റഷ്യയുടെ കിഴക്കന്‍ തീരത്തുണ്ടായത് റിട്ചര്‍ സ്‌കെയിലില്‍ തീവ്രത എട്ടു രേഖപ്പെടുത്തിയ വമ്പന്‍ ഭൂകമ്പം; ചലനമുണ്ടായത് ജപ്പാനില്‍ നിന്നും 250 കിമീ അകലെ; ജപ്പാനിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ്; ഭൂചലനമുണ്ടായത് കടലില്‍ 19കിമീ ആഴത്തില്‍; സമീപ സ്ഥലത്തെല്ലാം ജാഗ്രത
മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലനം. 8 തീവ്രത രേഖപ്പെടുത്തി. ജപ്പാനിലും യുഎസിലും സുനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂചലനം. നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം. ഈ സാഹചര്യത്തിലാണ് സുനാമി മുന്നറിയിപ്പ്.
അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകളുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായി. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇത്രയും വലിയ ഭൂചലനം സുനാമി ഉണ്ടാക്കാനുള്ള സാധ്യതയുള്ളതാണ്. അതുകൊണ്ട് തീരത്ത് നിന്നും ജനങ്ങളെ ഒഴുപ്പിക്കും. പരമാവധി ആള്‍നാശം കുറയ്ക്കാനാണ് ശ്രമം.
കിഴക്കന്‍ പെട്രോപാവ്ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. 19 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവം. ഭൂചലനത്തിന് പിന്നാലെയാണ് അലാസ്‌ക ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ യുഎസ് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കിയത്. ഹവായിലും സുനാമി ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. യുഎസ്ജിഎസ് റിപ്പോര്‍ട്ട് പ്രകാരം, റഷ്യയിലെ കംചട്ക പെനിന്‍സുലയുടെ കിഴക്ക് ഭാഗത്ത്, പെട്രോപാവ്ലോവ്‌സ്‌കില്‍ നിന്ന് ഏകദേശം 136 കിലോമീറ്റര്‍ ദൂരെയാണ് ഭൂകമ്പം ഉണ്ടായത്.