ആർക്കും ഒരു..ശല്യമാകാതെ കർത്താവിനോട് പ്രാർത്ഥിച്ച് നിൽക്കവേ വെടിയുതിർത്ത ആയുധധാരികൾ; വിശ്വാസികൾ കരഞ്ഞ് നിലവിളിച്ചിട്ടും അവർ വിട്ടില്ല; കുട്ടികളെ അടക്കം തട്ടിയെടുത്ത് ആ സംഘം; നൈജീരിയയെ വിറപ്പിച്ച് കത്തോലിക്കാ പള്ളിയിൽ വൻ ആക്രമണം; വീണ്ടും തലപൊക്കി കൊടുംഭീകരന്മാർ ഭീതിയിൽ ജനങ്ങൾ

Update: 2026-01-06 02:35 GMT

മിന്ന: വടക്കൻ നൈജീരിയയിലെ നൈജർ സംസ്ഥാനത്ത് സായുധ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തിൽ 30 പേർ കൊല്ലപ്പെടുകയും നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം ബോർഗുവിലെ കസുവാൻ-ദാജി ഗ്രാമത്തിലെ കത്തോലിക്കാ ആരാധനാലയമുൾപ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം.

നൈജീരിയൻ പോലീസ് വക്താവ് വാസിയു അബിയോദുൻ പ്രസ്താവനയിൽ വ്യക്തമാക്കിയത് പ്രകാരം, ആയുധധാരികളായ സംഘം ഗ്രാമവാസികൾക്ക് നേരെ വെടിയുതിർക്കുകയും പ്രാദേശിക ചന്തയും നിരവധി വീടുകളും അഗ്നിക്കിരയാക്കുകയും ചെയ്തു. പ്രദേശവാസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതനുസരിച്ച് 30 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ കാണാതായിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവരിൽ ഏറെയും കുട്ടികളാണെന്ന് പള്ളി വികാരി അറിയിച്ചു. കാണാതായവരുടെ എണ്ണം കൂടുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് പ്രദേശവാസികൾ ആശങ്കപ്പെടുന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു, അക്രമികളെ കണ്ടെത്തി ബന്ദികളെ മോചിപ്പിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ ഈ മേഖലയിൽ സായുധ സംഘങ്ങളുടെ ആക്രമണം പതിവാണ്.

ആക്രമണത്തിന് ഒരാഴ്ച മുൻപായി അക്രമിസംഘം പ്രദേശത്ത് ചുറ്റിത്തിരിഞ്ഞിരുന്നതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ നവംബറിൽ പാപിരി എന്ന സ്ഥലത്തെ കത്തോലിക്കാ സ്കൂളിൽ നിന്ന് മുന്നൂറിലേറെ വിദ്യാർത്ഥികളെയും അധ്യാപകരെയും സായുധ സംഘം തട്ടിക്കൊണ്ടുപോയതിന് സമാനമായ സംഭവമാണിത്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. സായുധരായ അക്രമികൾ ഗ്രാമത്തിലേക്ക് ഇരച്ചുകയറുകയും ആരാധനാലയത്തിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. ഗ്രാമത്തിലെ നിരവധി വീടുകളും പ്രാദേശിക ചന്തയും അക്രമികൾ അഗ്നിക്കിരയാക്കിയതായി നൈജീരിയൻ പോലീസ് വക്താവ് വസിയു അബിയോദുൻ അറിയിച്ചു.

ഗ്രാമവാസികളായ നിരവധി പേരെ തോക്കിൻമുനയിൽ നിർത്തി അക്രമികൾ കടത്തിക്കൊണ്ടുപോയി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഏകദേശം ഒരാഴ്ചയോളമായി അക്രമി സംഘം ഈ പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നതായാണ് സൂചന. സുരക്ഷാ സംവിധാനങ്ങൾ ദുർബലമായ ഉൾഗ്രാമങ്ങളെ ലക്ഷ്യം വെച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്.

നൈജീരിയയിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും വിദ്യാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ സമീപകാലത്ത് വർദ്ധിച്ചുവരികയാണ്. തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കുന്നതിനായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

അതേസമയം, ഇപ്പോൾ നൈജീരിയ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇവരാണ്. രാഷ്ട്രീയമായ ലക്ഷ്യങ്ങളേക്കാൾ സാമ്പത്തിക നേട്ടത്തിനാണ് ഇവർ മുൻഗണന നൽകുന്നത്. ഗ്രാമങ്ങളിൽ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി വൻതുക മോചനദ്രവ്യമായി ആവശ്യപ്പെടുക എന്നതാണ് ഇവരുടെ പ്രധാന രീതി. മോട്ടോർ ബൈക്കുകളിൽ നൂറുകണക്കിന് പേർ സംഘമായി വന്ന് ഗ്രാമങ്ങൾ വളയുകയും കണ്ണിൽ കണ്ടവരെയെല്ലാം വെടിവെക്കുകയും ചെയ്യുന്നു. വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇടതൂർന്ന വനമേഖലകളിലാണ് ഇവർ തമ്പടിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ലക്ഷക്കണക്കിന് ആളുകളെ അഭയാർത്ഥികളാക്കുകയും ചെയ്ത ഇവർ, സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിലൂടെയാണ് ആഗോളതലത്തിൽ കുപ്രസിദ്ധി നേടിയത്.

പള്ളികൾ, വിദ്യാലയങ്ങൾ, ചന്തകൾ എന്നിവടങ്ങളിൽ ഇവർ ചാവേർ ആക്രമണങ്ങൾ പതിവാക്കുന്നു. നൈജീരിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഇന്ന് ഏറ്റവും വലിയ ഭീഷണി 'ബന്ദിറ്റുകൾ' എന്ന് വിളിക്കപ്പെടുന്ന സായുധ കൊള്ളസംഘങ്ങളാണ്. ബോക്കോ ഹറാമിനെപ്പോലെ രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളല്ല ഇവർക്കുള്ളത്, മറിച്ച് പൂർണ്ണമായും സാമ്പത്തിക ലാഭമാണ് ഇവരുടെ ലക്ഷ്യം.

Tags:    

Similar News