കടുവയെ കണ്ടതും സെൽഫി എടുക്കാൻ മോഹം; അതിനെന്താ..ഇപ്പോ ശരിയാക്കി തരാമെന്ന് പരിശീലകൻ; വടിയെടുത്ത് ഇരുത്താൻ ശ്രമിച്ചതും പണി പാളി; സന്തോഷത്തോടെ തൊട്ടും തലോടിയുമിരുന്ന യുവാവിന് നേരെ കുതിച്ചുചാടി കടുവ; കടിച്ചുകീറാൻ ശ്രമം; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്!

Update: 2025-05-30 16:55 GMT

ബാങ്കോക്: ഒരു വിനോദസഞ്ചാരകേന്ദ്രത്തിൽ സന്ദർശിക്കാൻ പോയ ഇന്ത്യൻ യുവാവ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. കടുവയെ കണ്ടതും സെൽഫി എടുക്കാൻ മോഹം ഉദിച്ചതാണ് സംഭവം. നല്ല ചിരിച്ച മുഖത്തോടെ പരിശീലകന്റെ അടുത്ത് നിന്ന് കടുവയെ തൊട്ടും തലോടിയും നിന്നപ്പോഴാണ് അത് സംഭവിച്ചത്. നിമിഷ നേരം കൊണ്ട് കടുവ യുവാവിന് നേരെ ചാടി വീഴുകയായിരിന്നു. പിന്നാലെ കടിച്ചുകീറാനും ശ്രമിച്ചു. ഇതോടെ ഭയന്ന് നിലവിളിക്കുകയായിരുന്നു യുവാവ്.

രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടെന്നും അധികൃതർ വ്യക്തമാക്കി. തായ്‌ലാൻഡിലാണ് നടുക്കുന്ന സംഭവം നടന്നത്. ഇതിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.തായ്‌ലൻഡിലെ ഫുക്കറ്റിൽ ടൈഗർ കിംഗ്ഡം സന്ദർശിക്കാൻ പോയ ഇന്ത്യൻ വിനോദസഞ്ചാരിയെ കടുവ ആക്രമിച്ചു. കടുവയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന വീഡിയോ ഒരു എക്സ് ഉപയോക്താവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. കടുവകളെ വളർത്തുമൃഗങ്ങളെ പോലെ വളർത്തുന്ന സ്ഥലങ്ങളിൽ ഒന്നാണിത്, ഇവിടെയെത്തുന്ന ആളുകൾക്ക് കടുവകൾക്ക് ഭക്ഷണം നൽകാനും അവയ്‌ക്കൊപ്പം സെൽഫിയെടുക്കാനും കഴിയും.

വീഡിയോയിൽ, പാർക്കിലെ ഒരു കടുവയുടെ അരികിലൂടെ നടന്ന് യുവാവ് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ മുട്ടുകുത്തി ഇരിക്കുന്നതായി കാണാം. ഒപ്പമുണ്ടായിരുന്ന പരിശീലകൻ ഒരുവടി ഉപയോഗിച്ച് കടുവയെയും ഇരുത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്രതീക്ഷിതമായി യുവാവിനുനേരെ തിരിയുകയും ചാടിവീണ് ആക്രമണം നടത്തുകയായിരുന്നു.

യുവാവ് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്നാണ് പോസ്റ്റ് പങ്കുവച്ച എക്സ് ഉപയോക്താവ് കമന്റിൽ പറയുന്നത്. വന്യമൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് നിരവധി പേർ കമന്റ് ബോക്സിൽ ചൂണ്ടിക്കാട്ടി.

“ഇത്തരം സ്റ്റണ്ടുകൾ എപ്പോഴും ഒഴിവാക്കുക. മൃഗങ്ങൾ മൃഗങ്ങളാണ്. അവയോട് നല്ലവരും ദയയുള്ളവരുമായി പെരുമാറുക. പക്ഷേ അവ മൃഗങ്ങളായതിനാൽ തിരിച്ച് അങ്ങനെ പ്രതീക്ഷിക്കരുത്,” ഒരാൾ കമന്റ് ചെയ്തു.

Tags:    

Similar News