വിമാന യാത്ര ഇനി ബോറടിക്കില്ല; എക്കണോമി ക്ലാസില്‍ അടക്കം സകല യാത്രക്കാര്‍ക്കും ഹൈ സ്പീഡ് ഇന്റര്‍നെറ്റ് ഉറപ്പിക്കാന്‍ വിമാന കമ്പനികള്‍ തമ്മില്‍ മത്സരം തുടങ്ങി; അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടീഷ് എയര്‍വേസ് തുടക്കമിടുന്നത് പുതിയ വിപ്ലവത്തിന്
ലണ്ടന്‍: തങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അധികം താമസിയാതെ സ്റ്റാര്‍ലിങ്ക് കണക്റ്റിവിറ്റി ലഭ്യമാക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അറിയിച്ചു. മറ്റ് സാധാരണ ഭൂസമീപ ഉപഗ്രഹങ്ങളേക്കാള്‍ ഭൂമിയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഉപഗ്രഹ സഞ്ചയം വഴി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്ന വൈഫൈ സേവനദാതാവാണ് സ്റ്റാര്‍ലിങ്ക്. ഒറ്റപ്പെട ഇടങ്ങളില്‍ പോലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം നല്‍കാന്‍ ഇതുവഴിയാകും. അടുത്ത വര്‍ഷം മുതലായിരിക്കും ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനങ്ങളില്‍ ഇത് ലഭ്യമാക്കുക.
എല്ലാ ഉപഭോക്താക്കള്‍ക്കും അതിവേഗ വൈ ഫൈ സംവിധാനം ലഭ്യമാക്കും. ഇത് ഉപയോഗിച്ച് വീഡിയോ സ്ട്രീം ചെയ്യുന്നതിനും, ജോലികള്‍ തീര്‍ക്കുന്നതിനും ഒന്നിലധികം ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് പ്രവര്‍ത്തനക്ഷമമാക്കുന്നറ്റിനും സാധിക്കും. ഏകദേശം 7 ബില്യന്‍ പൗണ്ടിന്റെ പദ്ധതിയാണ് ഇതിനായി ബ്രിട്ടീഷ് എയര്‍വേയ്‌സ് തയ്യാറാക്കിയിരിക്കുന്നത്. 2026 ല്‍ ആയിരിക്കും പദ്ധതി ആരംഭിക്കുക.
പദ്ധതി പൂര്‍ത്തിയായാല്‍ എല്ലാ ക്ലാസിലും യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ സൗജന്യമായി ലഭിക്കും. 2024 - 7 ബില്യന്‍ പൗണ്ടിന്റെ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം യാത്രാനുഭവം വളരെയേറെ മെച്ചപ്പെടുത്താന്‍ ബ്രിട്ടീഷ് എയര്‍വേയ്‌സിനായിട്ടുണ്ട്. സമയ കൃത്യത, യാത്രക്കാരുടെ സംതൃപ്തി എന്നിവയില്‍ വളരെയേറെ പുരോഗമനം ഉണ്ടായിട്ടുണ്ട് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഓണ്‍ബോര്‍ഡ് സേവനം, ഗ്ലോബല്‍ ലോഞ്ചുകള്‍, ഭക്ഷണ പാനീയങ്ങള്‍ ചെക്ക് ഇന്‍, ബോര്‍ഡിംഗ്, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളിലെല്ലാം ഈ മാറ്റം ദൃശ്യമാണ്.
എന്നാല്‍, സ്റ്റാര്‍ലിങ്ക് സേവനം സൗജന്യമായി ലഭ്യമാക്കുന്നത് തീര്‍ച്ചയായും എയര്‍ലൈന്‍സിന്റെചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറുമെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്‌സ് ചെയര്‍മാന്‍ സീന്‍ ഡോയ്ല്‍ പറയുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകളിലും ഹ്രസ്വദൂര സര്‍വീസുകളിലും ഈ സേവനം ലഭ്യമാക്കും. അതിനു പുറമെ ഈ പദ്ധതിയുടെ ഭാഗമായി മിയാമിയിലും ദുബായിലും രണ്ട് പുതിയ ലോഞ്ചുകള്‍ നിര്‍മ്മിക്കും. സിയാറ്റില്‍, വാഷിംഗ്ടണ്‍, സിംഗപ്പൂര്‍, ഗ്ലാസ്‌ഗോ, ഗാറ്റ്വിക്ക് എന്നിവിടങ്ങളിലേത് ഉള്‍പ്പടെ 15 ലോഞ്ചുകളില്‍ നവീകരണം നടത്തും.
