ഇൻസ്റ്റയിൽ പന്ത്രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌; 'ഗുവ ബ്യൂട്ടി' എന്ന് അപരനാമം; ആരാധകരെ തൃപ്തിപ്പെടുത്താൻ ദിവസവും 'ലിപ്സ്റ്റിക്ക്' കഴിച്ച് കൊണ്ടെന്റ്; ഒടുവിൽ 24-ാം വയസില്‍ മേക്കപ്പ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം; മരണ കാരണം വെളിപ്പെടുത്തി കുടുംബം!

Update: 2025-06-03 16:13 GMT

ബാങ്കോക്: ഇൻസ്റ്റാഗ്രാമിൽ ഏകദേശം പന്ത്രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌ ഉള്ള പ്രശസ്ത മേക്കപ്പ് ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. സമൂഹ മാധ്യമങ്ങളിൽ 'ഗുവ ബ്യൂട്ടി' എന്ന് അപരനാമത്തിലാണ് ഇവരെ അറിയപ്പെടുന്നത്. ഇതോടെ ആരാധകർ ഒന്നടങ്കം വലിയ ആശങ്കയിലും സങ്കടത്തിലുമാണെന്നാണ് വിവരം. അവർക്ക് മരണം ഉൾകൊള്ളാൻ കൂടി ഇതുവരെ സാധിച്ചിട്ടില്ല.

ലിപ്സ്റ്റിക്കുകൾ, ബ്ലഷുകൾ, ഫെയ്സ് മാസ്കുകൾ തുടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്ന വീഡിയോകള്‍ പങ്കുവച്ച് വൈറലായ തായ്‌വാനീസ് മേക്കപ്പ് ഇൻഫ്ലുവൻസർ 24-ാം വയസ്സിൽ മരണപ്പെട്ടത്. ലിപ്സ്റ്റിക്കുകളും ബ്ലഷുകളും മറ്റ് മേക്കപ്പ് ഉൽപ്പന്നങ്ങളും കഴിക്കുന്ന വീഡിയോകളാണ് ഇവര്‍ തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നത്.

'ഗുവ ബ്യൂട്ടി ' എന്ന ഇവരുടെ ഈ അക്കൗണ്ടില്‍ 12,000-ത്തിലധികം ഫോളോവേഴ്‌സും ഉണ്ടായിരുന്നു. ഫോക്ക് ഉപയോഗിച്ച് ബ്ലഷ് കഴിക്കുന്ന വീഡിയോയും ലിപ്സ്റ്റിക്കുകൾ കഴിക്കുന്ന വീഡിയോകളുമൊക്കെ ഈ അക്കൗണ്ടിലൂടെ അവര്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം അപകടകരമാംവിധം കെമിക്കൽ അടങ്ങിയ സൗന്ദര്യവർദ്ധക വസ്തുക്കൾ കഴിക്കുന്നതിന് അവര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ, കുടുംബം തന്നെയാണ് ഇവരുടെ മരണവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പെട്ടെന്നുള്ള അസുഖത്തെ തുടർന്ന് 2025 മെയ് 24 ന് അവർ മരിച്ചുവെന്നാണ് പ്രസ്താവനയിൽ വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനയിലും തായ്‌വാനിലും ഈ വാര്‍ത്ത ഞെട്ടലും അവിശ്വാസവും ഉളവാക്കി. മരണകാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അളുകള്‍ പല ഊഹാപോഹങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ചിലർ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ കഴിക്കുന്നതിൽ നിന്ന് വിഷബാധയേറ്റതായി സംശയിക്കുകയും മറ്റു ചിലർ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്ന് സൂചിപ്പിക്കുകയും ചെയ്തു.

Tags:    

Similar News