മസ്‌ക് ഇരട്ടക്കുട്ടികളുടെ അച്ഛനായി? അമ്മ ആംബര്‍ ഹേര്‍ഡ് ഒന്നും മിണ്ടുന്നില്ലെങ്കിലും ആള് ശതകോടീശ്വരന്‍ തന്നെയെന്ന് സോഷ്യല്‍ മീഡിയ; ഹേര്‍ഡിന്റെ തീവ്രസൗന്ദര്യത്തില്‍ താന്‍ മയങ്ങിപ്പോയെന്ന് മസ്‌ക് പറഞ്ഞത് ഒന്നല്ല പലവട്ടം; വാര്‍ത്ത ശരിയെങ്കില്‍ ടെസ്ല ഉടമ ഇനി 16 കുട്ടികളുടെ അച്ഛന്‍

മസ്‌ക് ഇരട്ടക്കുട്ടികളുടെ അച്ഛനായി?

Update: 2025-05-13 10:45 GMT

പ്രശസ്ത ഹോളിവുഡ് താരം ആംബര്‍ ഹേര്‍ഡ് താന്‍ ഇരട്ടക്കുട്ടികളുടെ അമ്മയായതായി വെളിപ്പെടുത്തിയത് കഴിഞ്ഞ ലോക മാതൃദിനത്തിലാണ്. എന്നാല്‍ ആദ്യ ഭര്‍ത്താവ് ജോണി ഡെപ്പുമായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിവാഹ മോചിതയായ അവര്‍ മകന്റെ പേര് ഓഷ്യാന്‍ എന്നും മകളുടെ പേര് ആഗ്‌നസ് എന്നും വെളിപ്പെടുത്തിയിരുന്നു. അതേ സമയം കുട്ടികളുടെ അച്ഛന്‍ ആരാണെന്ന കാര്യം അവര്‍ വെളിപ്പെടുത്തിയിരുന്നില്ല.

എന്നാല്‍ ജോണി ഡെപ്പുമായുള്ള വിവാഹ മോചനത്തിന് ശേഷം ഹേര്‍ഡ്, ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്കുമായും ഹോളിവുഡിലെ നടനും നിര്‍മ്മാതാവുമായ വിറ്റോ ഷ്‌നാബെല്ലുമായും പ്രണയത്തിലായിരുന്നു. കഴിഞ്ഞ മാസം ഇവരുടെ ഒരു പൊതുസുഹൃത്ത് വ്യക്തമാക്കിയത് ഹേര്‍ഡിന് മസ്‌ക്കില്‍ ഒരു കുഞ്ഞ് ജനിക്കാന്‍ ആലോചനകള്‍ നടത്തിയിരുന്നു എന്നാണ്. അങ്ങനെ ഹേര്‍ഡ് ഗര്‍ഭിണിയായ സമയത്ത് മസ്‌ക്ക് ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു എന്നും ഹേര്‍ഡ് വിസമ്മതിച്ചു എന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

നിലവില്‍ നാല് സ്ത്രീകളിലായി പതിനാല് മക്കളുടെ അച്ഛനാണ് ഇലോണ്‍ മസ്‌ക്ക്. എന്നാല്‍ ചില പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത് ഈ കുഞ്ഞുങ്ങള്‍ പൂര്‍ണ വളര്‍ച്ച എത്തുന്നതിന് ഒരു മാസം മുമ്പാണോ ജനിച്ചത് എന്ന് സംശയമുണ്ടെന്നാണ്. ഇതിന് കാരണമായി അവര്‍ പറയുന്നത് അമ്മയായ വാര്‍ത്തക്കൊപ്പം അവര്‍ രണ്ടു കുഞ്ഞുങ്ങളുടേയും പാദങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇത് കണ്ട മാധ്യമപ്രവര്‍ത്തകരാണ് ഈ സംശയം പ്രകടിപ്പിച്ചത്.

എന്നാല്‍ കുഞ്ഞുങ്ങളുടെ പിതൃത്വം സംബന്ധിച്ച് സംശയങ്ങള്‍ ഏറെയുണ്ടെങ്കിലും അത് ഇലോണ്‍സ മസ്‌ക്ക് തന്നെയാകാനാണ് സാധ്യത എന്നവിശ്വാസം ബലപ്പെടുകയാണ്. ആംബര്‍ ഹേര്‍ഡ് കുട്ടികളുടെ ജനനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെ തന്നെ കുട്ടികളുടെ അച്ഛന്‍ മസ്‌ക്ക് തന്നെയാണെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ചര്‍ച്ചകള്‍ നടന്നിരുന്നു. എല്ലാവരും ഇങ്ങനെ ചിന്തിക്കാന്‍ തന്നെ കാരണം പലതാണ്.




മസ്‌ക്ക് നിലവില്‍ പതിന്നാല് കുട്ടികളുടെ അച്ഛനാണ്. നാല് സ്ത്രീകളിലായിട്ടാണ് അദ്ദേഹം ഇത്രയും കുട്ടികളുടെ അച്ഛനായത്. കൂടാതെ കഴിയുന്നത്ര കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നത് തന്റെ ജീവിത ദൗത്യമായിട്ടാണ് മസ്‌ക്ക് കാണുന്നത്. ഈ വര്‍ഷമാദ്യം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ആഷ്ലി സെന്റ് ക്ലെയറില്‍ മസ്്കിന് ഒരു കുട്ടി ജനിച്ചിരുന്നു.

2023 ല്‍ ആംബര്‍ ഹേര്‍ഡുമായി താന്‍ തീവ്രമായ പ്രണയത്തിലായിരുന്നു എന്ന് മസ്‌ക് തന്റെ ജീവചരിത്രകാരനോട്

വെളിപ്പെടുത്തിയിരുന്നു. ഹേര്‍ഡിന്റെ സൗന്ദര്യത്തില്‍ മസ്‌ക്ക് വല്ലാതെ ആകൃഷ്ടനായി പോയതായി അദ്ദേഹത്തിന്റെ സഹോദരനും വെളിപ്പെടുത്തിയിരുന്നു.

ഇവരുടെ ബന്ധം ഇഷ്ടമില്ലാതിരുന്ന ആംബറിന്റെ ആദ്യ ഭര്‍ത്താവായ ജോണി ഡെപ്പ് മസ്‌ക്കിനെ 2020 ല്‍ ഭീഷണിപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ മസ്‌ക്ക് പറയുന്നത് ഹേര്‍ഡ് ജോണി ഡെപ്പിന്റെ ഭാര്യയായിരുന്ന കാലഘട്ടത്തില്‍ തനിക്ക് ഹേര്‍ഡുമായി ബന്ധം ഇല്ലായിരുന്നു എന്നാണ്.

2015 മുതല്‍ 2017 വരെ പൈറേറ്റ്‌സ് ഓഫ് ദി കരീബിയയിലെ താരമായിരുന്ന ജോണി ഡെപ്പിന്റെ ഭാര്യയായിരുന്നു ഹേര്‍ഡ്. എന്നാല്‍ 2022ല്‍ ഇരുവരും തമ്മില്‍ തെറ്റുകയും തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ ആംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിന് ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു.




എന്നാല്‍ ജോണി ഡെപ്പിനെതിരെ ഹേര്‍ഡ് നല്‍കിയ നഷ്ടപരിഹാര കേസില്‍ കോടതി അവര്‍ക്ക് രണ്ട് മില്യണ്‍ ഡോളര്‍ നല്‍കാന്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ പിന്നീട് അവര്‍ വിവാഹിതയായോ എന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. ഏറ്റവും അവസാനമായി അവര്‍ കഴിഞ്ഞിരുന്നത് പ്രമുഖ ഛായാഗ്രാഹകനായ ബിയാങ്ക ബൂട്ടിയുമായിട്ടാണ്. തന്റെ സ്വകാര്യ ജീവിതം കരിയറിനെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് ആംബര്‍ ഹേര്‍ഡ് വ്യക്തമാക്കിയിരുന്നു. 2023 ല്‍ അവര്‍ സ്‌പെയിനിലേക്ക് താമസം മാറിയിരുന്നു.

Tags:    

Similar News