ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം അലങ്കോലമാക്കാന്‍ ശ്രമം; ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ തൂക്കിയെടുത്ത് പുറത്താക്കി കൈവിലങ്ങ് വച്ച് പൊലീസ്; സെനറ്ററായ തന്റെ അവസ്ഥ ഇതെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെ ആയിരിക്കുമെന്ന് പാഡില്ല

ഡെമോക്രാറ്റിക് പാര്‍ട്ടി സെനറ്ററെ തൂക്കിയെടുത്ത് പുറത്താക്കി കൈവിലങ്ങ് വച്ച് പൊലീസ്

Update: 2025-06-13 11:01 GMT

ലോസ് ഏഞ്ചല്‍സ്: അമേരിക്കയില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോയിമിന്റെ വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ ശ്രമിച്ച ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഒരു സെനറ്ററിനെ സുരക്ഷാഭടന്‍മാര്‍ തൂക്കിയെടുത്ത് പുറത്താക്കി. വാര്‍ത്താസമ്മേളനം നടക്കുന്നതിടയില്‍ ഇയാള്‍ അലറി വിളിച്ച് തടസപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

കാലിഫോര്‍ണിയ സെനറ്റര്‍ അലക്സ് പാഡില്ലയെ ആണ് ഗാര്‍ഡുകള്‍ മുറിയില്‍ നിന്ന് ബലമായി പുറത്താക്കിയതിന് ശേഷം

കൈവിലങ്ങിട്ടാണ് കൊണ്ട് പോയത്. വാര്‍ത്താസമ്മേളനത്തില്‍ നോയിം സംസാരിക്കുന്നതിനിടെ ആണ് ഇയാള്‍ താന്‍ ഞാന്‍ സെനറ്റര്‍ അലക്സ് പാഡില്ല ആണെന്നും സെക്രട്ടറിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് എന്നും പറഞ്ഞ് ആക്രോശിക്കാന്‍ തുടങ്ങിയത്.

തന്നെ പിടികൂടാന്‍ എത്തിയ സുരക്ഷാഭടന്‍മാരോടും അദ്ദേഹം തട്ടിക്കയറി. എന്നാല്‍ പാഡില്ലയുടെ അനുയായികള്‍ പുറത്തു വിട്ട വീഡിയോയില്‍ അദ്ദേഹത്തെ മുട്ടുകുത്തി നിര്‍ബന്ധിച്ച് മുറിക്ക് പുറത്ത് നിലത്ത് കിടത്തി പോലീസ് വിലങ്ങിട്ടു എന്നാണ് കാണുന്നത്. മെക്സിക്കന്‍ കുടിയേറ്റക്കാരുടെ മകനാണ് പാഡില്ല.

പിന്നീട് പാഡില്ല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത് ഒരു സെനറ്ററായ തനിക്ക് ഇതാണ് അവസ്ഥയെങ്കില്‍ മറ്റുളളവരുടെ കാര്യം എങ്ങനെ

ആയിരിക്കും എന്നാണ്. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകളോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന സെനറ്ററാണ് പാഡില്ല.

അതേ സമയം തന്റെ വാര്‍ത്താസമ്മേളനം തടസപ്പെടുത്തിയ നടപടി ശരിയല്ലെന്നാണ് നോയം പിന്നീട് വ്യക്തമാക്കിയത്. എന്നാല്‍

അലക്സ് പാഡില്ലയുടെ ഫോണ്‍ നമ്പര്‍ വാങ്ങിയതായും താമസിയാതെ ചര്‍ച്ചകള്‍ നടത്തുമെന്നും നോയിം വ്യക്തമാക്കി. കമലാ ഹാരിസ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാഡില്ലയെ സെനറ്ററായി തെരഞ്ഞെടുക്കുന്നത്.

Tags:    

Similar News