പാക്കിസ്ഥാന്‍ കടന്നാക്രമിച്ചതോടെ പ്രത്യാക്രമണത്തിന് ഇന്ത്യ; ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു; ആകാശപ്പോരില്‍ പാകിസ്ഥാനെ നിലം തൊടീക്കാതെ വെടിവച്ചിട്ടു; യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായി പാക് സ്ഥിരീകരണം
പാക്കിസ്ഥാന്‍ കടന്നാക്രമിച്ചതോടെ പ്രത്യാക്രമണത്തിന് ഇന്ത്യ
ന്യൂഡല്‍ഹി: അതിര്‍ത്തി കടന്ന് ഇന്ത്യയെ കടന്നാക്രമിച്ചതോടെ പ്രത്യാക്രമണത്തിന് ഇന്ത്യ. പാക്കിസ്ഥാന്‍ മണ്ണില്‍ കനത്ത പ്രഹരം ഏല്‍പ്പിക്കാന്‍ ജമ്മുവില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു. പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത്.
ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ഉള്‍പ്പടെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയെങ്കിലും എല്ലാ നീക്കങ്ങളേയും കൃത്യമായി പ്രതിരോധിച്ചു. ജമ്മു വിമാനത്താവളത്തെ ലക്ഷ്യമിട്ട് പാക് ഡ്രോണ്‍ ആക്രമണമുണ്ടായെങ്കിലും എല്ലാം ഇന്ത്യന്‍ സൈന്യം കൃത്യമായി പ്രതിരോധിച്ചു.പ്രസക്ത വിവരങ്ങള്‍ ചുവടെ ജമ്മു കാശ്മീരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു.പാകിസ്ഥാന്‍ ഉപയോഗിക്കുന്നത് നിലവാരമില്ലാത്ത ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകര്‍ത്തിരുന്നു. പഞ്ചാബ്, രാജസ്ഥാന്‍ അതിര്‍ത്തികളില്‍ പാക് ആക്രമണം നടത്തിയിരുന്നു. പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്. ഇതിന് പുറമെ അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി.
സ്‌ഫോടന ശബ്ദങ്ങള്‍ക്ക് മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്. ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്‌ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്‌ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.
പാകിസ്താന്‍ അയച്ച എട്ട് മിസൈലുകളും വെടിവെച്ചിട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ ഷെല്ലാക്രമണവും നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുപ്വാരയിലാണ് ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തതത്. ജമ്മുകശ്മീരിന് പുറമെ പഞ്ചാബിലും വ്യോമാക്രമണ ശ്രമമുണ്ടായി. ജമ്മുവിന് പുറമെ പഞ്ചാബിലും രാജസ്ഥാനിലും വ്യോമാക്രമണ മുന്നറിയിപ്പും ബ്ലാക്ക് ഔട്ടും ഉണ്ടായി. സാംബ, അഖ്നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങളെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഉധംപുര്‍, ജമ്മു, അഖ്നൂര്‍, പത്താന്‍കോട്ട് എന്നിവിടങ്ങളിലേക്കാണ് പാകിസ്താന്റെ വന്‍തോതില്‍ ഡ്രോണുകളെത്തി. ഇവയെ ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ വെടിവെച്ചിട്ടു.