സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച് ജോസ് കെ മാണി; ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കൂടുതല്‍ നേടിയപ്പോള്‍ പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന്; ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക്; മാണിയുടെ മകന്‍ ഇടതില്‍ ഉറച്ചു നില്‍ക്കുമ്പോള്‍

Update: 2025-11-15 05:41 GMT

തിരുവനന്തപുരം: ബീഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ച വീണ്ടും കിട്ടുന്നത് മുന്നണി കരുത്തിലാണ്. എന്‍ഡിഎയിലെ ചെറിയ ഘടകക്ഷികള്‍ക്ക് പോലും അര്‍ഹിക്കുന്ന പരിഗണന നല്‍കി. അങ്ങനെ അവര്‍ വമ്പന്‍ വിജയം നേടി. ഈ മന്ത്രി നേരത്തെ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ കേരളാ കോണ്‍ഗ്രസിന് കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ പ്രധാന പരിഗണനയും കിട്ടി. ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസിന് അധികമായി പലയിടത്തും സീറ്റു കിട്ടി. കോട്ടയം ജില്ലാ പഞ്ചായത്തിലും പാലയിലും ഏറ്റുമാനൂര്‍ നഗരസഭയിലും എല്ലാം കേരളാ കോണ്‍ഗ്രസിന് സീറ്റ് വിഭജനത്തില്‍ അര്‍ഹമായത് കിട്ടിയെന്നതാണ് വസ്തുത.

സിപിഎമ്മിനെ വരച്ച വരയില്‍ നിര്‍ത്തി കോട്ടയത്ത് കൂടുതല്‍ സീറ്റുറപ്പിച്ച് ജോസ് കെ മാണിയുടെ നീക്കം പുതിയ ചില സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന് ഇടതു മുന്നണി മതിയായ പരിഗണന നല്‍കുന്നു. അതുകൊണ്ട് തന്നെ യുഡിഎഫുമായി സഹകരണത്തിന് ഇല്ലെന്ന സന്ദേശമാണ് അതിലൊന്ന്. സിപിഎമ്മിന് അടിമയായി മാറിയില്ലെന്ന സന്ദേശവും നല്‍കുന്നുണ്ട്. ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റ് കൂടുതല്‍ നേടിയപ്പോള്‍ പാലായില്‍ 23-ല്‍ 18ഉം കേരളാ കോണ്‍ഗ്രസ്സിന് സിപിഎം നല്‍കി. കേരളാ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ ഏറ്റുമാനൂര്‍ ഒഴികെ മിക്കയിടത്തും കൂടുതല്‍ സീറ്റ് ജോസിന്റെ പാര്‍ട്ടിക്ക് സിപിഎം നല്‍കി. മാണിയുടെ മകന്‍ ഇടതില്‍ ഉറച്ചു നില്‍ക്കും എന്ന് തന്നെയാണ് ഈ നീക്കങ്ങളിലൂടെ സിപിഎമ്മും ഉറപ്പിക്കുന്നത്.

കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രങ്ങളില്‍ സിപിഎമ്മിനേക്കള്‍ കൂടുതല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് കിട്ടി. കോട്ടയം ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റാണ് കേരളാ കോണ്‍ഗ്രസിന് കൊടുത്തത്. കഴിഞ്ഞ തവണ രണ്ടു പേരും 9 സീറ്റില്‍ മത്സരിച്ചു. ഇത്തവണ കേരളാ കോണ്‍ഗ്രസിന് പത്തു കൊടുത്തു. ഇതില്‍ ഒരു സീറ്റില്‍ പൊതു സ്വതന്ത്രനെന്ന ലേബലില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. സിപിഐയെ പ്രകോപിപ്പിക്കാതിരിക്കാനാണ് ജില്ലാ പഞ്ചായത്തിലെ ഈ പൊതു സ്വതന്ത്ര തന്ത്രം. പലാമുന്‍സിപ്പാലിറ്റിയില്‍ 26 സീറ്റില്‍ 18ലും കേരളാ കോണ്‍ഗ്രസ് മത്സരിക്കും. അതില്‍ മൂന്നാം വാര്‍ഡില്‍ സ്വതന്ത്രനായി കേരളാ കോണ്‍ഗ്രസ് നോമിനി മത്സരിക്കും. സിപിഎം ആറിലും സിപിഐ രണ്ടു സീറ്റിലും മത്സരിക്കും. ളാലം ബ്രോക്കില്‍ 14ല്‍ 9ലും കേരളാ കോണ്‍ഗ്രസിനാണ് ഭരണം. അതായത് കോട്ടയം ജില്ലാ പഞ്ചായത്തിലും പാലയിലും ളാലത്തും കേരളാ കോണ്‍ഗ്രസ് ഭരണമെന്ന സന്ദേശമാണ് സിപിഎം നല്‍കുന്നത്.

ഏറ്റുമാനൂരില്‍ കേരളാ കോണ്‍ഗ്രസിന് 9 സീറ്റു കൊടുത്തു. ഇതിലൊന്നിലും പൊതു സ്വതന്ത്രനെ കേരളാ കോണ്‍ഗ്രസ് നിര്‍ത്തും.മന്ത്രി വാസവിന്റെ നിയമസഭാ മണ്ഡലമായതിനാല്‍ ഇവിടെ കൂടുതല്‍ സീറ്റില്‍ സിപിഎം മത്സരിക്കും. രണ്ടാമന്‍ കേരളാ കോണ്‍ഗ്രസാണ്. മൂന്നാം സ്ഥാനമാണ് സിപിഐയ്ക്കുള്ളത്. അതായത് കോട്ടയത്തെ രണ്ടാമനായി കേരളാ കോണ്‍ഗ്രസിനെ സിപിഎം അംഗീകരിക്കുന്നു. തിരുവനന്തപുരത്ത് പോലും കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന സിപിഎം നല്‍കി. ഇടതു മുന്നണിയുടെ കെട്ടുറപ്പിനെ തകര്‍ക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനെ അടര്‍ത്താന്‍ മുസ്ലീം ലീഗും സജീവം. ഈ സാഹചര്യത്തിലാണ് കേരളാ കോണ്‍ഗ്രസിന്റെ ആഗ്രമെല്ലാം നിവര്‍ത്തിച്ചു നല്‍കുന്നത്. അല്ലാത്ത പക്ഷം അത് കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയാകും. പല നേതാക്കളും യുഡിഎഫിലേക്ക മാറും. ഇത് തടയുകയാണ് സിപിഎം.

നിയമസഭാ തിരഞ്ഞെടുപ്പിലും കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന നല്‍കുമെന്ന കൂടി പറഞ്ഞു വയ്ക്കുകയാണ് സിപിഎം. നഗരസഭകളില്‍ പാലായില്‍ കേരളാ കോണ്‍ഗ്രസ് എം 18 സീറ്റിലും എറ്റുമാനൂര്‍ ,ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഒമ്പതു സീറ്റുകളില്‍ വീതവും കോട്ടയത്ത് 5 സീറ്റിലും ഈരാറ്റുപേട്ടയില്‍ നാലു സീറ്റിലും വൈക്കത്തു രണ്ടു സീറ്റിലും മത്സരിക്കാന്‍ ധാരണയായി.

Tags:    

Similar News