അന്ന് നാട്ടുകാരുടെ മുന്‍പില്‍ വച്ച് ചെവിക്കല്ലിന് അടികൊടുത്തു; ഇന്ന് കൈകൊടുത്തപ്പോള്‍ അവഗണിച്ച് അപമാനിച്ചു; ഡോറും ബൂട്ടും അടക്കും മുന്‍പ് പറന്ന് വാഹനവ്യൂഹം: 25 വയസ്സ് കൂടുതലുള്ള സ്ത്രീയെ മിന്നുകെട്ടിയ ഫ്രഞ്ച് പ്രസിഡന്റിന് നാണക്കേട് ബാക്കി

Update: 2025-07-09 03:27 GMT

പാരീസ്: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണിന് പുത്തരിയില്‍ തന്നെ കല്ലു കടിച്ച അനുഭവമായി. വിമാനത്തില്‍ നിന്നിറങ്ങാന്‍ ഭാര്യയെ സഹായിക്കാനായി നീട്ടിയ കൈ ഭാര്യ ബ്രൈറ്റി നിരാകരിച്ചത് എല്ലാവരുടെയും മുന്‍പില്‍. ഫ്രഞ്ച് രാഷ്ട്രത്തലവനെയും പ്രഥമ വനിതയെയും സ്വീകരിക്കാന്‍ പടിഞ്ഞാറന്‍ ലണ്ടനിലെ റോയല്‍ എയര്‍ ഫോഴ്സിന്റെ നോര്‍ട്ട്‌ഹോള്‍ട്ട് വിമാനത്താവളത്തില്‍ വെയ്ല്‍സ് രാജകുമാരനും രാജകുമാരിയും എത്തിയിരുന്നു. ചാള്‍സ് രാജാവിനെ പ്രതിനിധീകരിച്ചെത്തിയ രാജകുമാരന്റെയും രാജകുമാരിയുടെയും സമീപത്തേക്ക് നടക്കുന്നതിനിടയിലായിരുന്നു ഭാര്യയെ സഹായിക്കാനായി മാക്രോണ്‍ കൈ നീട്ടിയത്.

എന്നാല്‍, അത് അവഗണിച്ച്, ഏണിയുടെ വശത്തുള്ള ഹാന്‍ഡ് റെയിലില്‍ പിടിച്ചാണ് അവര്‍ താഴേക്ക് ഇറങ്ങിയത്. ഇതോടെ മാക്രോണിന് അപമാനിതനായി കൈകള്‍ താഴേക്ക് ഇടേണ്ടി വന്നു. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിക്കാനായി ഫ്രഞ്ച് പ്രസിഡണ്ട് കാറില്‍ കയറി. അപ്പോഴും ഭാര്യ, പ്രസിഡണ്ടിനോട് സംസാരിക്കാതെ ഫോണില്‍ നോക്കി ഇരിക്കുകയായിരുന്നു. മെയ് മാസത്തില്‍ വിയറ്റ്‌നാമില്‍ വെച്ച് വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ ഭര്‍ത്താവിന്റെ മുഖം രണ്ട് കൈകളും വെച്ച് തള്ളിമാറ്റിയും ബ്രൈറ്റി, മാക്രോണിനെ അപമാനിച്ചിരുന്നു.

അത് ഒരു കുട്ടിക്കളി മാത്രമായി പ്രസിഡണ്ട് അവഗണിച്ചെങ്കിലും, ഫ്രാന്‍സില്‍ അത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. പ്രസിഡണ്ടിന്റെ ഭാര്യ അടിച്ചതാണോ എന്ന് വരെ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ 11.30 ഓടെ ബ്രിട്ടനിലെത്തിയ ഫ്രഞ്ച് പ്രസിഡണ്ടിനെയും പത്‌നിയെയും, വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും ചേര്‍ന്ന് സ്വീകരിച്ചു. പിന്നീട് അവരെ രാജാവിനെയും കാമില രാജ്ഞിയേയും കാണുന്നതിനായി വിന്‍ഡ്‌സറിലേക്ക് ആനയിച്ചു. അവിടെ രാജാവും രാജ്ഞിയും അതിഥികള്‍ക്ക് ഔപചാരികമായ സ്വീകരണം നല്‍കി.

വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നും യാത്ര തിരിക്കുമ്പോഴും വിചിത്ര സംഭവങ്ങളാണ് അരങ്ങേറിയത്. ഫ്രഞ്ച് പ്രസിഡണ്ടിന്റെ പ്രതിനിധികളെത്തിയ വാഹനവ്യൂഹം വാതിലുകളും ബൂട്ടും അടയ്ക്കാതെയാണ് യാത്ര തിരിച്ചത്. വളരെ ധൃതി ഉള്ളതുപോലെയായിരുന്നു പ്രതിനിധി സംഘത്തിന്റെ പെരുമാറ്റം. കൊട്ടാരത്തില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ വാതിലുകളും ബൂട്ടും അടക്കാന്‍ വിട്ടുപോയതോടെ ലഗേജുകള്‍ കൊട്ടാരമുറ്റത്താകെ വീണു. അത് പെറുക്കിയെടുക്കാന്‍ അവര്‍ വാനില്‍ നിന്നും ഇറങ്ങിയതോടെ ഒരു സിനിമയിലെ കോമഡി രംഗത്തെ ഓര്‍മ്മിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടെ നടന്നത്. ഒരാള്‍, യാത്ര തിരിച്ച വാനിനു പുറകെ ഓടുന്ന കാഴ്ചയും കാണാമായിരുന്നു.

അതേസമയം, ഭര്‍ത്താവിനോടുള്ള അവഗണന പിന്നീടും ബ്രൈറ്റി മാക്രോണ്‍ തുടര്‍ന്നു. അവര്‍ക്കിടയില്‍ എന്തോ ഉരുകിത്തീരാന്‍ ഉള്ളതുപോലെ എന്നായിരുന്നു ഒരു ബോഡി ലാംഗ്വേജ് എക്സ്പര്‍ട്ട് പ്രതികരിച്ചത്. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായപ്പോഴെല്ലാം, തങ്ങളുടെ ബന്ധത്തില്‍ ഏതെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ മാക്രോണ്‍ നിരാകരിച്ചിരുന്നു. മാരോണിന് 47 വയസ്സും ഭാര്യയ്ക്ക് 72 വയസ്സുമാണ്. 2007 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

Tags:    

Similar News