ഒരുദിവസം മുപ്പത് മുട്ട വച്ച് അഞ്ച് ദിവസം മുട്ട മാത്രം കഴിച്ച് യുവാവ്; 150 മുട്ട അകത്ത് ചെന്നപ്പോള്‍ ശരീരത്തില്‍ സംഭവിച്ചത് അവിശ്വസനീയം: മുട്ട കഴിക്കുന്നവരും ഒഴിവാക്കുന്നവരും അറിയാന്‍

Update: 2025-06-23 05:02 GMT

ഞ്ച് ദിവസം തുടര്‍ച്ചയായി മുട്ടയല്ലാതെ മറ്റൊരു ഭക്ഷണവും കഴിക്കാതിരുന്ന ഒരു വ്യക്തി അത് തന്റെ ശരീരത്തിലുണ്ടാക്കിയ അദ്ഭുതകരമായ മാറ്റങ്ങളെ കുറിച്ച് വിവരിക്കുകയാണ്. അമേരിക്കയിലെ ഓക്ലഹോമ നഗരത്തില്‍ താമസിക്കുന്ന ജോഷ്വ അല്ലര്‍ഡ് എന്ന 25 കാരനാണ് ഒരു ദിവസം 30 മുട്ട വീതം തുടര്‍ച്ചയായ അഞ്ച് ദിവസം കൊണ്ട് 150 മുട്ടകള്‍ തീര്‍ത്തത്. ഭക്ഷണക്രമവുമായി ബന്ധപ്പെട്ട അതിതീവ്രമായ ഒരു പരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് അയാള്‍ അതു ചെയ്തത്.

ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ടിപ്പുകള്‍ നല്‍കുന്ന ഒരു കണ്ടന്റ് ക്രിയേറ്റര്‍ ആയ അയാള്‍, ഈ പ്രക്രിയ മുഴുവന്‍ വീഡിയോയില്‍ ചിത്രീകരിച്ച് ഇക്കഴിഞ്ഞ ജൂണ്‍ 16 ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ആറ് മുട്ടകള്‍ വീതം അഞ്ച് തവണകളായാണ് ഇയാള്‍ അഞ്ചു ദിവസവും ഭക്ഷണം കഴിച്ചിരുന്നത്. മറ്റൊരു ഭക്ഷണവും സപ്ലിമെന്റുകളും ഇയാള്‍ കഴിച്ചിരുന്നില്ല. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ വളരെയധികം മെലിഞ്ഞു എന്നാണ് പറയുന്നത്. മാത്രമല്ല, പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് ഇയാള്‍ തന്റെ ഫോട്ടോ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

താന്‍ മരിച്ചില്ല, ഇപ്പോഴും ജീവിക്കുന്നു എന്നതിന് നന്ദിയുണ്ടെന്നാണ് ജോഷ്വാ, തന്റെ ചിത്രത്തിനു താഴെ വന്ന കമന്റുകള്‍ക്ക് മറുപടിയായി കുറിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട വിറ്റാമിന്‍ ഡി 3 പ്ലസ്, കെ സപ്ലിമെന്റുകള്‍ പോലും ഈ അഞ്ചു ദിവസം താന്‍ കഴിച്ചില്ല എന്നും അയാള്‍ പറഞ്ഞു. എന്നാല്‍, പലപ്പോഴും, ഓരോ തവണത്തെയും ഭക്ഷണം ആറ് മുട്ടകളില്‍ ഒതുക്കാന്‍ താന്‍ പാടുപെട്ടു എന്നും അയാള്‍ പറയുന്നുണ്ട്. മയക്കുമരുന്നിനെന്ന പോലെ മുട്ടയ്ക്ക് അടിമപ്പെടുകയാണോ എന്ന് ഭയക്കുകയും ചെയ്തു എന്നയാള്‍ പറയുന്നു.

മുട്ടതീറ്റി യജ്ഞം അവസാനിപ്പിച്ചെങ്കിലും ഇപ്പോഴും താന്‍ ധാരാളമായി മുട്ട കഴിക്കാറുണ്ടെന്നാണ് അയാള്‍ പറയുന്നത്. അതിലെ പോഷകമൂല്യങ്ങള്‍ ശരീരത്തിന് ഏറെ പ്രയോജനകരമാണെന്നും അയാള്‍ പറയുന്നു. എന്നിരുന്നാലും പ്രതിദിനം 30 മുട്ട തിന്നുന്നത് അത്ര നല്ല കാര്യമല്ലെന്നും അയാള്‍ പറയുന്നു. ആറ് മുട്ട പ്രാതലിനും നാല് മുട്ട അത്താഴത്തിനും കഴിക്കുന്നത് ഒരു വ്യക്തിക്കാവശ്യമായ ഊര്‍ജ്ജം നല്‍കുമെന്നും അയാള്‍ പറയുന്നു. എന്നാല്‍, മുട്ടയില്‍ മാത്രമായി ഭക്ഷണം ഒതുക്കിയാല്‍ സ്വാഭാവികമായി ക്രിയാറ്റിന്‍ ലഭിക്കുന്നത് ഇല്ലാതെയാകും.

മാംസപേശികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിലും, മസ്തിഷ്‌കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും ക്രിയാറ്റിന്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ക്രിയാറ്റിന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന മത്സ്യവും റെഡ് മീറ്റും കഴിക്കണമെന്നും ഇയാള്‍ നിര്‍ദ്ദേശിക്കുന്നു. സസ്യാഹാരിയാണെങ്കില്‍ സ്‌ട്രോബറി പോലുള്ള പഴങ്ങളും, മധുരക്കിഴങ്ങ് പോലുള്ള പച്ചക്കറികളും ധാരാളമായി കഴിക്കണം.

Tags:    

Similar News