനില്‍കുമാറിന്റെ വിമര്‍ശന പോസ്റ്റ്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി യുദ്ധക്കപ്പല്‍ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ് നീറ്റിലിറക്കിയത്. മിഗ് 29ഉം തേജസുമുള്‍പ്പെടെ 30 പോര്‍വിമാനങ്ങള്‍ വഹിക്കാനും അന്തര്‍വാഹിനികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയാനും കരുത്തുറ്റതാണ് ഐഎന്‍എസ് വിക്രാന്ത്. നേവല്‍ ഡിസൈന്‍ ഡയറക്ടറേറ്റാണ് വിക്രാന്ത് രൂപകല്പന ചെയ്ത്. അന്ന് ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പലായിരുന്നു അത്. സ്വന്തമായി യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന എട്ടാമത്തെ രാജ്യവും സ്വയം രൂപകല്‍പ്പന ചെയ്ത് യുദ്ധക്കപ്പല്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ രാജ്യവും എന്ന ഖ്യാതി ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമാവുകയും ചെയ്തു. 40,000 ടണ്‍ ആണ് ഇതിന്റെ ശേഷി. അന്ന് അമേരിക്ക, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളേ ഇത്രയും ഭാരം വഹിക്കാവുന്ന യുദ്ധക്കപ്പല്‍ നിര്‍മ്മിച്ചിട്ടുണ്ടായിരുന്നുള്ളൂ. ഈ കപ്പല്‍ നീറ്റിലിറക്കാന്‍ ആന്റണിയുടെ ഭാര്യ വന്നത് മാരിടൈം ചട്ടത്തിലെ വ്യവസ്ഥ അനുസരിച്ചാണ്. അല്ലാതെ ആന്റണിയുടെ മന്ത്രിയെന്ന പദവിയുടെ അഹങ്കാരത്തിലോ സ്വാധീന ഫലമോ ആയിരുന്നില്ല.
2009ല്‍ ആന്റണി പ്രതിരോധ മന്ത്രി ആയിരുന്നപ്പോളാണ് ഐ.എന്‍.എസ് വിക്രാന്തിന്റെ കീല്‍ ലേയിങ് കര്‍മ്മം നിര്‍വഹിച്ചത്. നേവിയുടെ പാരമ്പര്യം അനുസരിച്ച് പ്രധാനപ്പെട്ട കപ്പലുകള്‍ ലോഞ്ച് ചെയ്യുന്നത് മുഖ്യ അതിഥിയുടെ ഭാര്യയാണ്. അതുകൊണ്ട് 2013ല്‍ എലിസബത്ത് ആന്റണി ആണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ വെച്ച് ഐ.എന്‍.എസ് വിക്രാന്ത് ലോഞ്ച് ചെയ്തത്. ഈ ചടങ്ങിലാണ് ഷിപ്പില്‍ പേര് എഴുതിയത്. അതിനു പേരിട്ടതും എലിസബത്ത് ആണ്.
അനില്‍കുമാറിന്റെ പോസ്റ്റിനെതിരെ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയാ കുറിച്ച് ചുവടെ
സഖാവ് കെ.അനില്‍കുമാറിന്റെ ഒരു പോസ്റ്റ് കണ്ടു. ആന്റണി പ്രതിരോധ മന്ത്രിയാകുന്‌പോള്‍ ഐഎന്‍എസ് വിക്രാന്ത് വിമാനവാഹിനി കപ്പല്‍ ഭാര്യ എലിസബത്ത് നീറ്റിലിറക്കുന്ന ചിത്രം. തൈക്കണ്ടി ഫാമിലിയുടെ വിഴിഞ്ഞം സന്ദര്‍ശനത്തിനും ഔദ്യോഗിക(അനൗദ്യോഗിക)യോഗത്തില്‍ വലിഞ്ഞുകയറിയിരുന്നതിനെതിരേയുള്ളള പ്രതിഷേധത്തിന് തിരിച്ചടിയായുള്ള സഖാവിന്റെ പോസ്റ്റാണ് ഇത്. ഇതിനു താഴെ അഞ്ചു പൈസക്ക് വിവരമില്ലാത്ത അന്തങ്ങളുടെ കമന്റ് ആഘോഷമാണ്. ചിരിക്കാനായി ലിങ്ക് കമന്റില്‍ കൊടുത്തിട്ടുണ്ട്.
ഈ ചങ്ങാതിക്കോ അന്തങ്ങള്‍ക്കോ അറിയാത്ത കാര്യം നാളെ സഖാക്കള്‍ ഇന്ത്യ മുഴുവന്‍ പിടിച്ചെടുക്കുകയും റിയാസ് പ്രതിരോധമന്ത്രിയാകുകയും ചെയ്താലും ഭാര്യ വീണ തൈക്കണ്ടിയായിരിക്കും അന്ന് ഉദ്ഘാടനത്തിന് പോയാല്‍ കപ്പല്‍ നീറ്റിലിറക്കുക. ഇത് ലോകം മുഴുവന്‍ പിന്തുടരുന്ന മാരിടൈം ആചാരത്തിന്റെ ഭാഗമാണ്.മന്ത്രി പത്‌നി അല്ലെങ്കില്‍ നേവല്‍ ചീഫിന്റെയോ ഡപ്യൂട്ടി ചീഫിന്റെയോ ഭാര്യമാര്‍ എന്നിവരാണ് കപ്പല്‍ നീറ്റിലിറക്കുന്നത്. ഗോഡ്മദര്‍ കപ്പലിന്റെ ഹള്ളില്‍ ഷാംപയിന്‍ അടിച്ച് പൊട്ടിക്കുന്നതെല്ലാം ആചാരമാണ്. വാര്‍ഷിപ്പുകള്‍ക്ക് പേരിടുന്നതിലും ചില ആചാരങ്ങളുണ്ട്.പുഴയുടെയും പര്‍വതങ്ങളുടെയും പേരുകളാണ് ചെറുകപ്പലുകള്‍ക്ക് ഇടുന്നത്.വലിയ കപ്പലുകള്‍ക്ക് നഗരങ്ങളുടെ പേരിടും. ഉദാഹരണം ഐഎന്‍എസ് ഡല്‍ഹി. ദക്ഷിണ നാവിക സേനാ ആസ്ഥാനത്തിനു ചുറ്റും കറങ്ങിത്തിരിഞ്ഞ് നടക്കുന്ന വക്കീല്‍ അനില്‍ കുമാറിന് ഇതേക്കുറിച്ച് പ്രാഥമിക ധാരണയില്ല എന്നത് സഖാക്കളുടെ സ്വതവേയുള്ള വിവരമില്ലായ്മയുടെ പ്രതിഫലനം മാത്രമാണ്. ഷെയിം.
ദീര്‍ഘദൂര മിസൈലുകളും വിവിധോദ്ദേശ റഡാറുകളും ജാമറുകളുമാണ് അന്ന് ആന്റണിയുടെ ഭാര്യ നീറ്റിലറക്കിയ വിക്രാന്തിന്റെ ശക്തി. 261 മീറ്റര്‍ ഇരട്ടറണ്‍വേയാണ് വിക്രാന്തിനുള്ളത്. 2009 ല്‍ കീലിട്ട കപ്പലിന്റെ ആദ്യഘട്ട നിര്‍മാണമാണ് അന്ന് പൂര്‍ത്തിയായത്. ഇന്ത്യന്‍ നാവികസേനയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണെന്ന് ആ ചടങ്ങില്‍ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി പറയുകയും ചെയ്തു. വിക്രാന്തിന്റെ വരവോടെ രണ്ട് വിമാനവാഹിനി കപ്പലുകള്‍ ഉള്ള രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു.