'ഇജ്ജാതി ലുക്ക്!' ഈ എസ് ഐ മാരീഡ് ആണോ? എന്റെ കസിന് വേണ്ടി ഒന്ന് ആലോചിക്കാന്‍ ആയിരുന്നു; സിനിമയില്‍ അഭിനയിച്ചു കൂടായോ? സാര്‍ ഇന്‍സ്റ്റയില്‍ ഉണ്ടോ.. എന്ന് ചോദിക്കാന്‍ പറഞ്ഞു'; ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കേരള പൊലീസിന്റെ 'ധുരന്ദര്‍' ട്രെന്‍ഡ്
തിരുവനന്തപുരം: 'ഉറി ദ് സര്‍ജിക്കല്‍ സ്‌ട്രൈക്ക്' എന്ന ചിത്രത്തിന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത സ്‌പൈ ആക്ഷന്‍ ചിത്രമാണ് 'ധുരന്ദര്‍'. ചിത്രം റിലീസ് ചെയ്ത് 21 ദിവസത്തിനകം 1000 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. രണ്‍വീര്‍ സിങ്ങും സാറാ അര്‍ജുനും പ്രധാന കഥാപാത്രങ്ങളായി എത്തിയ 'ധുരന്ദര്‍' സിനിമയിലെ ഗാനങ്ങളടക്കം സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങാണ്.
ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ് 'ധുരന്ദര്‍' ട്രെന്‍ഡ്. ചിത്രത്തിലെ 'ഇഷ്‌ക് ജലാക്കര്‍' എന്ന പാട്ടിനൊപ്പം പാകിസ്ഥാനിലേക്ക് ചാരനായി പോവുമ്പോഴുണ്ടാകുന്ന അബദ്ധങ്ങളാണ് 'ധുരന്ദര്‍' ട്രെന്‍ഡ് റീലിലെ പ്രമേയം. ഇപ്പോള്‍ കേരള പൊലീസും ഈ ട്രെന്‍ഡില്‍ റീല്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ലഹരി കടത്തുകാരനെ പൊലീസ് പിടിക്കുന്നതാണ് റീലിലെ പ്രമേയം. ലഹരിക്ക് എതിരെയുള്ള അവബോധമാണ് റീല്‍ ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കമന്റില്‍ നിറയുന്നതാകട്ടെ അഭിനേതാക്കളെക്കുറിച്ചുള്ള വര്‍ണനകളാണ്.
എല്ലാവര്‍ക്കും അറിയേണ്ടത് റീലിലെ പൊലീസ് ഉദ്യോഗസ്ഥന്‍ ആരാണെന്നാണ്. രസകരമായ കമന്റുകളാണ് റീലിന് ലഭിക്കുന്നത്. 'ഇജ്ജാതി ലുക്ക്', 'നമ്മുടെ സേനയില്‍ ഇത്രയും ഗ്ലാമര്‍ ഉള്ള ഓഫീസര്‍ ഉണ്ടല്ലേ ഈ സാര്‍ ഇന്‍സ്റ്റയില്‍ ഉണ്ടോ.. എന്ന് ചോദിക്കാന്‍ പറഞ്ഞു', 'ഈ അവസരത്തില്‍ ചോദിക്കാമോ അറിയില്ല സാറേതാ പേരെന്നാ', എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
ഇത്രേം സുന്ദരന്മാര്‍ ആയ പോലീസുകാര്‍ ഉള്ള കിനാശേരി ആയിരുന്നു എന്റെ സ്വപനം എന്ന് ഞാന്‍ മുന്‍പ് പറഞ്ഞാരുന്നോ? ഈ ടക മാരീഡ് ആണോ.. ഇല്ലെങ്കില്‍ എന്റെ കസിന് വേണ്ടി ഒന്ന് ആലോചിക്കാന്‍ ആയിരുന്നു.. ആരെ കണ്ടാലും അവള്‍ക്ക് ഇഷ്ടപ്പെടുന്നില്ല... നബി : ജാതിയും മതമൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.. ഞങ്ങള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പുരോഗമന ചിന്താഗതിയുള്ള കുടുംബം ആണ്
സാറേ വെല്‍ഡ്രസ്സ്ഡ് ആയ ആരും ക്രിമിനല്‍സ് അല്ല ഈ വര്‍ഷത്തെ ആദ്യ ഡയലോഗ് ??
മൊഞ്ചന്‍ പോലീസ്. അതോടൊപ്പം രസായിട്ട് തോന്നിയത് 'എവിടുന്ന് വരുന്നു, എങ്ങോട്ട് പോകുന്നു' എന്നതിന് ചാരേട്ടന്‍ വിരല്‍ ചൂണ്ടുന്ന സ്റ്റൈലാണ്... അണ്ണന്‍ വെല്‍ ഡ്രസ്ഡ് പ്രഫഷനലാണ്..??
പൊലീസ് ഉദ്യോഗസ്ഥന്റെ ലുക്കിനെ പറ്റിയുള്ള കമന്റുകള്‍ അതിക്രമിച്ചതോടെ മറുപടിയുമെത്തി. 'താങ്കള്‍ വിഷയത്തില്‍ നിന്നും തെന്നിമാറുന്നു' എന്നാണ് കേരള പൊലീസ് മറുപടി കൊടുത്തത്.
