എയര്‍ ഇന്ത്യ അപകടത്തിന് ശേഷം വിമാനത്തില്‍ പറക്കാന്‍ പേടിയോ? കൂളായി എങ്ങനെ യാത്ര ചെയ്യാം? എപ്പോഴാണ് യാത്ര ചെയ്യാന്‍ ഏറ്റവും നല്ല സമയം? എവിടെയാണ് സീറ്റ് ബുക്ക് ചെയ്യേണ്ടത്? പേടി മാറ്റാന്‍ പൈലറ്റുമാരോട് സംസാരിക്കാന്‍ കഴിയുമോ? ടിപ്‌സുമായി ഒരു പൈലറ്റ്
വിമാനത്തില്‍ പറക്കാന്‍ പേടിയോ?
ലോകത്തെ നടുക്കിയ നിരവധി വിമാനാപകടങ്ങളാണ് ഈ അടുത്ത നാളുകളിലെല്ലാം ഉണ്ടായിരിക്കുന്നത്. പതിവായി വിമാനയാത്ര നടത്താറില്ലാത്ത പലര്‍ക്കും ഇപ്പോള്‍ വിമാനയാത്ര നടത്താന്‍ പേടിയാണ് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ എങ്ങനെ ടെന്‍ഷന്‍ ഇല്ലാതെ യാത്ര ചെയ്യാം എന്നതിനെ കുറിച്ച് ചില ടിപ്സുമായി എത്തുകയാണ് ഒരു പൈലറ്റ്.
യാത്ര ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ സമയം, ഏത് സീറ്റ് തിരഞ്ഞെടുക്കണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. പൈലററായ ക്യാപ്റ്റന്‍ ക്രിസും ഭാര്യ ലോറിയും അവരുടെ യൂട്യൂബ് ചാനലായ 'ട്രാവല്‍ ടിപ്സ് ബൈ ലോറി'യിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. എപ്പോഴാണ് വിമാനയാത്ര നടത്താന്‍ ഏറ്റവും അനുയോജ്യമായ സമയം എന്ന് പലരും ചോദിക്കാറുണ്ട്. ക്രിസ് പറയുന്നത് പകല്‍ ചൂടാകുന്നതിന് മുമ്പ്, അന്തരീക്ഷം പൊതുവെ തണുപ്പുള്ളതും പ്രക്ഷുബ്ധമല്ലാത്തതുമായതിനാല്‍, അതിരാവിലെയാണ് പറക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം എന്നാണ്.
പറന്നുയരുമ്പോഴും പറക്കലിലുടനീളവും ബമ്പുകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ അപേക്ഷിച്ച് മുന്‍വശത്തോ ചിറകുകള്‍ക്ക് മുകളിലോ സീറ്റുകള്‍ ബുക്ക് ചെയ്യാനാണ് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നത്. കാരണം അവിടെ ടര്‍ബുലന്‍സ് അഥവാ പ്രക്ഷുബ്ധത കുറവാണ്. പല എയര്‍ലൈനുകളിലും ഇപ്പോള്‍ അവിടെ ഇരിക്കാന്‍ അധിക ചിലവ് വരുമെന്ന കാര്യം ഉറപ്പാണ്.
എന്നാല്‍ ഇവിടെ മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ സ്വസ്്ഥമായി ഇരിക്കാം എന്നാണ് ക്രിസ് പറയുന്നത്. മറ്റൊരു പ്രധാന നിര്‍ദ്ദേശം നിങ്ങള്‍ക്ക് പൈലറ്റുമാരോട് സംസാരിക്കാന്‍ കഴിയുമോ എന്ന് ചോദിക്കുക എന്നതാണ്. നിങ്ങള്‍ വിമാനയാത്രയെ ഉത്ക്കണ്ഠയോടെ കാണുന്ന ഒരു വ്യക്തിയാണെങ്കില്‍ അക്കാര്യം പൈലറ്റുമാരോട് തുറന്നു പറയുക. പല പൈലറ്റുമാരും നിങ്ങള്‍ സമാധാനമായിട്ടിരിക്കാന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ മടിക്കാത്തവരാണ്. അത് കൊണ്ട് തന്നെ ഇക്കാര്യം ചോദിക്കാന്‍ ലജ്ജിക്കേണ്ട ആവശ്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരു വിമാന യാത്രക്കാരന്‍ സമൂഹ മാധ്യമത്തില്‍ എഴുതിയത് യാത്രക്കിടയിലെ വിമാനത്തിലെ കുലുക്കവും മറ്റും കാരണം
താന്‍ പരിഭ്രാന്തനായി എന്നും എന്നാല്‍ ലോറിയുടെ വീഡിയോ തന്നെ ശരിക്കും സഹായിച്ചു എന്നുമാണ്. വിമാന ജീവനക്കാരോടും താന്‍ ഇക്കാര്യം വെളിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. അമേരിക്കയിലെ ന്യൂ ഓര്‍ലിയാന്‍സില്‍ നിന്നുള്ള 63 കാരനായ സ്റ്റീവ് ഷ്രൈബര്‍ എന്ന പൈലറ്റും ഇത്തരത്തില്‍ ഉപദേശങ്ങള്‍ നല്‍കുന്ന വ്യക്തിയാണ്. പതിനൊന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം 60 വ്യത്യസ്ത വിമാനങ്ങളിലായി 5,860 മണിക്കൂര്‍ ആകാശത്ത് ചെലവഴിച്ചിട്ടുണ്ട്.