ഹാംബര്‍ഗില്‍ 17 പേരെ കുത്തിയത് ഭീകരാക്രമണം അല്ലെന്ന് സ്ഥിരീകരിച്ച് പോലീസ്; ജര്‍മന്‍ക്കാരിയായ സ്ത്രീ എതിര്‍പ്പില്ലാതെ പൊലീസിന് കീഴടങ്ങി; റെയില്‍വേ സ്‌റേഷനിലൂടെ ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിയതിന്റെ കാരണം തേടി ജര്‍മന്‍ പോലീസ്
ബര്‍ലിന്‍: ജര്‍മനിയില്‍ ഹാംബുര്‍ഗിലെ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കത്തിയാക്രമണം ഭീകരാക്രമണം അല്ലെന്ന് വിലയിരുത്തല്‍. സംഭവത്തില്‍ 17 പേര്‍ക്കു പരുക്ക് ഏറ്റിരുന്നു. ഇവരില്‍ ആറു പേരുടെ നില അതീവഗുരുതരമാണെന്നും മൂന്നു പേരുടെ നില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു. സ്ഥലത്തു നിന്ന് 39 വയസുള്ള യുവതിയെ അറസ്റ്റു ചെയ്തു.
പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആളുകളെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പ്രാദേശിക സമയം വൈകിട്ട് ആറോടെയാണ് സംഭവം. ഇതേതുടര്‍ന്ന് നാലു ട്രാക്കുകള്‍ അടച്ചെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ വൈകിയെന്നും അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ യുവതിയുടെ പശ്ചാത്തലം അടക്കം പരിശോധിക്കുകയാണ്.
ഹാംബര്‍ഗില്‍ 17 പേരെ കുത്തിയത് ഭീകരാക്രമണം അല്ലെന്ന് സ്ഥിരീകരിക്കുകയാണ് പോലീസ്. ജര്‍മനിക്കാരിയായ സ്ത്രീ എതിര്‍പ്പില്ലാതെ പൊലീസിന് കീഴടങ്ങി. റെയില്‍വേ സ്‌റേഷനിലൂടെ ഓടി നടന്ന് കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിയതിന്റെ കാരണം തേടുകയാണ് ജര്‍മന്‍ പോലീസ്.