എന്റെ ബാഗിൽ ബോംബ് ഉണ്ടേ..ഇപ്പോ പൊട്ടിത്തെറിക്കും..!!; ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാൻ സീറ്റുകളിൽ സമാധാനമായിരുന്ന യാത്രക്കാർ; പെട്ടെന്ന് മദ്യപിച്ച് ലക്കുകെട്ട ഒരു സ്ത്രീയുടെ മോശം പെരുമാറ്റം; കാൽ നിലത്തുറയ്ക്കാതെ മുഴുവൻ ബഹളം; ഒടുവിൽ പോലീസിന്റെ വരവിൽ ആശ്വാസം; ദൃശ്യങ്ങൾ പുറത്ത്
അമേരിക്കയില്‍ ഒരു വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവതിയെ പോലീസ് ബലം പ്രയോഗിച്ച് പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം നടന്നത്. നിന്ന് തന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനോട് മദ്യപിച്ച ഒരു സ്ത്രീ മുരളിക്കൊണ്ട് പ്രതികരിച്ചു. ചൊവ്വാഴ്ച രാവിലെ നാഷ്വില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കൊളറാഡോയിലെ ഡെന്‍വറിലേക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന വിമാനത്തിലാണ് ഒരു യാത്രക്കാരി മദ്യപിച്ച് നിയന്ത്രണം വിട്ട് പെരുമാറിയത്.
തവിട്ട് നിറമുള്ള നീളന്‍ കൈയുള്ള ഷര്‍ട്ട് ധരിച്ച സ്ത്രീയുടെ വീഡിയോ, അവരുടെ പിന്‍നിരയില്‍ ഇരുന്ന മറ്റൊരു യാത്രക്കാരി ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. വിമാനത്തില്‍ നിന്ന് തന്നെ വലിച്ചിഴയ്ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനോട് മദ്യപിച്ച യാത്രക്കാരി അലറിവിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇക്കാര്യം ചിത്രീകരിച്ച ജൂലിയ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞത് മദ്യിപിച്ച് ലക്കുകെട്ട സ്ത്രീ വിമാനം പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ്. തന്റെ ബാഗില്‍ ഒരു ബോംബ് ഉണ്ടെന്നും അവര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വിമാനത്തില്‍ കയറുന്ന സമയത്ത് തന്നെ ഈ സ്ത്രീ മദ്യലഹരിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതായും അവര്‍ വ്യക്തമാക്കിയിരുന്നു. വീഡിയോയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ത്രീയുടെ അടുത്തേക്ക് നടന്ന് അവരുടെ കൈയില്‍ പിടിച്ച് വരൂ നമുക്ക് പോകാം എന്ന് പറയുന്നതതായി കേള്‍ക്കാം. പോലീസുകാരന്‍ സീറ്റില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ആ സ്ത്രീ കൈകള്‍ പിറകിലേക്ക് വലിക്കുന്നതായും കാണാം. അതിനിടയിലാണ് വിമാനം ഇപ്പോള്‍ പൊട്ടിത്തെറിക്കും എന്ന് അവര്‍ ഉറക്കെ അലറി വിളിക്കുന്നത്. ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അവരെ തൂക്കിയെടുത്ത് വാതിലിനടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ഇവരെ വിമാനത്തിന് പുറത്താക്കിയതിന് പിന്നാലെ എല്ലാ യാത്രക്കാരും കൈയ്യടിക്കുകയായിരുന്നു. ഈ യാത്രക്കാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യം ഇപ്പോഴു വ്യക്തമല്ല. സ്ത്രീയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയെന്നും അവരുടെ ഭീഷണി അവിശ്വസനീയമാണെന്ന് കണക്കാക്കുന്നതായും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു.
ഏതായാലും യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തിയതിന് ശേഷം വീണ്ടും യാത്രക്കാരുമായി വിമാനം ഡെന്‍വറിലേക്ക് യാത്ര തിരിക്കുകയായിരുന്നു. സാഹചര്യം കാര്യക്ഷമമായി കൈകാര്യം ചെയ്തതിന് നിരവധി ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ പോലീസ് ഉദ്യോഗസ്ഥനെ പ്രശംസിച്ചു. ്അദ്ദേഹത്തിന്റെ ശമ്പളം വര്‍ദ്ധിപ്പിക്കണം എന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു.