കാമുകിയ്‌ക്കൊപ്പം ഒരുമിച്ച് താമസിക്കാൻ സ്വന്തമായി അപ്പാർട്ട്‌മെന്റ് വാങ്ങിച്ചു; പിന്നാലെ ആഹ്‌ളാദം പ്രകടിപ്പിക്കുന്നതിടെ കൈവിട്ട കളി; ബാക്‌ഫ്ളിപ്പ് അടിച്ചതും തറയിൽ തലയിടിച്ച് വീണ് 18കാരന് ദാരുണാന്ത്യം; കണ്ണീരോടെ കൂട്ടുകാർ

Update: 2025-07-04 09:31 GMT

ന്യൂ സൗത്ത് വെയ്‌ൽസ്: ജീവിതത്തിൽ സന്തോഷമുള്ള കാര്യങ്ങൾ നടക്കുമ്പോൾ ആളുകൾ പല രീതിയിലാണ് സന്തോഷം പ്രകടിപ്പിക്കുന്നത്. പക്ഷെ ചില അതിരുവിട്ട ആഘോഷങ്ങൾ വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. അങ്ങനെയൊരു സംഭവമാണ് ഓസ്‌ട്രേലിയയിൽ നടന്നിരിക്കുന്നത്. വാങ്ങിച്ച പുതിയ വീട്ടിൽ കരണംമറിഞ്ഞ് സന്തോഷം പ്രകടിപ്പിക്കുന്നതിനിടെ തലയിടിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം.

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌‌ലാൻഡിലെ ഗോൾഡ്‌ കോസ്റ്റിലാണ് സംഭവം നടന്നത്. സോണി ബ്ളണ്ടൽ എന്ന 18കാരനാണ് മരിച്ചത്. അടുത്തിടെയാണ് ന്യൂ സൗത്ത് വെയ്‌ൽസിലെ സെൻട്രൽകോസ്റ്റിൽ നിന്നും ക്വീൻ‌സ്‌ലാൻഡിലെ ഗോൾഡ് കോസ്റ്റിലേക്ക് സോണി താമസം മാറിയത്.

സോണിയ്‌ക്ക് ഇവിടെ പുതിയ ജോലി ലഭിച്ചിരുന്നു. ഇതോടൊപ്പം പുതിയ അപ്പാർട്ട്‌മെന്റും വാങ്ങിയതോടെ കാമുകിയ്‌ക്കൊപ്പം താമസം തുടങ്ങാം എന്ന അതീവ സന്തോഷത്തിലായിരുന്നു സോണി. ഇത് ആഘോഷിക്കാൻ ബാക്‌ഫ്ളിപ്പ് ചെയ്യുന്നതിനിടെയാണ് തലയിടിച്ച് അപകടം നടന്നത്. ജൂൺ 24നാണ് അപ്പാർട്ട്‌മെന്റിൽ വച്ച് അപകടം ഉണ്ടായത്. തുടർന്ന് സോണിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് തലയിൽ ശസ്‌ത്രക്രിയയും നടത്തി പക്ഷെ ഗുരുതര പരിക്ക് ഭേദമാകാതെ സോണി ബ്ളണ്ടൽ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

സോണിയുടെ സഹോദരി ഇസബെല്ല ക്രോമാക്‌ഹെ വിവരം സ്ഥിരീകരിച്ചു. ഒരുമാസം മുൻപ് മാത്രമാണ് ക്യൂൻസ്‌ലാൻഡിലേക്ക് മാറിയതെന്നും സോണിയുടെ വലിയ നേട്ടം ആയിരിന്നു വീട് സ്വന്തമാക്കിയതെന്നും സഹോദരി ഓർമ്മിച്ചു. 'വീട്ടിലെ ലിവിംഗ്‌ റൂമിൽ വച്ച് ബാക്‌ ഫ്ളിപ്പ് ചെയ്യുമ്പോൾ തലയിടിച്ചു. തുടർന്ന് തലവേദനയാണെന്ന് പറഞ്ഞ് അവൻ കിടക്കാൻ പോയി.ഉണർന്നെഴുന്നേറ്റ് ടോയ്‌ലറ്റിൽ പോയപ്പോൾ ഛർദ്ദിച്ചു.

പിന്നാലെ വന്ന് കിടന്നപ്പോൾ ബോധം പോയി. അവന്റെ ഉറ്റ സുഹൃത്തുക്കളാണ് ബോധമില്ലാത്ത നിലയിൽ അവനെ കണ്ടത്.' അവർ പറഞ്ഞു.തുടർന്ന് സുഹൃത്തുക്കൾ ക്വീൻസ്‌‌‌ലാൻഡ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളാവുകയായിരുന്നു. പിന്നീട് പക്ഷാഘാതം ഉണ്ടായതോടെ മരണം സംഭവിക്കുകയായിരുന്നു. യുവാവിന്റെ വിയോഗം കൂട്ടുകാർക്ക് ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.

Tags:    

Similar News