രാവിലെ സിമ്പ പ്രദേശത്തെ നടുക്കി ഉഗ്ര ശബ്ദവും പൊട്ടിത്തെറിയും; ഓടിയെത്തിയ നാട്ടുകാർ കണ്ടത് അതിഭീകര കാഴ്ച; കെനിയയെ നടുക്കിയ ആ വിമാന ദുരന്തത്തിൽ മരിച്ചവരിലേറെയും വിനോദസഞ്ചാരികൾ; ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിൽ വെന്ത് മൃതദേഹങ്ങൾ; അപകട കാരണം വ്യക്തമാക്കാതെ അധികൃതർ; കണ്ണീരോടെ ഉറ്റവർ
നെയ്‌റോബി: കെനിയയിലെ ക്വാലെ കൗണ്ടിയിൽ ഒരു ചെറുവിമാനം തകർന്നു വീണ് 12 പേർ മരണപ്പെട്ടതായി റിപ്പോർട്ടുകൾ. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ടിസിംബ ഗോലിനിയിൽ ഈ ദാരുണമായ സംഭവം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ സ്ഥിരീകരിച്ചു.
രാവിലെ സിമ്പ പ്രദേശത്തെ നടുക്കി ഉഗ്ര ശബ്ദവും പൊട്ടിത്തെറിയും കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത് അതിഭീകര കാഴ്ച തന്നെയായിരിന്നു. കെനിയയെ നടുക്കിയ ആ വിമാന ദുരന്തത്തിൽ മരിച്ചവരിലേറെയും വിനോദസഞ്ചാരികളാണ്. ഒട്ടും തിരിച്ചറിയാൻ പറ്റാത്ത രീതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾ സംഭവം അറിഞ്ഞ് ആശുപത്രിയിലേക്ക് പോയിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രങ്ങളായ ദിയാനിയിൽ നിന്ന് കിച്‌വ ടെംബോയിലേക്ക് യാത്ര തിരിച്ച 5Y-CCA എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്തേക്ക് ഉടൻതന്നെ പോലീസ്, അഗ്നിശമന സേന, മറ്റ് അടിയന്തര സേനാ വിഭാഗങ്ങൾ എന്നിവരെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തകർന്ന വിമാനത്തിന്റെ ഭാഗങ്ങളിൽ നിന്ന് തീ പടർന്നുപിടിച്ചതിന്റെയും മറ്റ് നാശനഷ്ടങ്ങളുടെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രാഥമിക നിഗമനങ്ങളിൽ മോശം കാലാവസ്ഥ അപകടത്തിലേക്ക് നയിച്ച ഒരു ഘടകമായിരിക്കാം എന്ന് സൂചനകളുണ്ട്. വിശദമായ അന്വേഷണങ്ങൾക്ക് ശേഷം മാത്രമേ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
ഈ ദുരന്തം കെനിയയിലെ വിനോദസഞ്ചാര മേഖലയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങൾക്കിടയിൽ വിമാന സർവ്വീസുകൾ സാധാരണയായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഇത്തരത്തിലുള്ള അപകടങ്ങൾ സഞ്ചാരികളുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
കൂടുതൽ അന്വേഷണങ്ങൾക്കും സുരക്ഷാ നടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതർക്ക് ഈ സംഭവം ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്നു. സംഭവത്തിന്റെ പൂർണ്ണമായ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വിവരങ്ങൾ പുറത്തുവരും.