ഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കി മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിന് തീവണ്ടിയില്‍ വന്നിരുന്ന ചിറയിന്‍കീഴുകാരി; ഓടുന്ന തീവണ്ടിയില്‍ ചാടിക്കയറാനുള്ള ശ്രമം പിഴച്ചു; അതിവേഗം വീട്ടിലെത്താനുള്ള മനസ്സ് ദുരന്തം എത്തിച്ചു; അഹല്യ വേദനിപ്പിക്കുന്ന ഓര്‍മ്മ; ആ സുഹൃത്തിന്റെ കൈയ്യും രക്ഷയായില്ല

Update: 2025-10-14 01:48 GMT

തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍തെന്നിവീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം ഉണ്ടായത് ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ ചാടി കയറാനുള്ള ശ്രമത്തിനിടെ. തീവണ്ടിയില്‍ ചാടി കയറുന്നത് പാടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ദുരന്തം.

ചിറയിന്‍കീഴ് ചെറുവള്ളിമുക്ക് പറയത്തകോണം കിഴുവില്ലം സ്നേഹ തീരം വീട്ടില്‍ എം.ജി.ബിനുവിന്റെയും സന്ധ്യയുടെയും മകള്‍ അഹല്യയാണ് (24) മരണം നാടിലാകെ ദുഖമായി മാറുകായാണ്. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. മുന്നോട്ടെടുത്ത കോട്ടയം നാഗര്‍കോവില്‍ പാസഞ്ചറില്‍ ചാടിക്കയറിയപ്പോള്‍ കാല്‍തെന്നി വീഴുകയായിരുന്നു. അതിവേഗം വീട്ടില്‍ എത്താന്‍ വേണ്ടിയായിരുന്നു ഈ ശ്രമം.

അഹല്യ രക്ഷിക്കാന്‍ സുഹൃത്ത് ശ്രമിച്ചിരുന്നു. അഹല്യ വീണ ഉടനെ ഫ്ലാറ്റ് ഫോമില്‍ നിന്ന സുഹൃത്ത് താഴെ വീഴാതെ കൈകൊണ്ട് താങ്ങിനിറുത്തിയെങ്കിലും, തലയുടെ പുറകുവശം ട്രെയിനിന്റെ പടിയില്‍ ഇടിക്കുകയായിരുന്നു. സുഹൃത്തിനോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ ആവശ്യപ്പെട്ട ശേഷം സഹോദരനെ അറിയിക്കാന്‍ അഹല്യ ഫോണ്‍ നമ്പരും നല്‍കി.ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അഹല്യയെ രക്ഷിക്കാനായില്ല.

തലയിലുണ്ടായ ക്ഷതമാണ് മരണകാരണം. തമ്പാനൂരില്‍ യു.പി.എസ്.സിയുടെ കോച്ചിംഗ് സെന്ററിലെ വിദ്യാര്‍ത്ഥിയായിരുന്നു. ക്ലാസ് കഴിഞ്ഞ് ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.സഹോദരന്‍:ആദിത്യന്‍. സംസ്‌കാരം നടന്നു. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 2.50-നാണ് അപകടമുണ്ടായത്.

തിരുവനന്തപുരത്തെ യുപിഎസ്സി പരിശീലനകേന്ദ്രത്തില്‍ പഠനം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങാനായി തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. .ഫൊറന്‍സിക് സയന്‍സ് എംഎസ്സി പഠനം പൂര്‍ത്തിയാക്കിയ അഹല്യ മത്സരപരീക്ഷകള്‍ക്കുള്ള പരിശീലനത്തിലായിരുന്നു.

Tags:    

Similar News