'എന്നെ ആരും കുറ്റപ്പെടുത്തരുത്..ഞാൻ ഹമാസിന് വോട്ട് ചെയ്തു..!'; ഇസ്രായേൽ എംബസി ജീവനക്കാരെ വെടിവെച്ചുകൊലപ്പെടുത്തിയ പ്രതി ഏലിയാസ് റോഡ്രിഗസ്‌ യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് കുറിച്ചത് ഇങ്ങനെ; ഭയവും ദുരൂഹതയും നിറച്ച ആ സോഷ്യൽ മീഡിയ പോസ്റ്റുകൾ വീണ്ടും ചർച്ചയാകുന്നു; ഇയാൾ കൊടുംകുറ്റവാളിയെന്ന് ആവർത്തിച്ച് പോലീസ്!

Update: 2025-05-22 16:39 GMT

വാഷിംഗ്‌ടൺ: വാഷിംഗ്‌ടൺ ഡിസിയിലെ ക്യാപിറ്റൽ ജൂത മ്യൂസിയത്തിന് പുറത്ത് നടന്ന വെടിവെപ്പിൽ രണ്ട് ഇസ്രായേലി എംബസി ജീവനക്കാരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരുടെയും വിവാഹ നിശ്ചയം നടക്കാനിരിക്കെയാണ്‌ ദാരുണ സംഭവം നടന്നത്. ഇല്ലിനോയിസിലെ ചിക്കാഗോയിൽ നിന്നുള്ള 30 വയസ്സുള്ള ഏലിയാസ് റോഡ്രിഗസ് എന്ന യുവാവാണ് പ്രതി. പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോൾ അയാൾ 'സ്വതന്ത്ര ഫലസ്തീൻ' മുദ്രാവാക്യം വിളിച്ചിരുന്നതായും പോലീസ് പറയുന്നു. പ്രതി നേരെത്തെ അധികാരികളുടെ നോട്ടപുള്ളിയായിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഇപ്പോഴിതാ, ഇസ്രായേലി എംബസി ജീവനക്കാരെ നേരെ നിറ ഒഴിച്ച കൊടുംകുറ്റവാളി ഏലിയാസ് റോഡ്രിഗസ്‌ ആള് ചില്ലറക്കാരനല്ല എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതിയെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യുഎസ് തെരഞ്ഞെടുപ്പ് സമയത്ത് കുറ്റവാളിയുടെ സോഷ്യൽ മീഡിയ പേജിൽ തെളിഞ്ഞ പോസ്റ്റുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.



ഒരേസമയം ഭയവും ദുരൂഹതയും നിറയ്ക്കുന്ന പോസ്റ്റുകളാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. എന്നെ ആരും കുറ്റപ്പെടുത്തരുതെന്നും ഞാൻ ഹമാസിന് വോട്ട് ചെയ്തുവെന്നുമാണ് പോസ്റ്റിൽ പറഞ്ഞിരിക്കുന്നത്. കൂടെ ദുരൂഹത നിറച്ച് ഒരു മാസ്കും ഉണ്ട്. അന്ന് മുതൽ പ്രതി നോട്ടപ്പുള്ളി ആയിരിന്നുവെന്നാണ് അധികൃതർ പറയുന്നത്.

മറ്റ് റിപ്പോർട്ടുകൾ പ്രകാരം പിഎസ്എൽ (പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ) എന്ന അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിലൂടെയും ബ്ലാക്ക് ലിവ്സ് മാറ്റർ (ബിഎൽഎം) പ്രസ്ഥാനത്തിലെ പങ്കാളിത്തത്തിലൂടെയുമാണ് ഏലിയാസ് അറിയപ്പെടുന്നത്. എന്നാൽ എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ റോഡ്രിഗസ് പിഎസ്എൽ അംഗമല്ലെന്ന് പാർട്ടി നിഷേധിച്ചു. 'പിഎസ്എല്ലിനെ ഡിസി ഷൂട്ടിംഗുമായി ബന്ധപ്പെടുത്താനുള്ള ഏതൊരു ശ്രമവും ഞങ്ങൾ നിരസിക്കുന്നു.' പാർട്ടി എക്‌സിൽ കുറിച്ചു.



2017ൽ അന്നത്തെ ചിക്കാഗോ മേയറായിരുന്ന റഹം ഇമ്മാനുവലിന്റെ വസതിക്ക് പുറത്ത് പീപ്പിൾസ് കോൺഗ്രസ് ഓഫ് റെസിസ്റ്റൻസ്, ആൻസ്വർ ചിക്കാഗോ, ബ്ലാക്ക് ലിവ്സ് മാറ്റർ, വിമൻ ഓഫ് ഫെയ്ത്ത് എന്നിവയുൾപ്പെടെയുള്ള ഗ്രൂപ്പുകൾ സംഘടിപ്പിച്ച ഒരു പ്രതിഷേധത്തിൽ റോഡ്രിഗസ് പങ്കെടുത്തിരുന്നു. 17കാരനായ ലക്വാൻ മക്ഡൊണാൾഡിനെ ചിക്കാഗോ പൊലീസ് കൊലപ്പെടുത്തിയതിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രകടനത്തിലും ഇയാൾ പങ്കെടുത്തു. ആമസോൺ ആസ്ഥാനം സ്ഥാപിക്കാനുള്ള നഗരത്തിന്റെ ശ്രമവും കൊലപാതകവും പരസ്പരബന്ധിതമായ പ്രശ്നങ്ങളാണെന്ന് പ്രതിഷേധത്തിൽ റോഡ്രിഗസ് വാദിച്ചു.



2014 ഒക്ടോബർ 20ന് ജേസൺ വാൻ ഡൈക്ക് എന്ന ചിക്കാഗോ പൊലീസ് ഓഫീസറുടെ വെടിയേറ്റ് കൊല്ലപ്പെട്ട കറുത്ത വർഗക്കാരനായ ലക്വാൻ മക്ഡൊണാൾഡ് എന്ന പതിനേഴു വയസ്സുകാരൻ കൊല്ലപ്പെട്ടിരുന്നു. 16 തവണയാണ് ലക്വാൻ മക്ഡൊണാൾഡിന് വെടിയേറ്റത്. ഈ സംഭവം യുഎസിലെ പോലീസ് ക്രൂരതയുടെ ഏറ്റവും ഉയർന്ന കേസുകളിൽ ഒന്നായി മാറുകയും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാവുകയും ചെയ്തു.




 


Tags:    

Similar News