ടിവിഎസ് സ്‌കൂട്ടറുകളുടെ ഷോറും നിന്ന് കത്തി; അഗ്നി വിഴുങ്ങിയത് ലക്ഷങ്ങള്‍; പത്ത് ഫയര്‍ എന്‍ജിനുകളെത്തി രക്ഷാപ്രവര്‍ത്തനം; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടമായതെന്ന് നിഗമനം; രാത്രിയില്‍ ആ കെട്ടിടത്തില്‍ ആരുമുണ്ടായിരുന്നില്ല; തിരുവനന്തപുരത്ത് വന്‍ തീ പിടിത്തം

Update: 2025-06-07 00:51 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. പിഎംജിയില്‍ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്‌കൂട്ടര്‍ ഷോറൂമിലാണ് ശനിയാഴ്ച പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണക്കാന്‍ ശ്രമം തുടരുകയാണ്.

തീ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ജീവനക്കാര്‍ ആരും ഷോറൂമില്‍ ഉണ്ടായിരുന്നില്ല. സമീപത്തുള്ള കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചത്. തിരുവനന്തപുരത്ത് നിന്ന് നാല് യൂണിറ്റും ചാക്കയില്‍ നിന്ന് മൂന്നും വിഴിഞ്ഞം, കഴക്കൂട്ടം, നെടുമങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഒരോ യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി.

പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. എന്താണ് തീപിടുത്തത്തിന് കാരണം എന്ന് വ്യക്തമായിട്ടില്ല. പുതിയ സ്‌കൂട്ടറുകള്‍ക്ക് അടക്കം തീപിടിച്ചു എന്നാണ് വിവരം. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം.

Tags:    

Similar News