എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗണ്‍ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനില്‍ ആന്തരികമായുണ്ടാകുന്ന തീ; ടെയില്‍ പൈപ്പ് ഫയര്‍: ഡല്‍ഹിയില്‍ സ്‌പൈസ് ജെറ്റ് തിരിച്ചിറങ്ങിയത് ഈ സംശയം കാരണം

Update: 2025-09-11 12:00 GMT

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം വൈകാന്‍ കാരണം ടെയില്‍ പൈപ്പ് തീപിടിത്തമുണ്ടായതായ സംശയം്. കാഠ്മണ്ഡുവിലേക്ക് പോകുന്ന വിമാനത്തിലാണ് തീപിടിത്തമുണ്ടായതായി സംശയിക്കുന്നത്. തുടര്‍ന്ന് വിമാനം ബേയിലേക്ക് തിരിച്ചുപറന്നു. എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോഴോ ഷട്ട്ഡൗണ്‍ ചെയ്യുമ്പോഴോ ഒരു വിമാനത്തിന്റെ ജെറ്റ് എഞ്ചിന്റെ ഹോട്ട് സെക്ഷനില്‍ ആന്തരികമായുണ്ടാകുന്ന തീയാണ് ടെയില്‍ പൈപ്പ് ഫയര്‍.

ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് സര്‍വീസ് നടത്താനിരുന്ന എസ്ജി 041 എന്ന ഫ്‌ലൈറ്റ് ബോയിംഗ് 737-8 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. ഷെഡ്യൂള്‍ ചെയ്തിരുന്ന സമയത്തേക്കാള്‍ നാല് മണിക്കൂര്‍ വൈകിയാണ് വിമാനം പുറപ്പെട്ടതെന്നാണ് വിവരം. പുലര്‍ച്ചെയായിരുന്നു വിമാനം സര്‍വീസ് നടത്തേണ്ടിയിരുന്നത്. സ്‌പൈസ്‌ജെറ്റ് വിമാനത്തിന്റെ ടെയില്‍പൈപ്പ് തീപിടുത്തം ഉണ്ടായതായി സംശയം റിപ്പോര്‍ട്ട് ചെയ്തതോടെ ബേയിലേക്ക് മടങ്ങുകയായിരുന്നു.

കോക്ക്പിറ്റില്‍ മുന്നറിയിപ്പുകളോ സൂചനകളോ ലഭിച്ചില്ലെങ്കിലും സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൈലറ്റ് വിമാനം തിരിച്ചിറക്കുകയായിരുന്നു. വിമാനം വിശദമായ എന്‍ജിനീയറിംഗ് പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും അതില്‍ തകരാര്‍ കണ്ടെത്തിയില്ലെന്നും എയര്‍ലൈന്‍ അറിയിച്ചു. വിമാനത്തില്‍ എത്ര യാത്രക്കാരുണ്ടായിരുന്നു എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Tags:    

Similar News