വീട്ടില്‍ ഓമനിച്ച് വളര്‍ത്താനായി വാങ്ങിയത് സാക്ഷാല്‍ സിംഹരാജനെ! മെരുക്കിയെടുക്കാന്‍ പണിപ്പെട്ട ഉടമയുടെ നേരേ ചാടി കടിച്ചുകീറി കൊന്ന് ഭക്ഷിച്ചു; ഞെട്ടിക്കുന്ന സംഭവം ഇറാക്കിലെ നജഫില്‍; അനധികൃത വന്യജീവി കടത്തില്‍ വലഞ്ഞ് സര്‍ക്കാരും

സിംഹം ഉടമയെ കടിച്ചുകീറി കൊന്നുഭക്ഷിച്ചു

Update: 2025-05-12 16:02 GMT

നജഫ്: സിംഹങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവര്‍ കേരളത്തില്‍ ഇല്ല. അങ്ങനെയുള്ളവരെ കുറിച്ച് വാര്‍ത്ത വായിക്കുകയോ, ടെലിവിഷനില്‍ കാണുകയോ ചെയ്തിട്ടുണ്ടാകാം. വന്യമൃഗമായ സിംഹം കാട്ടില്‍ മനുഷ്യഇടപെടലില്ലാതെയാണ് ജീവിക്കേണ്ടതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സിംഹങ്ങളെ വളര്‍ത്തുന്നത് ഹോബിയാക്കിയവര്‍ ചില രാജ്യങ്ങളിലുണ്ട്. അത്തരത്തില്‍ അപകടം സംഭവിച്ച ഒരുമനുഷ്യന്റെ ദാരുണാന്ത്യമാണ് ഇനി പറയുന്നത്. വളര്‍ത്താനായി കാശ് കൊടുത്തുവാങ്ങിച്ച സിംഹം ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം പൂന്തോട്ടത്തില്‍ വച്ച് ഉടമയെ കടിച്ചുകീറി കൊന്നുഭക്ഷിച്ചു. ദക്ഷിണ ഇറാക്കിലെ നജഫിലാണ് സംഭവം.

കടിച്ചുകൊന്നുവെന്ന് മാത്രമല്ല ഉടമയുടെ മൃതദേഹം സിംഹം മുക്കാല്‍ ഭാഗവും ഭക്ഷിച്ചു. നജഫിലെ കുഫ നഗരത്തിലാണ് സംഭവമെന്ന് പൊലീസ് വക്താവ് മുഫിദ് താഹിര്‍ പറഞ്ഞു. 50 കാരനായ അക്വില്‍ ഫക്തര്‍ അല്‍ദിന്നാണ് കൊല്ലപ്പെട്ടത്. ഇയാള്‍ അനവധി വര്‍ഷങ്ങളായി സിംഹങ്ങളെയും മറ്റുവന്യ മൃഗങ്ങളെയും തന്റെ തോട്ടത്തില്‍ വളര്‍ത്തുന്ന വ്യക്തിയാണ്. എന്നാല്‍, വ്യാഴാഴ്ച അല്‍ദിന്നിനെ പൊടുന്നനെ ആക്രമിക്കുകയായിരുന്നു.

അല്‍ദിന്റെ അയല്‍വാസികളില്‍ ഒരാള്‍ പെട്ടെന്ന് ഇടപെട്ട് കലാഷ്‌നിക്കോവ് തോക്കു കൊണ്ട് 7 വട്ടം വെടിവച്ചുകൊന്നു. എന്നാല്‍, അപ്പോഴേക്കും സമയം വല്ലാതെ വൈകി പോയി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ അല്‍ദിന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

.

അനധികൃത വന്യമൃഗ കടത്ത് വലിയ പ്രശ്‌നമായി തുടരുന്ന രാജ്യമാണ് ഇറാഖ്. മതിയായ നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തത് വേട്ടക്കാരും കള്ളക്കടത്തുകാരും മുതലെടുക്കുകയാണ്.

Tags:    

Similar News