'നിന്റെ മകന് നീ ഇത്തരമൊരു വിധി എഴുതുമായിരുന്നോ? ഞങ്ങളും നിന്റെ മക്കള്‍ തന്നെയല്ലേ?' ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ജീവനൊടുക്കി; ഡോക്ടറാകാന്‍ കഴിയാത്തതിലുള്ള വേദനയിലാണ് മകന്‍ ജീവനൊടുക്കിയതെന്ന് കുടുംബം
ബെംഗളൂരു: ഡോക്ടറാകാനുളള ആഗ്രഹം നടക്കാത്തതില്‍ മനംനൊന്ത് ദൈവത്തിന് കത്തെഴുതിവെച്ച് യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ രാജന്ന നിര്‍സില്ല ജില്ലയിലാണ് സംഭവം. ഇരുപത്തിയഞ്ചുകാരനായ രോഹിത് ആണ് ജീവനൊടുക്കിയത്. ശിവഭക്തനാണ് ജീവനൊടുക്കിയ രോഹിത എന്ന് യുവാവ്. എം എസ് സി പൂര്‍ത്തിയാക്കി ബി.എഡിന് പഠിക്കുകയായിരുന്നു രോഹിത്. എന്നാല്‍ ഡോക്ടറാകണമെന്നതായിരുന്നു രോഹിതിന്റെ ആഗ്രഹം. അത് സാധിക്കാത്തതില്‍ യുവാവ് വല്ലാതെ അസ്വസ്ഥനായിരുന്നുവെന്ന് കുടുംബം പറയുന്നു.
ജീവിതത്തില്‍ ഒരുപാട് ശ്രമിച്ച് തളര്‍ന്നെന്നും ഇതാണ് തന്റെ വിധിയെന്നും കത്തെഴുതി ആത്മഹത്യ ചെയ്തത്. എംഎസ്സി പൂര്‍ത്തിയാക്കിയ യുവാവ് ബിഎഡിന് പഠിക്കുകയായിരുന്നു. എന്നാല്‍, ഡോക്ടറാവണമെന്നായിരുന്നു യുവാവിന്റെ ആഗ്രഹമെന്നും അത് നേടാന്‍ കഴിഞ്ഞില്ലെന്ന വേദനയാണ് മകനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബം പറഞ്ഞു.
യുവാവ് എഴുതി കുറിപ്പിലെ വരികള്‍ ഇങ്ങനെയായിരുന്നു
'ശിവാ, നിന്റെ എല്ലാ ജ്ഞാനവും ഉപയോഗിച്ച്, നീ എന്റെ വിധി ഇങ്ങനെയാണോ എഴുതിയത്? നിന്റെ സ്വന്തം മകനും നീ ഇതുതന്നെ എഴുതുമായിരുന്നോ? ഞങ്ങള്‍ നിന്റെ കുട്ടികളല്ലേ?' മരണത്തിന്റെ വേദനയേക്കാള്‍ വലുതാണ് ജീവിക്കുന്നതിന്റെ വേദന, പലതവണ ശ്രമിച്ച് ഞാന്‍ മടുത്തു. ഒരുപക്ഷേ അത് എന്റെ വിധിയായിരിക്കാം,' നല്ല ഹൃദയവും ശുദ്ധമായ മനസ്സുകളുമുള്ള പലരെയും കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ 'ശേഷിക്കുന്ന ആളുകളെ മറക്കുന്നതാണ് നല്ലതെന്നും കുറിപ്പില്‍ പറയുന്നു
രോഹിത് പലപ്പോഴും ജീവിതത്തില്‍ അസന്തുഷ്ടനായിരുന്നുവെന്നും, ഇത്തരത്തില്‍ ബുദ്ധിമുട്ടി ജീവിക്കുന്നതില്‍ വല്ലാതെ സ്ങ്കടപ്പെടുകയും ചെയ്തിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.