15 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ചു; സഭാ പ്രബോധനങ്ങള്‍ക്കും ജപമാലയ്ക്കും ഓണ്‍ലൈനിലൂടെ പ്രചാരം നല്‍കിയ ബാലന്‍; കാര്‍ലോ അക്യൂട്ടിസ് വിശുദ്ധനായപ്പോള്‍

Update: 2025-09-08 04:12 GMT

വത്തിക്കാന്‍: പതിനായിരങ്ങളെ സാക്ഷിയാക്കി ലെയോ പതിനാലാമന്‍ മാര്‍പ്പാപ്പ കാര്‍ലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. 15 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് കംപ്യൂട്ടറിനെയും സാമൂഹ്യമാധ്യമങ്ങളെയും ആത്മീയതയുമായി ബന്ധിപ്പിച്ച് സഭാ പ്രബോധനങ്ങള്‍ക്കും ജപമാലയ്ക്കും ഓണ്‍ലൈനിലൂടെ പ്രചാരം നല്‍കിയ ബാലനെയാണ് പോപ്പ് വിശുദ്ധരുടെ നിരയിലേക്ക് ഉയര്‍ത്തിയത്. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കംപ്യൂട്ടര്‍ പ്രതിഭകൂടിയാണ് കാര്‍ലോ. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും.

മില്ലേനിയല്‍ വിശുദ്ധനെന്ന് അറിയപ്പെടുന്ന കാര്‍ലോയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് പതിനായിരക്കണക്കിന് ചെറുപ്പക്കാരാണ് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്ന് ഒഴുകിയെത്തിയത്. നിങ്ങളെല്ലാവരും, നാമെല്ലാവരും ഒരുമിച്ച്, വിശുദ്ധരാകാന്‍ വിളിക്കപ്പെട്ടവരാണ്. സ്വര്‍ഗ്ഗം എപ്പോഴും നമ്മളെ കാത്തിരിക്കുന്നു. നാളെയെ സ്നേഹിക്കുക എന്നാല്‍ ഇന്ന് നമ്മളാല്‍ കഴിയുന്ന ഏറ്റവും മികച്ചത് നല്‍കുക എന്നതാണെന്നാണ് കാര്‍ലോ എപ്പോഴും പറയുമായിരുന്നത്. പുതിയ വിശുദ്ധര്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്, നമ്മുടെ ജീവിതം പാഴാക്കാതെ, അവയെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാനുള്ള ഒരു ക്ഷണമാണ് എന്നാണ് പോപ്പ് ലെയോ അഭിപ്രായപ്പെട്ടത്.

ധാരാളം സിനിമകള്‍ കാണുമായിരുന്ന ഫുട്‌ബോളും കളിയും വീഡിയോ ഗെയിമുകളും ഇഷ്ടപ്പെട്ടിരുന്ന കാര്‍ലോയെ സൈബര്‍ ലോകത്തെ അപ്പസ്‌തോലന്‍, ദൈവത്തിന്റെ ഇന്‍ഫ്ലുവന്‍സര്‍ എന്നിങ്ങനെയാണ് വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ അസീസിയിലാണ് ഈ 15-കാരന്റെ ശവകുടീരമുള്ളത്. ചില്ലുകൂട്ടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള കാര്‍ലോയുടെ ഭൗതികദേഹം കാണാന്‍ ഓരോ വര്‍ഷവും വലിയ തോതിലുള്ള വിശ്വാസികളാണ് എത്താറുള്ളത്. ്. 15 വര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് വളരെ ചെറിയ പ്രായത്തിനുള്ളില്‍ തന്നെ കാര്‍ലോ കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ വിശുദ്ധരുടെ നിരയിലേക്ക് എത്തുന്ന ആദ്യ കമ്പ്യൂട്ടര്‍ പ്രതിഭകൂടിയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രായം കുറഞ്ഞ വിശുദ്ധനും. സാങ്കേതിക വിദ്യയെ ആത്മീയതയുമായി ബന്ധിപ്പിച്ച കാര്‍ലോ വിശ്വാസപ്രചാരണം ആധുനികമാക്കി പുതുതലമുറയെ ക്രിസ്തീയ വിശ്വാസത്തിലേക്ക് ഉറപ്പിച്ചു.

ഒരു കൈയില്‍ ജപമാലയും മറുകൈയില്‍ കീബോര്‍ഡുമായി ആത്മീയ പ്രചാരണത്തില്‍ പുതുതലമുറയ്ക്ക് കാര്‍ലോ മാതൃകയായി. പതിനൊന്നാം വയസില്‍ കാര്‍ലോ ഒരു വെബ്സൈറ്റ് ഉണ്ടാക്കി സഭ അംഗീകരിച്ച അത്ഭുതങ്ങളെ അതില്‍ രേഖപ്പെടുത്താന്‍ ആരംഭിച്ചു. ഈ വെര്‍ച്ച്വല്‍ മ്യൂസിയത്തില്‍ 136 അത്ഭുതങ്ങളാണ് മരണത്തിന് മുമ്പായി കാര്‍ലോ രേഖപ്പെടുത്തിയത്. 1991 മേയ് മൂന്നിന് ലണ്ടനിലെ ഇംഗ്ലണ്ടില്‍ ആഡ്രിയ അക്യൂട്ടിസിന്റൈയും ആന്റോണിയോ സാല്‍സനോയുടെയും മകനായാണ് കാര്‍ലോയുടെ ജനനം. കാര്‍ലോസ് ജനിച്ച് വൈകാതെ 1991 സെപ്റ്റംബറില്‍ തന്നെ കുടുംബം ഇറ്റലിയിലേക്ക് താമസം മാറി. 2006 ഒക്ടോബര്‍ ഒന്നിനാണ് കാര്‍ലോയുടെ തൊണ്ടയില്‍ ചെറിയ തടസം അനുഭവപ്പെടുന്നത്. വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദം ആണെന്ന് സ്ഥിരീകരിച്ചു.

പത്ത് ദിവസത്തിനുള്ളില്‍ വടക്കന്‍ ഇറ്റലിയിലെ ഒരു ആശുപത്രിയില്‍ വെച്ച് കാര്‍ലോ മരണത്തിന് കീഴടങ്ങുകയായിരുന്നു. 2020-ല്‍ കാര്‍ലോയുടെ ഓര്‍മ്മദിനമായ ഒക്ടോബര്‍ 12 ആണ് സഭ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. അപൂര്‍വ്വമായ പാന്‍ക്രിയാസ് രോഗം ബാധിച്ച ബാലന് കാര്‍ലോയുടെ മധ്യസ്ഥതയാല്‍ രോഗം മാറിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകരിച്ചതോടെ കാര്‍ലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയായിരുന്നു. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ അമ്മ കാര്‍ലോയുടെ ശവകുടീരത്തിലെത്തി മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.

ഇവരുടെ സാക്ഷ്യവും മാര്‍പാപ്പ അംഗീകരിച്ചതോടെയാണ് കാര്‍ലോ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടത്. ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന അക്യൂട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം, ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായതോടെ മാറ്റിവെക്കുകയായിരുന്നു.

Tags:    

Similar News